x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ വീണ്ടും മരണം

വെബ് ഡെസ്ക്
Published: September 17, 2026 10:44 PM IST | Updated: September 17, 2026 11:06 PM IST

പ്രതീകാത്മക ചിത്രം

ശാന്തന്‍പാറ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് കാട്ടാന ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് ജീവന്‍ നഷ്ടമായത്.

ജോലിക്ക് ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചതായാണ് വിവരം.

പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്.

Tags : Death Elephant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up