ആന്റോ അഗസ്റ്റിന്
വയനാട്: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യശേഖരം പിടികൂടിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
കേസ് അതീവ ഗൗരവമുള്ളതാണെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു വ്യക്തമാക്കി. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും ഉൾപ്പെട്ടിട്ടുണ്ട്. കണ്ടെടുത്തതിൽ 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയം വ്യാജമദ്യം തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു. മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
സംഭവത്തിൽ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ വെച്ച് പുലർച്ചെ അദ്ദേഹത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
Tags : Anto Augustine Abkari Case Liquor Seizure Special Investigation Team Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash