Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entertainment

പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ര​യു​ടെ തെ​റ്റു​കൊ​ണ്ട​ല്ല, 'വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട്' പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്നു

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ഇ​ൻ​സ്റ്റാ​ഗ്രാ​മും ഫേ​സ്ബു​ക്കും പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ല​വി​ധ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​മാ​ണ്. പ​ര​സ്പ​രം കാ​ണു​ന്ന​തി​നു മു​മ്പേ സൗ​ഹൃ​ദ​ത്തി​ൽ ആ​കു​ന്ന​വ​ർ ക​ണ്ടു ക​ഴി​യു​മ്പോ​ൾ അ​വ​രു​ടെ ബ​ന്ധം ആ​ഴ​ത്തി​ലാ​കു​ന്നു.

അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ​യു​ള്ള വി​വാ​ഹം, ലി​വിം​ഗ് ടു​ഗെ​ത​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു. ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി ക​ഴി​യു​മ്പോ​ഴാ​ണ് കൂ​ടെ കൂ​ടി​യ​വന്‍റെ ത​നി​നി​റം യു​വ​തി​ക​ൾ അ​റി​യു​ന്ന​ത്.

പി​ന്നീ​ട് ര​ക്ഷ​പ്പെ​ട​ൽ എ​ളു​പ്പ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടു​പോ​യ അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട് എ​ന്ന സി​നി​മ.

Movies

റൊ​മാ​ന്‍റി​ക് ലു​ക്കി​ൽ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന വൈ​ശാ​ഖ് ചി​ത്രം ഖ​ലീ​ഫ പ്രേ​ക്ഷ​ക​ർ വ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 20ന് ​ഈ വ​ർ​ഷ​ത്തെ ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​യ​ഗാ​നം അ​സ​ലാ​യ​വ​ളേ... അ​ണി​യ​റ പ്ര​വ‍​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഗാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​ണ്.

ഒ​രു​പി​ടി ഹി​റ്റ് ഗാ​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ജേ​ക്സ് ബി​ജോ​യ്- സി​ദ് ശ്രീ​റാം കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഈ ​ഗാ​ന​ത്തി​ന് മു​ത്തു​വാ​ണ് വ​രി​ക​ൾ ഒ​രു​ക്കി​യ​ത്. ഗാ​നം സി​ദ് ശ്രീ​റാ​മും മ​ഖ്ബൂ​ൽ മ​ൻ​സൂ​റും ചേ‍​ന്നാ​ണ് ആ​ല​പി​ച്ച​ത്. മ​ല​യാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ന​രി​വേ​ട്ട​യി​ലെ മി​ന്ന​ൽ​വ​ള​യും ഇ​ഷ്ഖി​ലെ പ​റ​യു​വാ​ൻ എ​ന്ന ഗാ​ന​വും ‌ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്ലേ​ലി​സ്റ്റി​ൽ മു​ൻ നി​ര​യി​ലാ​ണ്. ഈ ​കൂ​ട്ട​ത്തി​ലേ​ക്ക് ഖ​ലീ​ഫ​യി​ലെ പു​തി​യ ഗാ​നം കൂ​ടി സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Movies

ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സു​പ്രീം കോ​ട​തി വ​രെ പോ​യ​തെ​ന്ന് ചേ​ച്ചി​ക്ക​ല്ലേ അ​റി​യൂ: പ​രി​ഹ​സി​ച്ചെ​ത്തി​യ ശ്വേ​ത​യ്ക്ക് മ​റു​പ​ടി​യു​മാ​യി മാ​ലാ പാ​ർ​വ​തി

അ​മ്മ സം​ഘ​ട​ന​യി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും സി​നി​മാ മേ​ഖ​ല​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നു​മെ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്ന് ന​ടി ശ്വേ​താ മേ​നോ​ൻ പ​ര​സ്യ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ന​ടി മാ​ലാ പാ​ർ​വ​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

മാ​ലാ പാ​ർ​വ​തി ശ്വേ​ത​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ,ശ്വേ​താ മേ​നോ​ൻ നേ​രി​ട്ടെ​ത്തി ക​മ​ന്‍റ് ചെ​യ്ത​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മാ​ലാ പാ​ർ​വ​തി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ശ്വേ​ത കു​റി​ച്ച വാ​ക്കു​ക​ൾ ഇ​താ​ണ്.

‘‘കു​റ്റാ​രോ​പി​ത​ർ ആ​രൊ​ക്കെ​യാ​ണെ​ന്നും, ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് ചേ​ച്ചി സു​പ്രീം കോ​ട​തി വ​രെ പോ​യ​തെ​ന്നും ചേ​ച്ചി​ക്ക​ല്ലേ ഏ​റ്റ​വും ന​ന്നാ​യി അ​റി​യൂ. എ​നി​ക്ക​റി​യാ​വു​ന്ന പേ​രു​ക​ളൊ​ക്കെ​യും ചേ​ച്ചി ഇ​തി​ന​കം ത​ന്നെ പ​റ​ഞ്ഞു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്യി​ല്ലെ​ന്ന് ക​രു​തു​ന്നു’.

ഹേ​മാ ക​മ്മി​റ്റി​ക്ക് മു​ൻ​പാ​കെ മാ​ലാ പാ​ർ​വ​തി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ അ​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു എ​ന്ന വാ​ർ​ത്ത​യു​ടെ ലി​ങ്കും ശ്വേ​ത മേ​നോ​ൻ ഈ ​ക​മ​ന്‍റി​നൊ​പ്പം പ​ങ്കു​വ​ച്ചി​രു​ന്നു. 

ശ്വേ​ത​യു​ടെ ചോ​ദ്യ​ത്തി​ന് ക​മ​ന്‍റു​ക​ളി​ലൂ​ടെ​യും, പി​ന്നീ​ട് ശ്വേ​താ മേ​നോ​നെ നേ​രി​ട്ട് ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള പു​തി​യൊ​രു ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യും മാ​ലാ പാ​ർ​വ​തി കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി.

‘‘ഞാ​ൻ സു​പ്രീം കോ​ട​തി​യി​ൽ പോ​യ​ത് അ​തി​ന​ല്ല. പ​രാ​തി​യി​ല്ലാ​ത്ത ഒ​രു പെ​ൺ​കു​ട്ടി, കേ​സി​ൽ ഉ​ൾ​പ്പെ​ടാ​ൻ ഇ​ല്ല എ​ന്ന് നി​ർ​ബ​ന്ധം പ​റ​ഞ്ഞ​പ്പോ​ൾ, ആ ​കു​ട്ടി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കാ​യി.

കാ​ര​ണം ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ത്തി​ലാ​ണ് എ​ഫ് ഐ ​ആ​ർ ഇ​ട്ട​ത്. ശ്വേ​ത പ​റ​യു​ന്ന​ത് ആ​രെ​യാ​ണ് എ​ന്ന് ശ്വേ​ത ത​ന്നെ പ​റ​യ​ണം. ഞാ​ൻ ഹേ​മ ക​മ്മി​റ്റി​യു​ടെ മു​ന്നി​ൽ സം​സാ​രി​ച്ച​ത്, പ​രാ​തി​ക്കാ​രി​യാ​യ​ല്ല. അ​ക്കാ​ദ​മി​ക​മാ​യാ​ണ്. അ​ങ്ങ​നെ​യാ​യി​രു​ന്നു അ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രു​ന്ന​ത്.

ആ ​സ​മ​യ​ത്ത്  ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ എ​ഫ് ഐ ​ആ​ർ എ​ടു​ത്തു. അ​ത് ആ ​പെ​ൺ​കു​ട്ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​യി​രു​ന്നു. ആ ​കു​ട്ടി​യു​ടെ പേ​ര് പ​റ​ഞ്ഞ​ത് ആ ​പെ​ൺ​കു​ട്ടി​യു​ടെ സ​മ്മ​ത​ത്തോ​ടെ അ​ല്ലാ​ത്ത​തി​നാ​ൽ ആ ​എ​ഫ് ഐ ​ആ​ർ ഒ​ഴി​വാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍റെ മേ​ലെ​യാ​യി. പ​രാ​തി​ക്കാ​രി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ കേ​സ് എ​ടു​ക്ക​രു​ത് എ​ന്ന് കോ​ട​തി വി​ധി​ക്കു​ക​യും ചെ​യ്തു. ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി മാ​ലാ പാ​ർ​വ​തി കു​റി​ച്ചു.

