x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത ഭി​ന്ന​ത; എം​എ​ൽ​എ​മാ​ർ രാ​ജി പ്ര​ഖ്യാ​പി​ച്ചു, തെ​രു​വി​ലി​റ​ങ്ങി അ​ണി​ക​ൾ

ഓൺലൈൻ ഡെസ്ക്
Published: August 3, 2026 06:48 PM IST | Updated: August 3, 2026 06:48 PM IST

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ആ​രം​ഭി​ച്ച അ​മ​ർ​ഷം പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​മു​ഖ എം​എ​ൽ​എ​മാ​ർ രാ​ജി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ര​ണ​ക​ക്ഷി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​നു​ന​യ നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

മ​ന്ത്രി​സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ൻ​ഡി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ യ​ശ്വ​ന്ത്‍​രാ​യ ഗൗ​ഡ പാ​ട്ടീ​ലും ഭ​ദ്രാ​വ​തി എം​എ​ൽ​എ സം​ഗ​മേ​ഷും രാ​ജി പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് ടി.​ബി. ജ​യ​ച​ന്ദ്ര​യും രാ​ജി​ക്ക് ഒ​രു​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം. പ്രി​യ നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ്യ, കൊ​പ്പ​ള, വി​ജ​യ​ന​ഗ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണി​ക​ൾ തെ​രു​വി​ലി​റ​ങ്ങി. വി​ജ​യ​ന​ഗ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ക​ടു​ത്ത രോ​ഷ​മു​യ​രു​ക​യും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ഒൻപത് പു​തു​മു​ഖ​ങ്ങ​ളും ഒ​രു വ​നി​ത​യും ഉ​ൾ​പ്പെ​ടെ 20 പേ​രാ​ണ് ഇ​ന്ന് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി നേ​താ​വ് എ​ൻ.​എ. ഹാ​രി​സ്, മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു എ​ന്നി​വ​ർ പു​തി​യ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി. അ​തേ​സ​മ​യം, വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ സ്ഥാ​നം നി​ല​നി​ർ​ത്തി. ജി.​എ​സ്. പാ​ട്ടീ​ൽ സ്പീ​ക്ക​റാ​യും പൊ​ന്ന​ണ്ണ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യും ചു​മ​ത​ല​യേ​ൽ​ക്കും. ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ സ്പീ​ക്ക​റാ​യി സ​ലീം അ​ഹ​മ്മ​ദും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ഉ​മാ​ശ്രീ​യും നി​യ​മി​ത​രാ​കും.

മ​ന്ത്രി​സ​ഭ​യി​ൽ ഒ​റ്റ വ​നി​ത​യ്ക്ക് മാ​ത്രം പ്രാ​തി​നി​ധ്യം ന​ൽ​കി​യ​തി​ലും പ്ര​മു​ഖ​രെ ഒ​ഴി​വാ​ക്കി​യ​തി​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ളി​ൽ ക​ടു​ത്ത ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വം തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.

Tags : KarnatakaCongress DKShivakumar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up