x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡീ​ഷ​യി​ൽ വ​ൻ തീ​പി​ടി​ത്തം; 15 വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: June 30, 2026 02:30 PM IST | Updated: June 30, 2026 02:30 PM IST

തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മ​ക്കു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലെ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ പ​തി​ന​ഞ്ചോ​ളം വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

പ​ട്ടു​തു​ണി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​ക​ളാ​യി​രു​ന്ന​തി​നാ​ൽ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​ക​ദേ​ശം നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​സ്ത്ര​ങ്ങ​ളും പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​മാ​ണ് ക​ത്തി​യ​മ​ർ​ന്ന​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. ഷോ​ർ​ട്ട് സ​ർ​ക്ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥാ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു.

Tags : Fire garment shop

Recent News

Corehub Up