ഈ ​ക​മ​ന്‍റു​ക​ൾ​ക്കും മ​റു​പ​ടി​ക്ക് ശേ​ഷം ശ്വേ​താ മേ​നോ​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് മാ​ലാ പാ​ർ​വ​തി ഒ​രു കു​റി​പ്പും ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. 

‘‘ശ്വേ​താ മേ​നോ​ൻ ,ഇ​താ​ണ് താ​ങ്ക​ളു​ടെ ക​മ​ന്‍റി​ന് മ​റു​പ​ടി. ഡി​ലീ​റ്റ് ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് വ​സ്തു​ത​ക​ള​ല്ല, അ​സ​ത്യ​ങ്ങ​ളാ​ണ്. ഞാ​ൻ ഹേ​മ ക​മ്മി​റ്റി മു​മ്പാ​കെ സം​സാ​രി​ച്ച​ത് പ​രാ​തി​ക്കാ​രി​യാ​യി​ട്ട​ല്ല.

വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ക്കാ​ദ​മി​ക​വും ഘ​ട​നാ​പ​ര​വു​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​ന്ന​ത്തെ ന​ട​പ​ടി​ക്ര​മ​വും അ​ങ്ങ​നെ​യാ​യി​രു​ന്നു.

ഞാ​ൻ പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ ​കേ​സി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട യു​വ​തി​ക്ക് അ​ത്ത​ര​മൊ​രു ക്രി​മി​ന​ൽ ന​ട​പ​ടി ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ പേ​ര് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ആ ​എ​ഫ് ഐ ​ആ​ർ റ​ദ്ദാ​ക്കാ​ൻ ഞാ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.  ആ​രെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​ന​ല്ല, പ​രാ​തി​ക്കാ​രി​യു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ്.

പ​രാ​തി​ക്കാ​രി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യും അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​യു​ണ്ടാ​കു​ക​യും ചെ​യ്തു.

അ​തു​കൊ​ണ്ട് ആ​രെ​യൊ​ക്കെ​യോ സം​ര​ക്ഷി​ക്കാ​നാ​ണ് സു​പ്രീം കോ​ട​തി​വ​രെ പോ​യ​ത് എ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. പി​ന്നെ, "നി​ങ്ങ​ൾ ഇ​ത് ഡി​ലീ​റ്റ് ചെ​യ്യി​ല്ലെ​ന്ന് ക​രു​തു​ന്നു" എ​ന്ന് എ​ഴു​തി​യ​ല്ലോ.

 

 

 

Movies

എ​സ്. ജാ​ന​കി​യു​ടെ​ത് ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ നാ​ദം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ശ​ബ്ദ​മാ​ണ് എ​സ്. ജാ​ന​കി​യു​ടെ​ത് എ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ക​മു​ക​റ ഫൗ​ണ്ടേ​ഷ​നും ജീ​വ​ൻ ടി ​വി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണ ഗാ​ന സ​ന്ധ്യ മ​ഞ്ഞ​ണി പൂ​നി​ലാ​വി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കാ​തെ​യാ​ണ് ജാ​ന​കി​യ​മ്മ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത് എ​ന്ന് പ​ല​രും ഇ​പ്പോ​ൾ അ​നു​സ്മ​രി​ക്കു​ന്നു​ണ്ട്. പി.​സി വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന് ഒ​രു തി​രു​ത്തു​ണ്ട്. ഈ ​ഭൂ​മി​യി​ൽ വ​ച്ച് ജാ​ന​കി​യ​മ്മ ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടി​ല്ല എ​ന്നേ​യു​ള്ളൂ. സം​ഗീ​തം മു​ഴു​വ​ൻ പ​ഠി​പ്പി​ച്ച ശേ​ഷ​മാ​ണ് ദൈ​വം ഇ​വി​ടേ​ക്ക് എ​സ്. ജാ​ന​കി​യെ അ​യ​ച്ച​ത്. സ​ദ​സി​ൽ നി​ന്ന് ഉ​യ​ർ​ന്ന ക​ര​ഘോ​ഷ​ത്തി​ന് ഇ​ട​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​രോ ഭാ​ഷ​യി​ൽ പാ​ടു​മ്പോ​ഴും ആ ​ഭാ​ഷ​യു​ടെ ആ​ത്മാ​വി​ൽ തൊ​ട്ടാ​ണ് ജാ​ന​കി​യ​മ്മ പാ​ടി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യാ​ളി​ക​ൾ ക്കു ​ജാ​ന​കി​യ​മ്മ മ​ല​യാ​ളി​യാ​യും ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കും ക​ന്ന​ട​ക്കാ​ർ​ക്കും അ​വ​രു​ടെ സ്വ​ന്തം ഗാ​യി​ക​യാ​യും അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചാ​ന്തു​പൊ​ട്ട് എ​ന്ന ലാ​ൽ ജോ​സ് ചി​ത്ര​ത്തി​നു വേ​ണ്ടി എ​സ്. ജാ​ന​കി ആ​ല​പി​ച്ച ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ങ്ങേ​ക്ക​ര​യി​ൽ ആ​യി...​എ​ന്ന ഗാ​ന​വും മ​ന്ത്രി പാ​ടി.

ക​മു​ക​റ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഒ ​എ​ൻ വി, ​സെ​ക്ര​ട്ട​റി പി.​വി. ശി​വ​ൻ, ക​മു​ക​റ ശ്രീ​കു​മാ​ർ, ച​ന്ദ്ര​സേ​ന​ൻ, ബേ​ബി മാ​ത്യു സോ​മ​തീ​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി. ​ശ്രീ​റാം,രാ​ജ​ല​ക്ഷ്മി, പ്രീ​ത ക​ണ്ണ​ൻ, സ​രി​ത രാ​ജീ​വ് ര​വി​ശ​ങ്ക​ർ, അ​പ​ർ​ണ രാ​ജീ​വ്, അ​ഖി​ല ആ​ന​ന്ദ്‌ തു​ട​ങ്ങി​യ​വ​ർ ഗാ​നാ​ഞ്ജ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

Movies

ടോ​ക്സി​ക്കി​ലെ ആ ​പാ​ട്ട് ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ഭ​ർ​ത്താ​വ് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: കി​യാ​ര അ​ദ്വാ​നി പ​റ​യു​ന്നു  

സൂ​പ്പ​ർ​താ​രം യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​ണ് ടോ​ക്സി​ക്ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സ്.

ഇ​ര​ട്ട വേ​ഷ​ത്തി​ല്‍ യാ​ഷ് എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​താ​രി​യ, ഹു​മ ഖു​റേ​ഷി, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. നാ​യ​ക​നാ​യ യാ​ഷി​നൊ​പ്പം ത​ന്നെ ഈ ​നാ​യി​ക​മാ​ർ​ക്കും തു​ല്യ പ്ര​ധാ​ന്യ​മു​ള്ള സി​നി​മ​യാ​കും ടോ​ക്സി​ക്ക് എ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

സാ​ധാ​ര​ണ ഗ്ലാ​മ​ർ റോ​ളു​ക​ളെ മ​റി​ക​ട​ന്ന്, പ്ര​ക​ട​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത ന​ൽ​കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു​ള്ള ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി​യു​ടെ നി​ർ​ണാ​യ​ക​മാ​യ ഒ​രു ചു​വ​ടു​വ​യ്പാ​യാ​ണ് സി​നി​മ​യി​ലെ "നാ​ദി​യ' എ​ന്ന ക​ഥാ​പാ​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ ത​ബാ​ഹി... എ​ന്ന പ്ര​ണ​യ​ഗാ​ന​രം​ഗ​ത്ത് യാ​ഷി​നൊ​പ്പ​മെ​ത്തു​ന്ന​ത് കി​യാ​ര​യാ​ണ്. റെ​ട്രോ ശൈ​ലി​യി​ൽ വി​ന്‍റേ​ജ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​രം​ഗ​ത്തി​ല്‍ യാ​ഷും കി​യാ​ര​യും ത​മ്മി​ലു​ള്ള തീ​വ്ര​മാ​യ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ കാ​ണാം. യാ​ഷി​ന്‍റെ​യും കി​യാ​ര​യു​ടെ​യും കെ​മി​സ്ട്രി​യാ​ണ് ഗാ​ന​രം​ഗ​ത്തെ കൂ​ടു​ത​ല്‍ ഹോ​ട്ടാ​ക്കു​ന്ന​ത്.

പാ​ട്ട് ട്രെ​ന്‍​ഡിം​ഗ് ആ​ണെ​ങ്കി​ലും കി​യാ​ര​യു​ടെ ബോ​ള്‍​ഡ് ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ടോ​ക്സി​ക്കി​ലെ ത​ബാ​ഹി... ഗാ​ന​ത്തോ​ടു​ള്ള ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ത്ഥ് മ​ൽ​ഹോ​ത്ര​യു​ടെ പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ക്കു​ക​യാ​ണ് കി​യാ​ര അ​ദ്വാ​നി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്ന ചി​ല ട്രോ​ളു​ക​ള്‍ അ​ല്പം നെ​ഗ​റ്റി​വി​റ്റി നി​റ​ഞ്ഞ​താ​യി​രു​ന്നു. അ​ത് ചി​ല​ത് ശ​രി​ക്കും ബാ​ധി​ച്ചു. ഞാ​ന​ത് ഭ​ർ​ത്താ​വു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും പോ​യി​ല്ല. അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്. കാ​ര​ണം, അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ കൂ​ടു​ത​ൽ അ​തി​ലേ​ക്ക് ആ​ണ്ടു​പോ​കു​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ന​മു​ക്ക​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​തി​രി​ക്കാം എ​ന്ന് വി​ചാ​രി​ച്ചു. അ​ദ്ദേ​ഹം ഇ​ത് സ്വ​ന്തം നി​ല​യ്ക്ക് കാ​ണു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ വ​ന്ന​തു​മി​ല്ല.

കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന് അ​തൊ​രു വ​ലി​യ കാ​ര്യ​മാ​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് എ​നി​ക്ക് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ത​ന്ന​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, നോ​ക്കൂ, ഇ​ത്ത​രം നെ​ഗ​റ്റീ​വ് ട്രോ​ള​ർ​മാ​രും കാ​ര്യ​ങ്ങ​ളും എ​പ്പോ​ഴും ഉ​ണ്ടാ​കും, നി​ങ്ങ​ൾ അ​വ​രെ എ​ന്ത് പേ​രി​ട്ട് വി​ളി​ച്ചാ​ലും ശ​രി.

നീ ​ഇ​തി​ന് ഇ​ത്ര​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കി, വീ​ട്ടി​ലി​രു​ന്ന് ക​ര​ഞ്ഞ്, എ​ന്തോ വ​ലി​യ ആ​പ​ത്ത് സം​ഭ​വി​ച്ച​തു​പോ​ലെ പെ​രു​മാ​റു​ന്ന​ത് എ​ന്തി​നാ​ണ്..? നി​ന​ക്ക് എ​ന്താ​ണ് പ​റ്റി​യ​ത്..? നി​ന​ക്ക് അ​വ​രെ അ​റി​യി​ല്ല, അ​വ​ർ​ക്ക് നി​ങ്ങ​ളെ​യും അ​റി​യി​ല്ല. ന​മ്മ​ൾ വി​വാ​ഹി​ത​രാ​യ​തി​ൽ സ​ന്തോ​ഷ​മി​ല്ലാ​ത്ത ചി​ല ആ​രാ​ധ​ക​രാ​യി​രി​ക്കാം ഇ​വ​ർ. അ​തു​കൊ​ണ്ട് അ​ത് വി​ട്ടേ​ക്കൂ, അ​വ​ർ മാ​റി​ക്കോ​ളും. പ​ക്ഷേ, നീ ​എ​ന്തി​നാ​ണ് അ​തി​ലേ​ക്ക് പോ​കു​ന്ന​ത്..? എ​ന്തി​നാ​ണ് അ​ത് നി​ന്നെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്..?’’ എ​ന്നാ​ണ്.

അ​പ്പോ​ഴാ​ണ് എ​നി​ക്ക് കാ​ര്യം മ​ന​സി​ലാ​യ​ത്. ഞാ​ൻ ചി​ന്തി​ച്ചു, അ​ദ്ദേ​ഹം ഇ​തി​നെ​ക്കു​റി​ച്ച് ഇ​ത്ര​യും പ​ക്വ​ത​യോ​ടെ ചി​ന്തി​ക്കു​മ്പോ​ൾ, ഞാ​ൻ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ വി​ചാ​രി​ച്ച് വി​ഷ​മി​ക്കു​ന്ന​ത്..?’ ആ ​നി​മി​ഷ​ത്തി​ലാ​ണ് ഞാ​ൻ ആ​ശ്വ​സി​ച്ച​ത്, ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തി​ല്ല എ​ന്ന് പ​റ​ഞ്ഞു​ത​രാ​ൻ, ഇ​ത്ര​യ​ധി​കം വി​വേ​ക​വും പ​ക്വ​ത​യും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള ഒ​രാ​ൾ കൂ​ടെ​യു​ള്ള​ത് എ​ന്‍റെ ഭാ​ഗ്യ​മാ​ണ്. അ​ത് അ​ങ്ങ​നെ ത​ന്നെ വി​ട്ടേ​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്ന് എ​നി​ക്കും ബോ​ധ്യ​മാ​യി-​കി​യാ​ര വ്യ​ക്ത​മാ​ക്കി.

Movies

ആ ​ദേ​ഷ്യം ടി.​ജി. ര​വി​യു​ടെ മു​ഖം കീ​റി​യും തീ​ർ​ത്തു: കു​റി​പ്പു​മാ​യി എം.​എ. നി​ഷാ​ദ്

ല​ർ​ക്ക് സി​നി​മ​യു​ടെ പോ​സ്റ്റ​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദ്. ത​ന്‍റെ സി​നി​മ​യ്ക്കു​നേ​രെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഏ​റെ​ക്കാ​ല​മാ​യു​ള്ള​താ​ണെ​ന്നും നി​ഷാ​ദ് കു​റി​ച്ചു.

ല​ർ​ക്കി​ന്‍റെ പോ​സ്റ്റ​റു​ക​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ നി​റ​യു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യ ചി​ല ഉ​പ​ദ്ര​വ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. എ​ന്‍റെ സി​നി​മ​യു​ടെ പോ​സ്റ്റ​ർ കീ​റു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ കു​റെ​ക്കാ​ല​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു നാ​ട്ടു​ന​ട​പ്പാ​ണെ​ന്ന് ഞാ​ൻ ത​മാ​ശ​യാ​യി പ​റ​യാ​റു​ണ്ട്. എ​ന്നോ​ട് രാ​ഷ്ട്രീ​യ​പ​ര​മാ​യും, ആ​ശ​യ​പ​ര​മാ​യും വി​യോ​ജി​പ്പു​ള്ള​വ​ർ തു​ട​ങ്ങി, അ​കാ​ര​ണ​മാ​യ ശ​ത്രു​ത പു​ല​ർ​ത്തു​ന്ന​വ​ർ വ​രെ​യു​ള്ള ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ​യും എ​ന്‍റെ മു​ഖം ക​ണ്ട​പാ​ടെ ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി. പ​ക്ഷേ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ എ​ന്‍റെ മു​ഖ​ത്തി​നൊ​പ്പം പാ​വം ടി.​ജി. ര​വി​ച്ചേ​ട്ട​ന്‍റെ മു​ഖ​വും ന​ശി​പ്പി​ച്ചു. അ​തെ​ന്തി​നാ​ണാ​വോ എ​ന്തോ! കീ​റാ​ൻ വേ​ണ്ടി​യാ​ണെ​ങ്കി​ലും പോ​സ്റ്റ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. അ​തി​ന​പ്പു​റ​മൊ​ന്നും നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​നാ​വി​ല്ലെ​ന്ന​റി​യാം. കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക. ഐ ​ആം വെ​യ്റ്റിം​ഗ്'. നി​ഷാ​ദ് കു​റി​ച്ചു.

എം.​എ. നി​ഷാ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ല​ർ​ക്കി​ൽ സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Movies

മു​ൻ​പ​ങ്കാ​ളി​യു​മാ​യു​ള്ള സൗ​ഹൃ​ദം ദാ​മ്പ​ത്യം ത​ക​ർ​ക്കും; തു​റ​ന്നു പ​റ​ഞ്ഞ് വി​ക്രാ​ന്ത് മാ​സി  

മു​ൻ കാ​മു​കി​മാ​രു​മാ​യോ കാ​മു​ക​ന്മാ​രു​മാ​യോ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് പു​തി​യ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ത് ത​നി​ക്ക് ഒ​രു റെ​ഡ് ഫ്ലാ​ഗ് ആ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം വി​ക്രാ​ന്ത് മാ​സി.

താ​നോ ഭാ​ര്യ ശീ​ത​ൾ താ​ക്കൂ​റോ പ​ഴ​യ പ​ങ്കാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്താ​റി​ല്ലെ​ന്നും ദീ​ർ​ഘ​കാ​ല ബ​ന്ധ​ങ്ങ​ളി​ൽ പ​ര​സ്പ​രം പു​ല​ർ​ത്തേ​ണ്ട​ത് സു​താ​ര്യ​ത​യും സ​ത്യ​സ​ന്ധ​ത​യു​മാ​ണെ​ന്നും വി​ക്രാ​ന്ത് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മു​ൻ കാ​മു​കി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ൽ തു​ട​രു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു റെ​ഡ് ഫ്ലാ​ഗ് ആ​ണ്. ഞാ​നോ ശീ​ത​ളോ ഞ​ങ്ങ​ളു​ടെ പ​ഴ​യ പ​ങ്കാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല. സൗ​ഹൃ​ദം അ​രു​ത് എ​ന്ന് മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ച​ത​ല്ല, എ​ന്നാ​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ​യും ചി​ന്താ​ഗ​തി​യും രീ​തി​ക​ളും അ​ങ്ങ​നെ​യാ​യ​തി​നാ​ൽ പ​ഴ​യ ബ​ന്ധ​ങ്ങ​ളു​ടെ ഭാ​രം ചു​മ​ക്കാ​റി​ല്ല.

മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ഞാ​ൻ ജ​ഡ്ജ് ചെ​യ്യി​ല്ല, എ​ന്നാ​ൽ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ​ഴ​യ ബ​ന്ധ​ങ്ങ​ളി​ൽ നി​ന്ന് മാ​ന​സി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ന്ന​ത് ദാ​മ്പ​ത്യം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കും, അ​താ​ണ് എ​ന്‍റെ അ​നു​ഭ​വം. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ പ്ര​ണ​യം ഒ​രി​ക്ക​ലും ലോ​ക​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചു​വെ​ച്ചി​ട്ടി​ല്ല. നാ​ലോ അ​ഞ്ചോ വ​ർ​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ചി​ട്ടും ആ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ൻ മ​ടി​ക്കു​ന്ന​തും ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ന്ന​തും ശ​രി​യാ​യ രീ​തി​യ​ല്ല. അ​ത് പ​ര​സ്പ​ര​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കും. ഗൗ​ര​വ​മു​ള്ളൊ​രു ബ​ന്ധ​മാ​ണെ​ങ്കി​ൽ അ​തി​ൽ സു​താ​ര്യ​ത​യാ​ണ് പ്ര​ധാ​നം. വി​ക്രാ​ന്ത് പ​റ​ഞ്ഞു. 

2015ൽ ​ഒ​രു പൊ​തു​സു​ഹൃ​ത്ത് വ​ഴി​യാ​ണ് വി​ക്രാ​ന്തും ശീ​ത​ളും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ബ്രോ​ക്ക​ൺ ബ​ട്ട് ബ്യൂ​ട്ടി​ഫു​ൾ എ​ന്ന വെ​ബ് സീ​രീ​സി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2022 ഫെ​ബ്രു​വ​രി 14ന് ​ര​ജി​സ്റ്റ​ർ വി​വാ​ഹ​വും ഫെ​ബ്രു​വ​രി 18ന് ​ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ വി​വാ​ഹ​വും ന​ട​ന്നു. 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​വ​ർ​ക്ക് വ​ർ​ദാ​ൻ എ​ന്ന ആ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്.

ട്വ​ൽ​ത് ഫെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ വ​ലി​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ വി​ക്രാ​ന്ത് മാ​സി, ‘മു​സാ​ഫി​ർ ക​ഫെ’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് കാ​ത്തി​രി​ക്കു​ക​യാ​ണ്. ജൂ​ലൈ 24ന് ​നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Movies

ക​ളം നി​റ​ഞ്ഞ് ശാ​ന്തി, ക​ന​ലാ​ളും കാ​ർ​ത്തി

സൂ​പ്പ​ര്‍​ഹി​റ്റ് ലോ​കഃ യു​ടെ സ​ഹ തി​ര​ക്ക​ഥാ​കൃ​ത്താ​യും ജെ​ല്ലി​ക്കെ​ട്ട്, ച​തു​രം, മ​സ്തി​ഷ്‌​ക മ​ര​ണം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ അ​ഭി​നേ​ത്രി​യാ​യും ശ്ര​ദ്ധ​നേ​ടി​യ ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ പു​ത്ത​ന്‍​പ​ട​മാ​ണ് ജി​യെ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത "അ​ന​ന്ത​ന്‍​കാ​ട്'. മു​ര​ളി​ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍, ഏ​റെ തീ​വ്ര​മാ​യ വൈ​കാ​രി​ക പ​ശ്ചാ​ത്ത​ല​മു​ള്ള കാ​ര്‍​ത്തി​യെ​ന്ന വേ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യാ​ണു ശാ​ന്തി. ത​മി​ഴ് താ​രം ആ​ര്യ, തെ​ലു​ങ്ക്‌​ന​ട​ന്‍ സു​നി​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ക​ഥാ​ഗ​തി​യി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു​ള്ള ക​ഥാ​പാ​ത്രം.

"മു​മ്പ് ചി​ല പ​രീ​ക്ഷ​ണ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും തീ​വ്ര​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​ത്. എ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ത്തി​രി ദൂ​രെ​യാ​ണു കാ​ര്‍​ത്തി. ഇ​ത്ര​യും വ​ലി​യ കാ​ന്‍​വാ​സി​ല്‍ ഒ​രു മു​ഖ്യ​ധാ​രാ വാ​ണി​ജ്യ​ചി​ത്രം എ​ന്‍റെ ആ​ദ്യ അ​നു​ഭ​വ​മാ​ണ്'- ശാ​ന്തി സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

അ​ന​ന്ത​ൻ​കാ​ട് പ​റ​യു​ന്ന​ത്...?

ഓ​ള്‍​ഡ് സ്‌​കൂ​ള്‍ മാ​സ് എ​ന്‍റ​ര്‍​ടെ​യ്‌​ന​ര്‍ എ​ന്ന രീ​തി​യി​ലാ​ണ് ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗ്. 80ക​ളും 90ക​ളു​മാ​ണു ക​ഥാ പ​ശ്ചാ​ത്ത​ലം. വ​ലി​യ രാ​ഷ്്ട്രീ​യ സം​ഭ​വ​ങ്ങ​ളും മ​റ്റും സാ​ധാ​ര​ണ​ക്കാ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞ​ത്. അ​ത് അ​വ​ത​രി​പ്പി​ക്കാ​ന്‍ മൊ​ത്തം ക​ഥ​യി​ല്‍ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് അ​റി​യേ​ണ്ട​തി​ല്ലെ​ന്നു മു​ര​ളി​ഗോ​പി​യും പ​റ​ഞ്ഞി​രു​ന്നു. ഞാ​നും പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പ​മാ​ണു ഫു​ള്‍ സി​നി​മ ക​ണ്ട​ത്. കാ​ര്‍​ത്തി വ​ള​ര്‍​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍, അ​വ​ളു​ടെ ജീ​വി​തം എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​യി എ​ന്നി​ങ്ങ​നെ സി​നി​മ​യി​ല്‍ ഇ​ല്ലാ​ത്ത പ​ല​തും അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​ന്നു.

