Movies
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരൂപക - പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി സുപ്രിയ മേനോനാണ് നിർമിക്കുന്നത്.
ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി തിയറ്ററുകളിൽ എത്തും.
റിലീസ് ചെയ്ത മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന് ചിത്രമായ പാട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിൽ ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച വരവേൽപാണ് തിയറ്ററുകളിൽനിന്നും ലഭിക്കുന്നത്. തുടർന്ന് യൂട്യുബിലും മികച്ച പ്രതികരണത്തോടെ ടീസർ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടുകയാണ്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിംഗ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റ്സിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘട്ടന സംവിധാനം- വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വിഎഫ്എക്സ്- ലവാ കുശ, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്.
Movies
പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ദയ്റയുടെ ചിത്രീകരണം പൂർത്തിയായി. മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്.
ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്ന ചിത്രം 2026ൽ തീയറ്ററുകളിലെത്തും.
താരങ്ങൾ ഇരുവരും ചിത്രത്തിന്റെ വിശേഷങ്ങൾ തങ്ങളുടെ സോഷ്യമീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിർമാണം പൂർത്തിയായെന്നും 2026ൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നും കരീനയോടൊപ്പവും മേഘ്നയോടൊപ്പവും പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടന്നും പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചു.
ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
Movies
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Movies
പൃഥ്വിരാജ് നായകനായെത്തുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Movies
പിതാവിന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി നിർമാതാവ് സുപ്രിയ മേനോന്. അച്ഛന്റെ വിടവ് നികത്താനായിട്ടില്ലെന്നും ശൂന്യതയിൽ തളച്ചിട്ടതുപോലെയാണെന്നും സുപ്രിയ പറയുന്നു.
അച്ഛൻ തന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണെന്നും സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസിൽ ആ വേദനയുടെ ഒരു നേരിയ നീറ്റൽ എപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് സുപ്രിയ കുറിച്ചു.
‘അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. അച്ഛൻ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയിൽ തളച്ചിട്ട പോലെയാണ്. സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസിൽ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു. അച്ഛനോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്.
കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛൻ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല! ഡാഡി, ഓരോ ദിവസവും ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്തത്രയും മിസ് ചെയ്യുന്നു!’’ സുപ്രിയ മേനോൻ കുറിച്ചു.
2021-ലാണ് സുപ്രിയയുടെ അച്ഛന് വിജയകുമാർ മേനോന് അന്തരിച്ചത്. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛന്റെ നമ്പർ ഇപ്പോഴും തന്റെ സ്പീഡ് ഡയലിൽ ഉണ്ടെന്നും അച്ഛന്റെ മണം മറന്നുപോകുമോ എന്ന് ഭയമുണ്ടെന്നെന്നും സുപ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്.
Movies
പൃഥ്വിരാജിന്റെ അഭിനയപാടവത്തെ പുകഴ്ത്തി സംവിധായകൻ രാജമൗലി. പുതിയ ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചാണ് രാജമൗലി പൃഥ്വിരാജിനെക്കുറിച്ചെഴുതിയത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്നാണ് അദ്ദേഹം കുറിച്ചത്.
‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭിന് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’എസ്.എസ്. രാജമൗലി പറഞ്ഞു.
മഹേഷ് ബാബു- എസ്.എസ്. രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ. കുംഭ എന്ന നെഗറ്റീവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
Movies
മഹേഷ് ബാബു- എസ്.എസ്. രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു.
ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
‘കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.’ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചു.
Movies
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിന്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം നവംബർ 21-ന് റിലീസ് ചെയ്യും.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക.
അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Movies
സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് സുകുമാരന്‍ നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായെത്തിയ നടൻ ഫിറോസ് ഖാന് നേരെ ട്രോളുകൾ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് പുരസ്കാരം നൽകാതെ ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് നൽകിയെന്നായിരുന്നു ഫിറോസിന്റെ വിമർശനം.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്നും എന്നാൽ ചില പൊളിറ്റിക്സിനെ തുടർന്ന് ദേശീയ അവാർഡിനു പിന്നാലെ സംസ്ഥാന പുരസ്കാരവും നഷ്ടമായെന്നും ഫിറോസ് പറഞ്ഞു.
പിന്നാലെയാണ് ആടുജീവിതം 2023ലെ മത്സരചിത്രമായിരുന്നുവെന്നും പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നുവെന്നും ഫിറോസിന് മനസിലായത്. തനിക്കു പറ്റിയ അബദ്ധം കമന്റുകളിലൂടെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയതോടെ താരം വീഡിയോ പിൻവലിക്കുകയായിരുന്നു.
Movies
മല്ലിക സുകുമാരന്‍ ജന്മദിനാശംസകളുമായി പൃഥ്വിരാജ്. മകൾ അലംകൃതയെ മല്ലിക എടുത്തുകൊണ്ടു നിൽക്കുന്ന ഒരു മനോഹര ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. 71-ാം ജന്മദിനം ആഘോഷിക്കുകയാണ് മല്ലിക ഇന്ന്.
പിറന്നാൾ ആശംസകൾ അമ്മ എന്നു കുറിച്ച പൃഥ്വി അച്ചമ്മ, ആലി എന്നിങ്ങനെ ഹാഷ് ടാഗുകളും ചേർത്തു.
തനിക്കു ഇന്നു കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ ചിത്രമെന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നുവെന്നും മല്ലിക പറയുന്നു.
‘താങ്ക്യൂ ദാദുമോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. അന്നത്തെ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.’മല്ലിക സുകുമാരന്റെ മറുപടി ഇങ്ങനെ.
Movies
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിന്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ചന്ദനമരത്തിനു മുകളിൽ അക്ഷോഭ്യനായ ഡബിൾ മോഹനും പിന്നിൽ മോഹന്റെ പിൻബലക്കാരായ അഞ്ചു ചെറുപ്പക്കാരുമാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക.
അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Movies
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. വിലായത്ത് ബുദ്ധ ഒക്ടോബറിൽ തീയറ്ററുകളിലെത്തും.
പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷത്തിലെത്തും. അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ.
Movies
പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിന് ലണ്ടനിൽ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽവച്ച് നടന്നു.
15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. ആക്ഷൻ എന്റർടെയ്നറായി ഒരുക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ദുബായിയും പ്രധാന ലൊക്കേഷനാണ്.
ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം ജോമോൻ ടി. ജോൺ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, ആർട് ഷാജി നടുവിൽ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.
Movies
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന് വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്പ്പിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ നടൻ പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന് വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്പ്പിച്ചെത്തിയിരുന്നു. ഇപ്പോഴിതാ നടൻ പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പൃഥ്വി എസ്.എം. രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചത്. രാജുവിന്റെ കഴിവും ധൈര്യവുമില്ലായിരുന്നെങ്കില് പല മാന്ത്രിക നിമിഷങ്ങളും ഉണ്ടാകില്ലായിരുന്നുവെന്നും രാജുവിനെ എക്കാലത്തും മിസ്സ് ചെയ്യുമെന്നും പൃഥ്വിരാജ് കുറിച്ചു.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്.
എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.