പൃഥ്വിരാജിന്റെ അഭിനയപാടവത്തെ പുകഴ്ത്തി സംവിധായകൻ രാജമൗലി. പുതിയ ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചാണ് രാജമൗലി പൃഥ്വിരാജിനെക്കുറിച്ചെഴുതിയത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്നാണ് അദ്ദേഹം കുറിച്ചത്.
‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭിന് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’എസ്.എസ്. രാജമൗലി പറഞ്ഞു.
മഹേഷ് ബാബു- എസ്.എസ്. രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ. കുംഭ എന്ന നെഗറ്റീവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
After canning the first shot with Prithvi, I walked up to him and said you are one of the finest actors I’ve ever known.
— rajamouli ss (@ssrajamouli) November 7, 2025
Bringing life to this sinister, ruthless, powerful antagonist KUMBHA was creatively very satisfying.
Thank you Prithvi for slipping into his chair…… pic.twitter.com/E6OVBK1QUS
Tags : SS Rajamouli Prithviraj Sukumaran Mahesh Babu Movie News