Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DKShivakumar

ഞ​ങ്ങ​ൾ​ക്കു​ത​ന്നെ വെ​ള്ള​മി​ല്ല, ത​മി​ഴ്നാ​ടി​ന് എ​ങ്ങ​നെ ന​ൽ​കും?; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കു​ടി​വെ​ള്ള‌ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും ത​മി​ഴ്നാ​ടി​ന് അ​ധി​ക​ജ​ലം ന​ൽ​കാ​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളം ന​ൽ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം ത​മി​ഴ്നാ​ട് യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഡി​കെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ത​മി​ഴ്നാ​ടി​ന് ന​ൽ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വേ​രി ന​ദി​യി​ൽ ന​ട​ത്തു​ന്ന ബാ​ഗി​ന ആ​ചാ​രം പോ​ലും ഇ​ത്ത​വ​ണ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഡി​കെ ചൂ​ണ്ടി​ക്കാ​ട്ടി. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള​താ​ണെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​മാ​ണ് അ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ർ​ഷ​ക​രോ​ട് പോ​ലും വെ​ള്ളം സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​കെ വ്യ​ക്ത​മാ​ക്കി. ജ​ല​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്ന കാ​ര്യം ത​മി​ഴ്നാ​ടി​നും മ​റ്റെ​ല്ലാ​വ​ർ​ക്കും അ​റി​യാം. വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ഇ​ത്ത​വ​ണ ബാ​ഗി​ന ന​ട​ത്താ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

National

കൂടുതൽ മന്ത്രിമാരെ ഇഡി ലക്ഷ്യമിട്ടേക്കാം: ഡി.​കെ. ശി​വ​കു​മാ​ർ

ബം​​​​ഗ​​​​ളൂ​​​​രു: എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) മൂ​​​​ന്നോ നാ​​​​ലോ മ​​​​ന്ത്രി​​​​മാ​​​​രെ​​​​ക്കൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ.

പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി സ​​​​തീ​​​​ഷ് ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ഡി റെ​​​​യ്ഡ് രാ​​​​ഷ്ട്രീ​​​​യ​​പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​രോ​​പി​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ൽ ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

National

കർണാടകയിൽ ബിജെപിയുടെ ‘ഹിന്ദുത്വ ലബോറട്ടറി’ ലക്ഷ്യമിട്ട് ഡി.കെ. ശിവകുമാറിന്‍റെ രാഷ്‌ട്രീയനീക്കം

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ ഭ​​​​​ര​​​​​ണം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ നീ​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ. 2028ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ​​​​​യും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ​​​​​യും പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത കോ​​​​​ട്ട​​​​​യാ​​​​​യ തീ​​​​​ര​​​​​ദേ​​​​​ശ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​ണ് ഡി​​​​​കെ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം.

ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഈ​​​​​മാ​​​​​സം 18ന് ​​​​​പ്ര​​​​​ത്യേ​​​​​ക മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ ജി​​​​​ല്ല​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

ആ​​​​​ദ​​​​​ർ​​​​​ശ​​​​​പ​​​​​ര​​​​​മാ​​​​​യ ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തെ നേ​​​​​രി​​​​​ടാ​​​​​ൻ വി​​​​​ക​​​​​സ​​​​​ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ്. ‘ബ്രാ​​​​​ൻ​​​​​ഡ് ക​​​​​രാ​​​​​വ​​​​​ലി’ എ​​​​​ന്ന​​​​​ പേ​​​​​രി​​​​​ൽ 1,260 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ തീ​​​​​ര​​​​​ദേ​​​​​ശ ടൂ​​​​​റി​​​​​സം പ​​​​​ദ്ധ​​​​​തി​​​​​യും വി​​​​​ക​​​​​സ​​​​​ന പാ​​​​​ക്കേ​​​​​ജു​​​​​ക​​​​​ളും മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചേ​​​​​ക്കും.

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്ന് പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ​​​​​യും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ​​​​​യും ക​​​​​രു​​​​​ത്തു​​​​​റ്റ ആ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​ണ് ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യും ഉ​​​​​ഡു​​​​​പ്പി​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ‘ഹി​​​​ന്ദു​​​​ത്വ ല​​​​ബോ​​​​റ​​​​ട്ട​​​​റി’ എ​​​​ന്നാ​​​​ണ് ദ​​​​ക്ഷി​​​​ണ ക​​​​ന്ന​​​​ഡ​​​​യും ഉ​​​​ഡു​​​​പ്പി​​​​യും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ആ​​​​ർ​​​​എ​​​​സ്എ​​​​സും അ​​​​നു​​​​ബ​​​​ന്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഇ​​​​വി​​​​ടെ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​ത്. 1975ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു സാ​​​​ധി​​​​ച്ച​​​​താ​​​​ണ് തീ​​​​ര​​​​ദേ​​​​ശ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ അ​​​​വ​​​​രു​​​​ടെ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

2023ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 13 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ 11 എ​​​​​ണ്ണ​​​​​ത്തി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത് ബി​​​​​ജെ​​​​​പി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വി​​​​ക​​​​സ​​​​ന​​​​മെ​​​​ത്തി​​​​ച്ച് ഈ ​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ ഈ ​​​​​ബി​​​​​ജെ​​​​​പി കോ​​​​​ട്ട ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ ല​​​​​ക്ഷ്യം.

മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ സ്ഥാ​​​​​ന​​​​​ച​​​​​ല​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പി​​​​​ന്നാ​​​​​ക്ക, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ, ദ​​​​​ളി​​​​​ത് വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​​​ൽ ഉ​​​​​ണ്ടാ​​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന വി​​​​​ട​​​​​വ് നി​​​​​ക​​​​​ത്താ​​​​​ൻ ലിം​​​​​ഗാ​​​​​യ​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ​​​​​യും ഹി​​​​​ന്ദു​​​​​ത്വ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും പി​​​​​ന്തു​​​​​ണ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ മൃ​​​​​ദു ഹി​​​​​ന്ദു​​​​​ത്വ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യും ഡി.​​​​​കെ. ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ക​​​​​സ​​​​​ന​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ഭി​​​​​ന്ന​​​​​ത​​​​​യു​​​​​ണ്ടാ​​​​​ക്കാ​​​​​നും 2028ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു.

National

വകുപ്പ് വിഭജനം പൂർത്തിയാക്കി മുഖ്യമന്ത്രി ശിവകുമാർ

ബം​​​ഗ​​​ളൂരു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ച് പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മ​​ന്ത്രി​​മാ​​ർ​​ക്കു വ​​​കു​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ.

അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ര​​​ണ്ടു​​​മാ​​​സം പി​​​ന്നി​​​ട്ട​​​ശേ​​​ഷ​​​മു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ഴ​​​ഞ്ഞ​​​തു ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ 19 മ​​​ന്ത്രി​​​മാ​​​രെ​​​യാ​​​ണു നി​​​യോ​​​ഗി​​​ച്ച​​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ചു​​മ​​ത​​ല​​യേ​​റ്റ മ​​​ന്ത്രി​​​മാ​​​രി​​​ൽ ചി​​​ല​​​രു​​​ടെ വ​​കു​​പ്പു​​ക​​ൾ വ​​ച്ചു​​മാ​​റി​​യി​​ട്ടു​​ണ്ട്.

ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ വ​​​കു​​​പ്പ് ബി.​​​സെഡ്‌ സ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​നും സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് ല​​​ക്ഷ്മ​​​ൺ സാ​​​വാ​​​ദി​​​ക്കും ന​​​ൽ​​​കി. ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് അ​​​സം​​​ബ്ലി​​​യി​​​ലെ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ രു​​​ദ്ര​​​പ്പ മാ​​​ന​​​പ്പ ലാ​​​മാ​​​നി​​​യാ​​​ണു പ​​​ഞ്ച​​​സാ​​​ര, ടെ​​​ക്സ്റ്റൈ​​​ൽ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ മ​​​ന്ത്രി.

വ​​​കു​​​പ്പ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ അ​​​തൃ​​​പ്ത​​​നാ​​​യി​​​രു​​​ന്ന രാ​​​മ​​​ലിം​​​ഗ റെ​​​ഡ്ഡി​​​ക്കു മേ​​​ജ​​​ർ ഇ​​​റി​​​ഗേ​​​ഷ​​​നു​​​പ​​​ക​​​രം വ​​​നം​​​വ​​​കു​​​പ്പ് ന​​​ൽ​​​കി. പ​​​രി​​​സ്ഥി​​​തി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​മി​​​ത ചു​​​മ​​​ത​​​ല​​​യും ഉ​​​ണ്ട്. കെ.​​​എ​​​ച്ച്. മു​​​നി​​​യ​​​പ്പ​​​യ്ക്കു ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ പ​​​ക​​​രം സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

National

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത ഭി​ന്ന​ത

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ആ​രം​ഭി​ച്ച അ​മ​ർ​ഷം പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​മു​ഖ എം​എ​ൽ​എ​മാ​ർ രാ​ജി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ര​ണ​ക​ക്ഷി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​നു​ന​യ നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

മ​ന്ത്രി​സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ൻ​ഡി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ യ​ശ്വ​ന്ത്‍​രാ​യ ഗൗ​ഡ പാ​ട്ടീ​ലും ഭ​ദ്രാ​വ​തി എം​എ​ൽ​എ സം​ഗ​മേ​ഷും രാ​ജി പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് ടി.​ബി. ജ​യ​ച​ന്ദ്ര​യും രാ​ജി​ക്ക് ഒ​രു​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം. പ്രി​യ നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ്യ, കൊ​പ്പ​ള, വി​ജ​യ​ന​ഗ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണി​ക​ൾ തെ​രു​വി​ലി​റ​ങ്ങി. വി​ജ​യ​ന​ഗ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ക​ടു​ത്ത രോ​ഷ​മു​യ​രു​ക​യും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ഒൻപത് പു​തു​മു​ഖ​ങ്ങ​ളും ഒ​രു വ​നി​ത​യും ഉ​ൾ​പ്പെ​ടെ 20 പേ​രാ​ണ് ഇ​ന്ന് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി നേ​താ​വ് എ​ൻ.​എ. ഹാ​രി​സ്, മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു എ​ന്നി​വ​ർ പു​തി​യ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി. അ​തേ​സ​മ​യം, വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ സ്ഥാ​നം നി​ല​നി​ർ​ത്തി. ജി.​എ​സ്. പാ​ട്ടീ​ൽ സ്പീ​ക്ക​റാ​യും പൊ​ന്ന​ണ്ണ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യും ചു​മ​ത​ല​യേ​ൽ​ക്കും. ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ സ്പീ​ക്ക​റാ​യി സ​ലീം അ​ഹ​മ്മ​ദും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ഉ​മാ​ശ്രീ​യും നി​യ​മി​ത​രാ​കും.

മ​ന്ത്രി​സ​ഭ​യി​ൽ ഒ​റ്റ വ​നി​ത​യ്ക്ക് മാ​ത്രം പ്രാ​തി​നി​ധ്യം ന​ൽ​കി​യ​തി​ലും പ്ര​മു​ഖ​രെ ഒ​ഴി​വാ​ക്കി​യ​തി​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ളി​ൽ ക​ടു​ത്ത ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വം തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.

Latest News

Corehub Up