ആ​ദ്യാ​വ​സാ​നം സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു ന​ടു​വി​ലാ​ണ​ല്ലോ കാ​ര്‍​ത്തി..?

സി​നി​മ​യു​ടെ വൈ​കാ​രി​ക സ​ത്ത വ​ഹി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണു കാ​ര്‍​ത്തി. നി​സ​ഹാ​യ​യാ​ണ്. പ​ക്ഷേ, അ​തു ത​ന്‍റെ വി​ധി​യെ​ന്ന് അ​വ​ള്‍ അം​ഗീ​ക​രി​ക്കു​ന്നു. "ചൂ​ള​യി​ലെ വേ​റെ ഏ​തു പെ​ണ്ണി​നെ തൊ​ട്ടാ​ലും അ​വ​രെ അ​വി​ട​ത്തെ ഗ്യാം​ഗ് ജീ​വ​നോ​ടെ വ​ച്ചേ​ക്കി​ല്ല. പ​ക്ഷേ, എ​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​ങ്ങ​നെ' എ​ന്നു കാ​ര്‍​ത്തി പ​റ​യു​ന്നു​ണ്ട്.

വ​ലി​യ മാ​ന​സി​കാ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ൽ പോ​ലും എ​പ്പോ​ഴും അ​ഭി​മാ​ന​ത്തോ‌​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​ണ് കാ​ർ​ത്തി‌​യു‌​ടേ​ത്. മാ​ന​സി​ക​മാ​യ ക​രു​ത്ത് അ​വ​ൾ​ക്കു​ണ്ട്. പ്ര​യാ​സ​ക​ര​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലും അ​വ​ളു​ടെ​യു​ള്ളി​ൽ സ്വാ​ഭി​മാ​ന​മു​ണ്ട്, തീ​യു​ണ്ട്. പോ​രാ​ളി ത​ന്നെ​യാ​ണു കാ​ര്‍​ത്തി, അ​നു​ജ​നു​വേ​ണ്ടി ജീ​വി​ക്കു​ന്ന സ്ത്രീ​യാ​ണ്. കാ​ര്‍​ത്തി നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളോ​ടു​ള്ള പ്ര​തി​കാ​ര​മാ​ണ് സ​ഹോ​ദ​ര​ന്‍ പൊ​ടി​യ​ന്‍ വ​ലു​താ​യ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ ക​ഥാ​ഗ​തി​യി​ലും പ്രാ​ധാ​ന്യ​മു​ണ്ട്.

രൂ​പ​ഭാ​വ​ങ്ങ​ളി​ൽ കാ​ര്‍​ത്തി​യി​ലേ​ക്ക് എ​ത്തി​യ​ത്..?

 

Movies

ഞാ​ൻ ഇ​വി​ടെ ഉ​ള്ളി​ട​ത്തോ​ളം അ​വ​ർ 'അ​മ്മ'​യു​ടെ ത​ല​പ്പ​ത്ത് വ​രി​ല്ല, ഏ​ത​റ്റം വ​രെ​യും പോ​കും: ശ്വേ​ത മേ​നോ​ൻ

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര ആ​രോ​പ​ണം നേ​രി​ടു​ന്ന പ​വ​ർ ഗ്രൂ​പ്പി​നോ​ടാ​ണ് ത​ന്‍റെ യു​ദ്ധ​മെ​ന്ന് ‘അ​മ്മ’ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ. ആ​രോ​പ​ണം നേ​രി​ടു​ന്ന ഒ​രാ​ളെ​യും അ​മ്മ ത​ല​പ്പ​ത്തു​വ​രാ​ൻ താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​തി​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും ശ്വേ​ത പ​റ​യു​ന്നു.

ഹേ​മാ ക​മ്മി​റ്റി​യി​ലെ കു​റ്റാ​രോ​പി​ത​ർ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു ശ്വേ​ത​യു​ടെ കു​റി​പ്പ്.

''പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ഞാ​ൻ മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക്ഷേ, ഹേ​മാ ക​മ്മ​റ്റി​യി​ലെ കു​റ്റാ​രോ​പി​ത​ർ സം​ഘ​ട​ന​യി​ലെ ചി​ല​രെ മു​ന്നി​ൽ നി​ർ​ത്തി വീ​ണ്ടും വീ​ണ്ടും എ​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കാ​നും, യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​മു​ള്ള ശ്ര​മം തു​ട​രു​ന്ന​തി​നാ​ലാ​ണ് ഒ​രി​ക്ക​ൽ കൂ​ടി ചി​ല കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കേ​ണ്ടി വ​രു​ന്ന​ത്.

ആ​രാ​ണ് എ​ന്‍റെ മ​റു​ഭാ​ഗം?

എ​ന്‍റെ യു​ദ്ധം ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന പ​വ​ർ ഗ്രൂ​പ്പി​നോ​ടാ​ണ്. അ​വ​രോ​ടു മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ മീ​റ്റിം​ഗി​ൽ അ​വ​ർ എ​ന്നെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ചു. അ​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ന്‍റെ പോ​രാ​ട്ടം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. അ​വ​രു​ടെ ഇ​ര​ക​ളെ ഞാ​ൻ എ​ന്നും ചേ​ർ​ത്ത് പി​ടി​ച്ചി​ട്ടു​ണ്ട്. അ​ത് ഒ​രി​ക്ക​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​ടാ​നോ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​നോ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല.

അ​വ​രി​ൽ ചി​ല​രു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ഞാ​ൻ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ൾ, അ​തി​ന് മ​റു​പ​ടി പ​റ​യു​ന്ന​തി​നു​പ​ക​രം വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളാ​ണ് എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഞാ​ൻ ഉ​യ​ർ​ത്തി​യ യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച്, എ​ന്നെ​ക്കു​റി​ച്ചു​ള്ള നു​ണ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ എ​നി​ക്കെ​തി​രെ ഉ​യ​ർ​ത്തു​ന്ന ചി​ല ആ​രോ​പ​ണ​ങ്ങ​ൾ​ക്കും കൂ​ടി മ​റു​പ​ടി പ​റ​യ​ട്ടെ.

ഒ​ന്നാ​മ​ത്…

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​ക്ക് കേ​ര​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ കി​ട്ടാ​ൻ എ​നി​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കേ​ണ്ടി​വ​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ യു​ക്തി എ​നി​ക്ക് ഇ​ന്നും മ​ന​സി​ലാ​യി​ട്ടി​ല്ല.

ആ​രെ​ങ്കി​ലും ഈ ​ആ​രോ​പ​ണ​ത്തി​നു പി​ന്നി​ലെ ലോ​ജി​ക് ഒ​ന്നു വി​ശ​ദീ​ക​രി​ക്കാ​മോ?

ര​ണ്ടാ​മ​ത്…

ഞാ​ൻ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്കാ​രി​യാ​ണെ​ങ്കി​ൽ അ​ത് മ​റ​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണ്? അ​ങ്ങ​നെ തു​റ​ന്നു പ​റ​ഞ്ഞാ​ൽ എ​നി​ക്ക് എ​ന്തെ​ങ്കി​ലും ന​ഷ്ട​മു​ണ്ടാ​കു​മോ? ഇ​ല്ല. ഞ​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ത​ന്നെ സി​പി​എം, കോ​ൺ​ഗ്ര​സ്, ബി​ജെ​പി ആ​ഭി​മു​ഖ്യ​മു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ളു​ണ്ട്. അ​വ​രി​ൽ ഒ​രാ​ളും ഒ​രി​ക്ക​ൽ പോ​ലും ഉ​ന്ന​യി​ക്കാ​ത്ത ആ​രോ​പ​ണ​മാ​ണ് ചി​ല​ർ മാ​ത്രം വീ​ണ്ടും വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

ഞാ​ൻ ഒ​രു കാ​ര്യം വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യ​ട്ടെ. ‘അ​മ്മ’​യി​ൽ രാ​ഷ്ട്രീ​യ​വും മ​ത​വും വ​ർ​ഗീ​യ​ത​യും കൊ​ണ്ടു​വ​ന്ന് സം​ഘ​ട​ന​യെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് എ​ന്നാ​ണ് എ​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രോ​ടു​ള്ള എ​ന്‍റെ അ​ഭ്യ​ർ​ഥ​ന.

