ടി.കെ.ഗോവിന്ദൻ എംഎൽഎ.
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരെ ഗുരുതര ആരോപണങ്ങളുമായി ടി.കെ.ഗോവിന്ദൻ എംഎൽഎ. പാർട്ടിയെയും മുഖ്യമന്ത്രി പദവും ഉപയോഗിച്ച് കുടുംബത്തിന്റെ ബിസിനസ് വളർത്തിയത് ആരാണ്. അവരാണ് യഥാർത്ഥ വർഗവഞ്ചകരെന്നും അദ്ദേഹം തുറന്നടിച്ചു.
പാർട്ടി താൽപര്യങ്ങൾക്ക് പകരം വ്യക്തിതാൽപര്യം ഉയർത്തിപ്പിടിക്കുന്ന വഞ്ചകനാണ് പാർട്ടി സെക്രട്ടറി. പാർട്ടിക്കുള്ളിൽ താനും സി. കുഞ്ഞികൃഷ്ണനും ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ നടപടികൾ. തോമസ് ഐസക്കിനെയും ടി.പി.രാമകൃഷ്ണനെയും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വതന്ത്ര അഭിപ്രായം പറഞ്ഞതുകൊണ്ടാണ്.
അത് പാർട്ടി മേലാളന്മാർക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.വി. ജയരാജനെ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ഇതെല്ലാം അണികളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയുടെ മകൾക്കെതിരെയുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.
Tags : T.K.Govindan Pinarayi Vijayan M.V.Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash