x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക്: മന്ത്രി ചെ​ന്നി​ത്ത​ല

വെബ്ഡെസ്ക്
Published: September 18, 2026 01:33 AM IST | Updated: September 18, 2026 01:33 AM IST

ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ’പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം 28ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്കും. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കി മാ​​​​റ്റും.

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജ​​​​ന​​​​പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

‘തൂ​​​​ഫാ​​​​ൻ സ്‌​​​​ട്രൈ​​​​ക്ക്’, ‘തൂ​​​​ഫാ​​​​ൻ എ​​​​ഡ്യൂ​​​​ക്കേ​​​​റ്റ്’, ‘തൂ​​​​ഫാ​​​​ൻ കെ​​​​യ​​​​ർ’എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്ന് ത​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ 100 ദി​​​​വ​​​​സ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ്ത്രീ​​​​ക​​​​ളി​​​​ൽ നി​​​​ന്നും അ​​​​മ്മ​​​​മാ​​​​രി​​​​ൽ നി​​​​ന്നും വ​​​​ലി​​​​യ പ്ര​​​​ശം​​​​സ ല​​​​ഭി​​​​ച്ചെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലീ​​​​ല കോ​​​​വ​​​​ളം ഹോ​​​​ട്ട​​​​ലി​​​​ൽ ഇ​​​​ന്ത്യ ടു​​​​ഡെ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റൗ​​​​ണ്ട് ടേ​​​​ബി​​​​ൾ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ ‘പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ പു​​​​തി​​​​യ കേ​​​​ര​​​​ളം’സെ​​​​ഷ​​​​നി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

Tags : OperationToofan RemeshChennithala Villages Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up