കാ​ര​ണം, മ​ല​യാ​ളി​ക​ൾ ക​ലാ​കാ​ര​ന്മാ​രെ സ്നേ​ഹി​ച്ച​തും ആ​ദ​രി​ച്ച​തും ജാ​തി​ക്കും മ​ത​ത്തി​നും രാ​ഷ്ട്രീ​യ​ത്തി​നും അ​തീ​ത​മാ​യാ​ണ്. ഇ​തെ​ല്ലാം ഇ​തു​വ​രെ ഞാ​ൻ പ​റ​യാ​തി​രു​ന്ന​ത്, ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​രു​തി​യ​തു​കൊ​ണ്ടാ​ണ്. പ​ക്ഷേ, ഈ ​ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ ഞാ​ൻ ഉ​യ​ർ​ത്തി​യ യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ക​യാ​ണ്.

പി​ഷാ​ര​ടി ഉ​ൾ​പ്പെ​ടെ അം​ഗീ​ക​രി​ക്കു​ന്ന “അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ” പോ​ലും ഇ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നി​ല്ല!! എ​ന്താ​യാ​ലും, ഞാ​ൻ ഇ​വി​ടെ ഉ​ള്ളി​ട​ത്തോ​ളം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ ഒ​രി​ക്ക​ലും ‘അ​മ്മ’​യു​ടെ ത​ല​പ്പ​ത്ത് വ​രി​ല്ല. അ​തി​നു വേ​ണ്ടി ഞാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നു​റ​പ്പ്. 

എ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​വി​ല്ല.

എ​ന്നെ നി​ശ്ശ​ബ്ദ​യാ​ക്കാ​നു​മാ​വി​ല്ല.

ഞാ​ൻ കീ​ഴ​ട​ങ്ങി​ല്ല.

ഞാ​ൻ പി​ന്മാ​റി​ല്ല.

സ​ത്യം കേ​ൾ​ക്ക​പ്പെ​ട​ണം.

AMMA-യ്ക്ക് ​ഇ​തി​ലും ന​ല്ല​ത് ല​ഭി​ക്ക​ണം.

ശ്വേ​ത മേ​നോ​ൻ''.

Movies

സീ​ത​യാ​കാ​ൻ ചി​ന്ത​ക​ളി​ൽ പോ​ലും ശു​ദ്ധി നി​ല​നി​ർ​ത്തി; വെ​ളി​പ്പെ​ടു​ത്തി സാ​യ് പ​ല്ല​വി  

രാ​മാ​യ​ണ​ത്തി​ൽ സീ​ത​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​തി​നാ​യി താ​ൻ ത​ന്‍റെ ചി​ന്ത​ക​ളെ​പ്പോ​ലും ശു​ദ്ധി നി​ല​നി​ർ​ത്തി​യെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം സാ​യ് പ​ല്ല​വി.

‘ഇ​തു​പോ​ലൊ​രു വേ​ഷം ല​ഭി​ക്കു​ക എ​ന്ന​ത് അ​ഭി​നേ​താ​ക്ക​ളെ സം​ബ​ന്ധി​ച്ച് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ഒ​രു ദേ​വി​യു​ടെ വേ​ഷം ചെ​യ്യു​ക എ​ന്ന​ത് ക​ഠി​ന​മാ​ണ്. ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ൽ ത​ങ്ങ​ളു​ടെ ഹൃ​ദ​യ​വും ആ​ത്മാ​വും ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വ​ലി​യ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്.

സീ​താ മാ​താ​വാ​യി അ​ഭി​ന​യി​ക്കാ​ൻ ഞാ​ൻ സ്വ​യം തി​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. ഈ ​വേ​ഷം ചെ​യ്യാ​ൻ ഞാ​ൻ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​ളാ​ണ്. ന​മു​ക്ക് പി​ന്നാ​ലെ ന​ട​ന്ന് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല ഇ​ത്. എ​ങ്ങ​നെ അ​ഭി​ന​യി​ക്ക​ണം എ​ന്ന് മു​ൻ​കൂ​ട്ടി എ​ഴു​തി ത​യാ​റാ​ക്കാ​നും ക​ഴി​യി​ല്ല.

ഞാ​ൻ ധ്യാ​ന​ത്തി​ലി​രു​ന്ന് പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു, ‘‘സീ​താ മാ​താ​വേ, എ​ന്നി​ലൂ​ടെ അ​ങ്ങ് ത​ന്നെ അ​ഭി​ന​യി​ക്കൂ’’ എ​ന്ന്. എ​ന്നി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്തോ, അ​ത് മാ​ത്ര​മാ​ണ് ഈ ​സി​നി​മ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ​ത്’ സാ​യ് പ​ല്ല​വി പ​റ​ഞ്ഞു. 

ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ എ​ന്‍റെ ചി​ന്ത​ക​ളി​ൽ പോ​ലും പ​ര​മാ​വ​ധി ശു​ദ്ധി നി​ല​നി​ർ​ത്താ​ൻ ഞാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്‍റെ ഉ​ള്ളി​ൽ ഒ​രു നി​ഷ്പ​ക്ഷ​ത കാ​ത്തു​സൂ​ക്ഷി​ച്ചു. അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ​തി​പ്പ് ത​ന്നെ ആ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ച​ത്’ സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

ബാ​ബാ രാം​ദേ​വ് അ​ട​ക്കം നി​ര​വ​ധി സ​ന്യാ​സി​ക​ളും ഹി​ന്ദു, ജൈ​ന, സി​ഖ് പു​രോ​ഹി​ത​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. ച​ട​ങ്ങി​ന് ഇ​ട​യി​ൽ ര​ൺ​ബീ​ർ ക​പൂ​റും സാ​യ് പ​ല്ല​വി​യും ബാ​ബാ രാം​ദേ​വി​ന്‍റെ കാ​ലു തൊ​ട്ട് അ​നു​ഗ്ര​ഹ​വും തേ​ടി.

Movies

സ​ൽ​മാ​ൻ ഖാ​ന് ഇ​തെ​ന്തു​പ​റ്റി? ആ​കെ ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു: മ​റു​പ​ടി​യു​മാ​യി താ​രം

മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ പു​തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള എ​ന​ർ​ജി​യി​ല്ലാ​തെ ഏ​റെ ത​ള​ർ​ന്ന രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ച്ചൊ​ല്ലി ആ​രാ​ധ​ക​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

പ​രി​പാ​ടി​ക്കി​ടെ താ​രം ഇ​ട​യ്ക്കി​ടെ ചു​മ​യ്ക്കു​ന്നു​മു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചു.

 

Movies

ഒ​റ്റ​ഫ്രെ​യി​മി​ൽ നാ​ലു പു​ര​സ്കാ​ര ജേ​താ​ക്ക​ൾ; ഓം ​സി​നി​മ​യ്ക്ക് ഇ​ത് സ​ന്തോ​ഷ​നി​മി​ഷം  

72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നേ​ട്ട​ത്തി​ന്‍റെ ഇ​ര​ട്ടി മ​ധു​ര​ത്തി​ലാ​ണ് ഓം: ​ചാ​പ്റ്റ​ർ 1 സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഈ ​ചി​ത്ര​ത്തി​നാ​യി ഒ​ന്നി​ച്ച നാ​ല് പേ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

ഭ്ര​മ​യു​ഗ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​പ്പോ​ൾ, അ​മ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ആ​ർ. ക​ലാ​യി​വ​ന​ൻ മി​ക​ച്ച എ​ഡി​റ്റ​റി​നു​ള്ള അ​വാ​ർ​ഡും രാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ധ​നു​ഷി​ന് സ്പെ​ഷ്യ​ൽ ജൂ​റി പ​രാ​മ​ർ​ശ​വും ല​ഭി​ച്ചു.

ഈ ​അ​പൂ​ർ​വ നേ​ട്ടം മ​മ്മൂ​ട്ടി ക​മ്പ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച കേ​ക്ക് ക​ട്ടിം​ഗ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രും ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്.

ഈ ​നാ​ല് ജേ​താ​ക്ക​ളും ഇ​പ്പോ​ൾ ​ഓം: ചാ​പ്റ്റ​ർ 1 എ​ന്ന ചി​ത്ര​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്

Movies

ഭ​ർ​ത്താ​വ് ബെ​ഡ്റൂ​മി​ൽ സൂ​ക്ഷി​ച്ച 'രാ​ക്ഷ​സ​നെ' പു​റ​ത്താ​ക്കി സോ​നാ​ക്ഷി

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വ് സ​ഹീ​ർ ഇ​ഖ്ബാ​ലി​ന്‍റെ ഒ​രു താ​ത്പ​ര്യ​ത്തോ​ട് മാ​ത്രം ഒ​ത്തു​തീ​ർ​പ്പി​ന് സോ​നാ​ക്ഷി സി​ൻ​ഹ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ഡ്യു​ക്കാ​റ്റി സൂ​പ്പ​ർ ബൈ​ക്കാ​യി​രു​ന്നു അ​ത്.

പ്ര​ണ​യ​കാ​ല​ത്തും വി​വാ​ഹ​ശേ​ഷ​വും വ​ർ​ഷ​ങ്ങ​ളോ​ളം സ​ഹീ​ർ ത​ന്‍റെ കി​ട​പ്പു​മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു ഈ ​ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്നും, ഒ​ടു​വി​ൽ താ​ൻ നി​ർ​ബ​ന്ധി​ച്ച് അ​ത് അ​വി​ടെ​നി​ന്ന് മാ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സോ​നാ​ക്ഷി വെ​ളി​പ്പെ​ടു​ത്തി.

നേ​ഹ ധൂ​പി​യ, അ​ങ്ക​ത് ബേ​ദി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നോ ​ഫി​ൽ​ട്ട​ർ നേ​ഹ എ​ന്ന ചാ​റ്റ് ഷോ​യി​ലാ​ണ് സ​ഹീ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട ബൈ​ക്കി​ന്‍റെ ക​ഥ സോ​നാ​ക്ഷി പ​ങ്കി​ട്ട​ത്. സ​ഹീ​റി​ന് അ​വ​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ ഒ​രു മോ​ട്ടോ​ർ ബൈ​ക്ക് വേ​ണ​മാ​യി​രു​ന്നു. അ​തും ഒ​രു വ​ലി​യ രാ​ക്ഷ​സ​നെ​പ്പോ​ലെ​യു​ള്ള ഡ്യു​ക്കാ​റ്റി ബൈ​ക്ക്! അ​തൊ​രു ഷോ​പീ​സ് അ​ല്ല, ഒ​റി​ജി​ന​ൽ ബൈ​ക്കാ​ണ്.

ഞ​ങ്ങ​ൾ ഡേ​റ്റിം​ഗ് തു​ട​ങ്ങി​യ കാ​ലം മു​ത​ൽ അ​ത് അ​വ​ന്‍റെ ബെ​ഡ്റൂ​മി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഞ​ങ്ങ​ളു​ടെ നി​ശ്ച​യം ക​ഴി​ഞ്ഞു, വി​വാ​ഹ​വും ക​ഴി​ഞ്ഞു. ഒ​ടു​വി​ൽ ഞാ​ൻ പ​റ​ഞ്ഞു, ക​ട​ക്ക് പു​റ​ത്ത്! എ​നി​ക്ക് നി​ന്നോ​ടാ​ണ് പ്ര​ണ​യം, നി​ന്‍റെ ബൈ​ക്കി​നോ​ട​ല്ല. ബൈ​ക്ക് ഇ​നി വാ​തി​ലി​ന് പു​റ​ത്ത് കി​ട​ക്കും. അ​ങ്ങ​നെ ആ ​ഡ്യു​ക്കാ​റ്റി ബൈ​ക്കി​ന് ഒ​ടു​വി​ൽ പു​തി​യൊ​രു പാ​ർ​ക്കിം​ഗ് സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു.
ഇ​പ്പോ​ൾ അ​വ​ന്‍റെ ബൈ​ക്ക് ഇ​രി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഫോ​യ​റി​ലാ​ണ്.

അ​താ​യ​ത് മാ​ലി​ദ്വീ​പ്, ദു​ബാ​യ്, ന്യൂ​യോ​ർ​ക്ക് തീ​മു​ക​ളി​ലു​ള്ള സ്പേ​സു​ക​ൾ​ക്ക് ന​ടു​വി​ലെ ഒ​രി​ട​ത്താ​ണ് ഇ​പ്പോ​ൾ ആ ​ബൈ​ക്ക് ഇ​രി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തി​ന് മാ​ലി​ദ്വീ​പ് എ​ന്നും, മ​റ്റൊ​രു ഭാ​ഗ​ത്തി​ന് ന്യൂ​യോ​ർ​ക്ക് എ​ന്നും, വേ​റൊ​രു ഭാ​ഗ​ത്തി​ന് ദു​ബാ​യ് എ​ന്നു​മാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

2017ൽ ​സ​ൽ​മാ​ൻ ഖാ​ൻ സം​ഘ​ടി​പ്പി​ച്ച ഒ​രു പാ​ർ​ട്ടി​യി​ൽ വ​ച്ചാ​ണ് സോ​നാ​ക്ഷി​യും സ​ഹീ​റും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. വൈ​കാ​തെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. ഏ​ഴു​വ​ർ​ഷ​ത്തോ​ളം ത​ങ്ങ​ളു​ടെ ബ​ന്ധം ഇ​വ​ർ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു. 2022ൽ ​പു​റ​ത്തി​റ​ങ്ങി​യ ഡ​ബി​ൾ എ​ക്സ്എ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​പ്പോ​ഴും ഇ​വ​ർ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ 2024 ജൂ​ൺ 23ന് ​സോ​നാ​ക്ഷി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Movies

രാ​മാ​യ​ണ മാ​സാ​രം​ഭ​ത്തി​ൽ രാ​മ​ർ​കൂ​ത്ത് ഫ​സ്റ്റ് ലു​ക്ക്  

ശ്രീ​രാ​മ ച​രി​തം ആ​ടി​യും പാ​ടി​യും അ​വ​ത​രി​പ്പി​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ മ​ൺ​മ​റ​യു​ന്ന ഗോ​ത്ര പൈ​തൃ​ക ക​ലാ​രൂ​പ​മാ​യ രാ​മ​ർ​കൂ​ത്ത് ആ​സ്പ​ദ​മാ​ക്കി വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ഡോ​ക്യു​ഫി​ക്‌​ഷ​ൻ മൂ​വി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ, പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, മൗ​ന​യോ​ഗി സ്വാ​മി ഹ​രി​നാ​രാ​യ​ണ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

അ​ന​ശ്വ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​മി​ച്ച് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ൽ രാ​മ​ർ​കൂ​ത്ത് ക​ലാ​കാ​ര​നാ​യ പൊ​ന്ന​ൻ ര​ങ്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​മ​ട ജ​യ​ൻ, വി​നോ​ദ് ഊ​ത്തു​കു​ഴി, മ​രു​ത​ൻ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം അ​ട​പ്പാ​ടി​യി​ലെ ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം-​ഭ​വി ഭാ​സ്‌​ക്ക​ർ,എ​ഡി​റ്റിം​ഗ്-​ബി. ലെ​നി​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ-​ഗ​ണേ​ഷ് മാ​രാ​ർ, ക​ലാ​സം​വി​ധാ​നം-​ശ്രീ​രാ​ഗ് ക​ർ​മ, മേ​ക്ക​പ്പ്-​ശ​ശി കാ​ട്ട​ക​മ്പാ​ൽ, സ​ഹ​സം​വി​ധാ​നം-​ശ​ര​ത്ത് ബാ​ബു, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ-​കെ ബി, ​രാ​മ​ദാ​സ് അ​ട്ട​പ്പാ​ടി, സ​ജീ​വ​ൻ ന​മ്പി​യ​ത്ത്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

പ്ര​ണ​യം ത​ക​ർ​ന്നു? ധ്രു​വി​നെ അ​ൺ​ഫോ​ളോ ചെ​യ്ത് അ​നു​പ​മ എ​ന്തു​പ​റ്റി​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. സ​മാ​ധാ​നം സ്വ​യം ക​ണ്ടെ​ത്തി​യെ​ത്തി​യെ​ന്നും ഒ​രു പോ​സ്റ്റ് പ​ങ്കു​വ​യ്ക്കാ​ൻ ഇ​നി ത​നി​ക്ക് ആ​രു​ടേ​യും അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ന​ടി കു​റി​ച്ച​ത്. ഇ​ത് എ​ന്തി​നെ​ക്കു​റി​ച്ചാ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

പ്ര​ണ​യം ത​ക​ർ​ന്നോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും വ​ലി​യ വി​ഷ​മ​ത്തി​ലാ​ണോ താ​ര​മെ​ന്ന ആ​ശ​ങ്ക​യും ആ​രാ​ധ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു.

