x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും

വെബ് ഡെസ്ക്
Published: September 17, 2026 06:03 PM IST | Updated: September 17, 2026 10:10 PM IST

എൻ. ചന്ദ്രശേഖരന്‍

മും​​ബൈ: ടാ​​റ്റ ഗ്രൂ​​പ്പ് ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യ ടാ​​റ്റ സ​​ണ്‍​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന് അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് കൂ​​ടി കാ​​ലാ​​വ​​ധി നീ​​ട്ടി​​ന​​ൽ​​കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ടാ​​റ്റ സ​​ണ്‍​സ് ബോ​​ർ​​ഡ് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

2027 ഫെ​​ബ്രു​​വ​​രി 20നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല​​വി​​ലെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ മൂ​​ന്നാ​​മെ​​തൊ​​രു ഉൗ​​ഴ​​ത്തി​​നാ​​യി ശ്ര​​മി​​ക്കി​​ല്ലെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ​​മാ​​രെ അ​​റി​​യി​​ച്ച് ആ​​ഴ്ച​​ക​​ൾ​​ക്കുശേ​​ഷ​​മാ​​ണ് ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ പു​​ന​​ർ​​നി​​യ​​മ​​നം അം​​ഗീ​​ക​​രി​​ച്ച് ബോ​​ർ​​ഡ് തീ​​രു​​മാ​​നം വ​​ന്ന​​ത്. ഓ​​ഗ​​സ്റ്റ് 12ന് ​​അ​​ദ്ദേ​​ഹം രാ​​ജി​​പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ വീ​​ണ്ടും നി​​യ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​മേ​​യ​​ത്തി​​നെ​​തി​​രേ വോ​​ട്ട് ചെ​​യ്ത ഏ​​ക അം​​ഗം ടാ​​റ്റ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​നാ​​യ നോ​​യ​​ൽ ടാ​​റ്റ​​യാ​​ണ്.

ബോ​​ർ​​ഡ് തീ​​രു​​മാ​​നം നി​​യ​​മ​​വി​​രു​​ദ്ധം: നോ​​യ​​ൽ ടാ​​റ്റ

ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ 4-1 എ​​ന്ന വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ് ടാ​​റ്റ സ​​ണ്‍​സ് ത​​ല​​പ്പ​​ത്ത് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻത​​ന്നെ തു​​ട​​രു​​ന്ന​​തി​​നെ ബോ​​ർ​​ഡ് അം​​ഗീ​​ക​​രി​​ച്ച​​ത്. ബോ​​ർ​​ഡ് തീ​​രു​​മാ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മെ​​ന്നാ​​ണ് ടാ​​റ്റ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ നോ​​യ​​ൽ ടാ​​റ്റ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ടാ​​റ്റ സ​​ണ്‍​സി​​ൽ 66 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം ടാ​​റ്റ ട്ര​​സ്റ്റി​​നാ​​ണ്.

“ചെ​​യ​​ർ​​മാ​​നാ​​യി ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ നി​​യ​​മ​​ന​​ത്തി​​നെ​​തി​​രേ​​യാ​​ണ് ഞാ​​ൻ വോ​​ട്ട് ചെ​​യ്ത​​ത്. ഒ​​രു നി​​യ​​മോ​​പ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ന്‍റെ വീ​​റ്റോ അ​​ധി​​കാ​​രം തെ​​റ്റാ​​യ രീ​​തി​​യി​​ൽ മ​​റി​​ക​​ട​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ആ ​​തീ​​രു​​മാ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണ്. എ​​ന്‍റെ വി​​യോ​​ജി​​പ്പ് ഞാ​​ൻ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.” മ​​ണി​​ക​​ണ്‍​ട്രോ​​ളി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ നോ​​യ​​ൽ ടാ​​റ്റ പ​​റ​​ഞ്ഞു.

“നോ​​യ​​ൽ ത​​ല​​വ​​നാ​​യ ടാ​​റ്റ ട്ര​​സ്റ്റ്സ് വാ​​ർ​​ഷി​​ക​​യോ​​ഗ​​ത്തി​​ൽ ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ പു​​റ​​ത്താ​​ക്കാ​​ൻ നീ​​ക്കം ന​​ട​​ത്തും. ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് ചെ​​യ​​ർ​​മാ​​നാ​​യി തു​​ട​​രാ​​നാ​​വി​​ല്ല.” ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രാ​​ൾ പ​​റ​​ഞ്ഞു.

ടാ​​റ്റ ട്ര​​സ്റ്റു​​ക​​ളി​​ലൊ​​ന്നാ​​യ സ​​ർ ദൊ​​റാ​​ബ്ജി ടാ​​റ്റ ട്ര​​സ്റ്റ് ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ മു​​ൻ തീ​​രു​​മാ​​ന​​ത്തെ മാ​​നി​​ക്കു​​ന്ന​​തായും ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ അ​​ടു​​ത്ത ചെ​​യ​​ർ​​മാ​​നെ ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്ന​​തി​​നാ​​യി ഒ​​രു സെ​​ല​​ക‌്ഷ​​ൻ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യും വ്യ​​ക്ത​​മാ​​ക്കി.

ചെ​​യ​​ർ​​മാ​​നാ​​യി തു​​ട​​രാ​​ൻ അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​തോ​​ടെ രാ​​ജി​​വ​​യ്ക്കാ​​നു​​ള്ള മു​​ൻ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ സ​​മ്മ​​തി​​ച്ച​​താ​​യാ​​ണ് വി​​വ​​രം.

ഓ​​ഹ​​രി​​ക​​ൾ കു​​തി​​ച്ചു

ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ കാ​​ലാ​​വ​​ധി നീ​​ട്ടിന​​ല്കി​​യ തീ​​രു​​മാ​​ന​​ത്തെയും ഒ​​പ്പം ക​​ന്പ​​നി ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ ബോ​​ർ​​ഡ് സ​​ജീ​​വ​​മാ​​യി ച​​ർ​​ച്ച ചെ​​യ്തി​​നെ​​യും തു​​ട​​ർ​​ന്ന് ടാ​​റ്റ ഗ്രൂ​​പ്പ് ഓ​​ഹ​​രി​​ക​​ൾ കു​​തി​​ച്ചു.

‘കോ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി’ എ​​ന്ന നി​​ല​​യി​​ലു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കാ​​നു​​ള്ള ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ അ​​പേ​​ക്ഷ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ ത​​ള്ളി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന് യോ​​ഗ​​ത്തി​​ൽ ആ​​ർ​​ബി​​ഐ​​യു​​ടെ ബാ​​ങ്കി​​ന്‍റെ നി​​യ​​ന്ത്ര​​ണ ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ൻ ടാ​​റ്റ സ​​ണ്‍​സ് ബോ​​ർ​​ഡ് തീ​​രു​​മാ​​നി​​ച്ചു. ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ ലി​​സ്റ്റിം​​ഗി​​നെ​​തി​​രാ​​ണ് ടാ​​റ്റ ട്ര​​സ്റ്റ്സ്.

ടാ​​റ്റ ഗ്രൂ​​പ്പി​​ലെ ടാ​​റ്റ കെ​​മി​​ക്ക​​ൽ​​സ്, ടാ​​റ്റ മോ​​ട്ടോ​​ഴ്സ്, ടാ​​റ്റ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ 10 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ വ​​രെ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Tags : Tata NChandrasekaran Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up