x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിസ്ബേൻ ഒളിന്പിക്സിൽ മുതലകൾ പ്രത്യക്ഷപ്പെട്ടാൻ അദ്ഭുതപ്പെടേണ്ട; തുഴച്ചിൽ മത്സരം ‘മുതലപ്പുഴയിൽ’

വെബ് ഡെസ്ക്
Published: September 17, 2026 06:14 PM IST | Updated: September 17, 2026 06:14 PM IST

കാൻബറ: 2032ലെ ബ്രിസ്ബേൻ ഒളിന്പിക്സിൽ തുഴച്ചിൽ മത്സരങ്ങൾ നടക്കുക മുതകൾ നിറഞ്ഞ പുഴയിൽ. ഓസ്്ട്രേലിയയിലെ റോക്ക്ഹാംപ്റ്റണിലുള്ള ഫിറ്റ്സ്റോയ് നദിയിൽ മത്സരങ്ങൾ നടത്താൻ പഠനങ്ങൾക്കുശേഷം തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

സാൾട്ട്‌വാട്ടർ ഇനത്തിൽപ്പെട്ട 500ഓളം മുതകളുടെ വാസസ്ഥലമാണ് ഈ നദി. മുതലയുടെ കാര്യത്തിൽ പ്രത്യേക ആശങ്കകൾ വേണ്ടെന്നാണ് അധികൃതർ പറഞ്ഞത്. നിലവിൽ സ്കൂൾതല ചാന്പ്യൻഷിപ്പുകൾ ഇവിടെ നടത്താറുണ്ട്. ദേശീയ ടീമിന്‍റേതടക്കമുള്ള പരിശീലന ക്യാന്പുകളും സംഘടിപ്പിക്കാറുണ്ട്.

ഒളിന്പിക്സിൽ മാത്രമല്ല, പാരാലിന്പിക്സിലും ഇവിടെത്തന്നെയായിരിക്കും തുഴച്ചിൽ. മത്സരത്തിനിടെ മുതല പ്രത്യക്ഷപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ഒളിന്പിക്സിനായി ഇവിടെ പഠനം നടത്തിയ സംഘം മുതകളുടെ ഭീഷണി കാര്യമായിട്ടെടുത്തില്ല. ഒളിന്പിക്സ് സമയത്ത് കാലാവസ്ഥാ പ്രശ്നങ്ങളോ വെള്ളപ്പൊക്കമോ ഒക്കെ ഉണ്ടാകുമോ എന്നാണ് സംഘം പരിശോധിച്ചിത്.

അന്താരാഷ്‌ട്ര റോവിംഗ് ഫെഡറേഷൻ അടക്കമുള്ള സംഘടനകൾ ഫിറ്റ്സ്‌റോയ് നദിയിൽ ഒളിന്പിക്സ് മത്സരം നടത്തുന്നതിനെ പിന്തുണച്ചിട്ടുണ്ട്.

Tags : 2032 Olympics Fitzroy River Brisbane Olympics

Recent News

Corehub Up