അഭിഷേക്
ന്യൂഡൽഹി: അഫ്ഗാനെതിരായ മൂന്നാം ട്വന്‍റി-20യിൽ അഭിഷേകിന്‍റെ മിന്നും സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് ഇന്ത്യ 221 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേയിൽ 100 റണ്‍സിലെത്തി. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ പറപ്പിക്കുകയാരുന്നു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 11 സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 108 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്.
35 പന്തിൽ 50 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 29 റണ്‍സും ശിവം ദുബെ 14ലും ഇഷാൻ കിഷൻ 10 റണ്‍സുമെടുത്തു.
അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Tags : Abhishek Century Afghanistan Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs