x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

  പൃ​ഥ്വി​രാ​ജും ക​രീ​ന​യും പോ​ലീ​സ് വേ​ഷ​ത്തി​ൽ; ദാ​യ്റ റി​ലീ​സി​നൊ​രു​ങ്ങു​ന്നു  


Published: June 20, 2026 08:48 AM IST | Updated: June 20, 2026 08:48 AM IST

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ക​രീ​ന ക​പൂ​ർ ഖാ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ദാ​യ്റ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.

മേ​ഘ്ന ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം 2026 സെ​പ്റ്റം​ബ​ർ 18ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ജം​ഗി​ൾ പി​ക്ചേ​ഴ്സും പെ​ൻ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് പ്രി​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. 

യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള ത്രി​ല്ല​ർ ചി​ത്ര​മാ​യ ദാ​യ്റ​യു​ടെ തി​ര​ക്ക​ഥ യാ​ഷ് കെ​സ്വാ​നി, സീ​മ അ​ഗ​ർ​വാ​ൾ, മേ​ഘ്ന ഗു​ൽ​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘റാ​സി’, ‘ത​ൽ​വാ​ർ’ എ​ന്നീ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം മേ​ഘ്ന ഗു​ൽ​സാ​റും ജം​ഗി​ൾ പി​ക്ചേ​ഴ്സും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

 

റി​ലീ​സി​ന് മൂ​ന്ന് മാ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ വി​ശേ​ഷ​ങ്ങ​ളും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ബി​ടി​എ​ച്ച് വീ​ഡി​യോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

കു​റ്റ​കൃ​ത്യം, നീ​തി, ശി​ക്ഷ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ‘ദാ​യ്റ’​യി​ൽ ക​രീ​ന ക​പൂ​ർ ഖാ​നും പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​യ​മ​വും നീ​തി​യും ത​മ്മി​ലു​ള്ള നേ​ർ​ത്ത അ​തി​ർ​വ​ര​മ്പു​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പി​ആ​ർ​ഒ- സ​തീ​ഷ് എ​രി​യാ​ള​ത്ത്.

Tags : DAAYRA Kareena Kapoor Prithviraj Sukumaran

Recent News

Corehub Up