x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് : മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്ത്

വെബ്ഡെസ്ക്
Published: September 18, 2026 12:27 AM IST | Updated: September 18, 2026 12:27 AM IST

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ പുറത്തായ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ടീം അംഗങ്ങൾ ഗ്രൗണ്ടിൽനിന്നും പുറത്തേയ്ക്ക് വരുന്നു.

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് (കാ​ര​ബാ​വൊ ക​പ്പ്) ഫു​ട്‌​ബോ​ളി​ല്‍ മാ​നം​കെ​ട്ട് സൂ​പ്പ​ര്‍ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്താ​യി.

10 മി​നി​റ്റി​ല്‍ 2-0ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം, മൂ​ന്നു ഗോ​ള്‍ വ​ഴ​ങ്ങി​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ തോ​ല്‍​വി. 3-2ന്‍റെ ​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ്‍ ആ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ പു​റ​ത്താ​ക്കി​യ​ത്.

ഇ​തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മാ​നേ​ജ​ര്‍ എ​ന്ന മൈ​ക്കി​ള്‍ കാ​രി​ക്കി​ന്‍റെ ഇ​രി​പ്പി​ട​ത്തി​നു കൂ​ടു​ത​ല്‍ ഭീ​ഷ​ണി​യാ​യി.

ച​ര​ലം​ബോ​സ് കൗ​സ്റ്റൗ​ല​സ് (45+1-ാം മി​നി​റ്റ്), പാ​സ്‌​ക​ല്‍ ഗ്രോ​സ് (65-ാം മി​നി​റ്റ്), മാ​ക്‌​സിം ഡി ​ക്യൂ​പ്പ​ര്‍ (69-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ബ്രൈ​റ്റ​ണി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. കൗ​മാ​ര​ക്കാ​ര​നാ​യ ഷി​യ ലേ​സി (8-ാം മി​നി​റ്റ്), മേ​സ​ണ്‍ മൗ​ണ്ട് (10-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

1984നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​ദ്യ​പ​കു​തി​യി​ല്‍ ലീ​ഡ് നേ​ടി​യ​ശേ​ഷം ഏ​തെ​ങ്കി​ലും ഒ​രു പോ​രാ​ട്ട​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. പ്രീ​മി​യ​ര്‍ ലീ​ഗ് കാ​ല​ഘ​ട്ട​ത്തി​ല്‍ ര​ണ്ടു ഗോ​ളി​ന്‍റെ ലീ​ഡി​നു​ശേ​ഷം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് തോ​ല്‍​ക്കു​ന്ന​തും ഇ​താ​ദ്യം.

ക​വെ​ന്‍​ട്രി സി​റ്റി​യെ കീ​ഴ​ട​ക്കി ആ​സ്റ്റ​ണ്‍ വി​ല്ല​യും (3-1) വൂ​ള്‍​വ്‌​സി​നെ തോ​ല്‍​പ്പി​ച്ച് എ​വ​ര്‍​ട്ട​ണും (1-0) ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡി​നെ മ​റി​ക​ട​ന്ന് ഫ്‌​ളീ​റ്റ്ടൗ​ണും (1-0) നാ​ലാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

Tags : EnglishLeagueCup ManchesterUnited Out Sports

Recent News

Corehub Up