x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോഫ്റ്റ്‌വെയര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവില്‍ നിന്നും ഡോളര്‍ കവര്‍ന്നു, പരാതി

കൊച്ചി ബ്യൂറോ
Published: September 17, 2026 02:40 PM IST | Updated: September 17, 2026 02:40 PM IST

AI Image for representation

കൊച്ചി: സോഫ്റ്റ്‌വെയര്‍ നല്‍കാമെന്ന് പറഞ്ഞ് മലയാളി യുവാവില്‍ നിന്നും 5,500 യുഎസ് ഡോളര്‍ (40 ലക്ഷം രൂപ) തട്ടിയെടുത്ത യുഎസ് പൗരത്വമുള്ള തമിഴ്‌നാട് സ്വദേശിക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.

തമിഴ്‌നാട് മധുരൈ സ്വദേശി സെന്തില്‍ അറുമുഖത്തിനെതിരെയാണ് കേസ്. അമേരിക്കന്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ കോടനാട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കേസ്.

2020 ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ തീയതികളില്‍ ബോള്‍ഗാട്ടിയിലുള്ള ഒരു പ്രമുഖ ഹോട്ടലില്‍ വച്ചാണ് ഡോളര്‍ കൈമാറിയത്. ഹോട്ടല്‍ വ്യവസായത്തിന് ഉപകരിക്കുന്ന സോഫ്റ്റ്‌വെയര്‍ നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ ഇതുവരെ സോഫ്റ്റ്‌വെയര്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ വന്നപ്പോഴാണ് പൊലിസില്‍ പരാതി നല്‍കിയത്.

Tags : Fraudulent Software Complaint Police Case

Recent News

Corehub Up