ഡോ.വി. മീനാക്ഷി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ.വി. മീനാക്ഷിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു. സ്ഥിരം ഡയറക്ടറെ കണ്ടെത്തുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനും, ആരോഗ്യ- ധനവകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡോ.വി. മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവറങ്ങിയത്. മുമ്പ് താല്‍ക്കാലിക ചുമതലാ മാറ്റവുമായി ബന്ധപ്പെട്ട് ചില നിയമപരമായ തര്‍ക്കങ്ങളും നിലനിന്നിരുന്നു.
തുടർന്ന് ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഡോ.മീനാക്ഷി ആ സ്ഥാനത്ത് തുടര്‍ന്നത്. ആരോഗ്യമേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ നിയമനം കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Dr. V. Meenakshi Director Health Services Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash