ഡി.കെ. ശിവകുമാർ.
ബംഗളൂരു: കർണാടകയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും തമിഴ്നാടിന് അധികജലം നൽകാനില്ലെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം നൽകാനാകാത്ത സാഹചര്യം തമിഴ്നാട് യാഥാർഥ്യബോധത്തോടെ മനസിലാക്കണമെന്നും ഡികെ ആവശ്യപ്പെട്ടു.
കർണാടകയിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നെങ്കിൽ തമിഴ്നാടിന് നൽകുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാവേരി നദിയിൽ നടത്തുന്ന ബാഗിന ആചാരം പോലും ഇത്തവണ നടത്താൻ കഴിഞ്ഞില്ലെന്നും ഡികെ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ വിധി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുള്ളതാണെന്നും നിലവിലെ സാഹചര്യമാണ് അതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരോട് പോലും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ഡികെ വ്യക്തമാക്കി. ജലപ്രതിസന്ധി രൂക്ഷമാണെന്ന കാര്യം തമിഴ്നാടിനും മറ്റെല്ലാവർക്കും അറിയാം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ ഇത്തവണ ബാഗിന നടത്താൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Tags : Cauvery CauveryWaterDispute CauveryRiver WaterSharing DKShivakumar TamilNadu Karnataka