x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ആകാശ് പിടിയിൽ

വെബ്ഡെസ്ക്
Published: September 18, 2026 12:37 AM IST | Updated: September 18, 2026 12:37 AM IST

അ​​​​സിം മ​​​​ണ്ഡ​​​​ൽ

കോ​​​​ൽ​​​​ക്ക​​​​ത്ത: ബം​​​​ഗാ​​​​ളി​​​​ൽ ഉ​​​​ന്ന​​​​ത മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് ആ​​​​കാ​​​​ശ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​സിം മ​​​​ണ്ഡ​​​​ൽ (64) അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) ബം​​​​ഗാ​​​​ൾ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​മാ​​​​ണ് ത​​​​ല​​​​യ്ക്ക് ഒ​​​​രു കോ​​​​ടി രൂ​​​​പ വി​​​​ല​​​​യി​​​​ട്ട ആ​​​​കാ​​​​ശ്.

പൂ​​​​ർ​​​​ബ മേ​​​​ദി​​​​നി​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ലാ​​​​ലാ​​​​തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2011ൽ ​​​​സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മാ​​​​വോ​​​​യി​​​​സ്റ്റ് മി​​​​ലി​​​​ട്ട​​​​റി ക​​​​മാ​​​​ൻ​​​​ഡ​​​​ർ കി​​​​ഷ​​​​ൻ​​​​ജി (മ​​​​ല്ലോ​​​​ജു​​​​ല കോ​​​​ടേ​​​​ശ്വ​​​​ര റാ​​​​വു)​​​​യു​​​​ടെ ഉ​​​​റ്റ കൂ​​​​ട്ടാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​കാ​​​​ശ്.

15 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ ഇ‍യാ​​​​ൾ സു​​​​ര​​​​ക്ഷാ​​​​സൈ​​​​നി​​​​ക​​​​രെ വെ​​​​ട്ടി​​​​ച്ച് അ​​​​ന്ത​​​​ർസം​​​​സ്ഥാ​​​​ന വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കി​​​​ഷ​​​​ൻ​​​​ജി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​​​ഷം ആ​​​​കാ​​​​ശ് സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി.

Tags : MaoistLeader Akash Arrested Bengal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AsimMandal

Recent News

Corehub Up