കോൽക്കത്ത: ബംഗാളിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ആകാശ് എന്നറിയപ്പെടുന്ന അസിം മണ്ഡൽ (64) അറസ്റ്റിലായി. സിപിഐ (മാവോയിസ്റ്റ്) ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമാണ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ആകാശ്.
പൂർബ മേദിനിപുർ ജില്ലയിലെ ലാലാതിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2011ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മിലിട്ടറി കമാൻഡർ കിഷൻജി (മല്ലോജുല കോടേശ്വര റാവു)യുടെ ഉറ്റ കൂട്ടാളിയായിരുന്നു ആകാശ്.
15 വർഷത്തിലേറെ ഇയാൾ സുരക്ഷാസൈനികരെ വെട്ടിച്ച് അന്തർസംസ്ഥാന വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു.
കിഷൻജിയുടെ മരണശേഷം ആകാശ് സിപിഐ (മാവോയിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി.