x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന പ​രി​ച​ര​ണ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 17, 2026 10:24 PM IST | Updated: September 17, 2026 10:24 PM IST

റീ ​​​ഇ​​​മാ​​​ജി​​​നിം​​​ഗ് കേ​​​ര​​​ള’ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ര​​​ണ്ടാം ദി​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ പ്രസംഗിക്കുന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യോ​​​ജ​​​ന പ​​​രി​​​ച​​​ര​​​ണ സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് വ​​​യോ​​​ജ​​​ന പ​​​രി​​​ച​​​ര​​​ണ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ‘റീ ​​​ഇ​​​മാ​​​ജി​​​നിം​​​ഗ് കേ​​​ര​​​ള’ റൗ​​​ണ്ട് ടേ​​​ബി​​​ൾ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ര​​​ണ്ടാം ദി​​​ന​​​ത്തി​​​ൽ ‘കേ​​​ര​​​ളം സി​​​ൽ​​​വ​​​ർ ഇ​​​ക്കോ​​​ണ​​​മി’ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സി​​​ല​​​ബ​​​സു​​​ക​​​ൾ ഇ​​​തി​​​നാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​യോ​​​ജ​​​ന പ​​​രി​​​ച​​​ര​​​ണ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കും. കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കും. കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ൽ അ​​​വ​​​സ​​​രം ഇ​​​തു​​​വ​​​ഴി ല​​​ഭ്യ​​​മാ​​​കും.

60-80 വ​​​യ​​​സു​​​ള്ള ആ​​​രോ​​​ഗ്യ​​​മു​​​ള്ള വ്യ​​​ക്തി​​​ക്ക് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​കും. പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ടെ​​​ക്നോ​​​മെ​​​ന്‍റ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് മെ​​​ന്‍റ​​​ർ ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​കും. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​ന്നി​​​പ്പി​​​ച്ച് സാ​​​മൂ​​​ഹ്യ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്ക​​​ണം.

പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. ഈ ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ഹ​​​ക​​​രി​​​ക്കും. എ​​​ല്ലാ​​​വ​​​രെ​​​യും ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​കും സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​ത്.​​മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : ElderlyCare Courses Launched VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up