‘‘ചി​ല​പ്പോ​ഴൊ​ക്കെ സ​മാ​ധാ​നം ക​ണ്ടെ​ത്താ​ൻ, വ​ഴി​മു​ട്ടി​യ ഇ​ട​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. ഇ​ന്ന്, സ​മാ​ധാ​നം എ​ന്നെ തേ​ടി​യെ​ത്തി. ഇ​ന്നു​മു​ത​ൽ, ഞാ​ൻ എ​ന്‍റെ ശ​ബ്ദം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. എ​ന്‍റെ ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​നി ആ​രു​ടെ​യും അ​നു​വാ​ദ​ങ്ങ​ളി​ല്ല, ഇ​നി ഭ​യ​മി​ല്ല. ഞാ​ൻ മാ​ത്രം, എ​ന്നി​ലേ​ക്ക് തി​രി​കെ വ​രു​ന്നു, എ​ന്‍റേ​താ​ണെ​ന്ന് ഞാ​ൻ മ​റ​ന്നു​പോ​യ ജീ​വി​ത​ത്തോ​ട് വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യി​ക്കൊ​ണ്ട്.

ഒ​രു​പാ​ട് കാ​ല​മാ​യി ഞാ​ൻ പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്...​ഒ​രു​പാ​ട് കാ​ലം എ​നി​ക്ക് പ​റ​യാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന ഒ​രു കാ​ര്യം. നി​ങ്ങ​ളെ​ല്ലാ​വ​രെ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു.

എ​ന്നോ​ടൊ​പ്പം നി​ന്ന​തി​ന്, എ​ന്നി​ൽ വി​ശ്വ​സി​ച്ച​തി​ന്, എ​ന്‍റെ ജീ​വി​തം ഇ​ത്ര​യ​ധി​കം സ്നേ​ഹം കൊ​ണ്ട് നി​റ​ച്ച​തി​ന് ന​ന്ദി. ഇ​ത് ഞാ​ൻ മു​മ്പ് വേ​ണ്ട​ത്ര പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, അ​ത് എ​പ്പോ​ഴും എ​ന്‍റെ ഉ​ള്ളി​ൽ അ​റി​ഞ്ഞി​രു​ന്നു എ​ന്ന് നി​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. ഓ​രോ സ​ന്ദേ​ശ​വും, ഓ​രോ പ്രാ​ർ​ഥ​ന​യും, ഓ​രോ ത​രി സ്നേ​ഹ​വും എ​നി​ക്കേ​റ്റ​വും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​ന്നി​ലേ​ക്ക് എ​ത്തി.

പ്ര​പ​ഞ്ച​മേ, എ​ന്നെ എ​ന്നി​ലേ​ക്ക് ത​ന്നെ തി​രി​കെ എ​ത്തി​ച്ച​തി​ന് ന​ന്ദി.​സൗ​ഖ്യ​ത്തി​നാ​യി!

സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി! എ​ന്നെ ഞാ​ൻ തി​ര​ഞ്ഞെ​ടു​ത്ത​തി​നാ​യി! ഒ​ടു​വി​ൽ, പൂ​ർ​ണ​മാ​യി, യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ എ​ന്‍റേ​താ​യ ഒ​രു ജീ​വി​ത​ത്തി​നാ​യി!’’ അ​നു​പ​മ​യു​ടെ വാ​ക്കു​ക​ൾ.

 

Movies

വേ​ദി​യി​ൽ ക​റു​ത്ത ക​ണ്ണ​ട ധ​രി​ച്ചെ​ത്തി ര​ൺ​വീ​ർ, ഒ​പ്പം ക്ഷ​മാ​പ​ണ​വും  

രാ​മാ​യ​ണം സി​നി​മ​യു​ടെ പ്ര​ഥം സ​ങ്ക​ൽ​പ് ച​ട​ങ്ങി​ൽ ​ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​ർ ന​ട​ത്തി​യ പ്ര​സം​ഗം ആ​രാ​ധ​ക​രു​ടെ മ​ന​സ് ക​വ​ർ​ന്നു. കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് വേ​ദി​യി​ലെ​ത്തി​യ​തി​ന് ആ​ദ്യ​മേ ക്ഷ​മാ​പ​ണം ന​ട​ത്തി​യ ര​ൺ​വീ​ർ ദൂ​ര​ദ​ർ​ശ​ൻ രാ​മാ​യ​ണ പ​ര​മ്പ​ര​യി​ൽ ശ്രീ​രാ​മ​ൻ എ​ന്ന ക​ഥാ​പാ​ത്രം അ​ന​ശ്വ​ര​മാ​ക്കി​യ പ്ര​ശ​സ്ത താ​രം അ​രു​ൺ ഗോ​വി​ലി​നോ​ട് വേ​ദി​യി​ൽ വെ​ച്ച് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. രാ​മാ​യ​ണം സി​നി​മ​യി​ൽ ശ്രീ​രാ​മ​നെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം. ക​റു​ത്ത ക​ണ്ണ​ട ധ​രി​ച്ചെ​ത്തി​യ​തി​ന് ഞാ​ൻ നി​ങ്ങ​ളോ​ടെ​ല്ലാം ക്ഷ​മ ചോ​ദി​ക്കു​ന്നു. എ​ന്‍റെ ക​ണ്ണു​ക​ളി​ൽ നേ​രി​യ ഇ​ൻ​ഫെ​ക്ഷ​ൻ (അ​ണു​ബാ​ധ) ഉ​ണ്ട്. പ​ക്ഷേ, ഈ ​ശു​ഭാ​വ​സ​ര​ത്തി​ൽ എ​ന്‍റെ മ​ന​സ്സി​ൽ എ​ല്ലാ​വ​രോ​ടും 'അ​ഫെ​ക്ഷ​ൻ' (സ്നേ​ഹം) മാ​ത്ര​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ട് ദ​യ​വാ​യി ആ​രും ഇ​ത് തെ​റ്റാ​യി വി​ചാ​രി​ക്ക​രു​ത്. ര​ൺ​വീ​ർ തു​ട​ങ്ങി​യ​തി​ങ്ങ​നെ.

തു​ട​ർ​ന്ന് സ​ദ​സി​ലി​രു​ന്ന അ​രു​ൺ ഗോ​വി​ലി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ര​ൺ​ബീ​ർ സം​സാ​രി​ച്ചു. ര​ൺ​ബീ​ർ പേ​ര് വി​ളി​ച്ച​തും ബ​ഹു​മാ​ന​പൂ​ർ​വ്വം എ​ഴു​ന്നേ​റ്റ അ​രു​ൺ ഗോ​വി​ലി​നോ​ട് ഇ​രി​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു​കൊ​ണ്ട് താ​രം വാ​ക്കു​ക​ൾ തു​ട​ർ​ന്നു, "സ​ർ, ദ​യ​വാ​യി ഇ​രു​ന്നാ​ലും. വ​ർ​ഷ​ങ്ങ​ളാ​യി താ​ങ്ക​ൾ ഈ ​ക​ഥാ​പാ​ത്ര​ത്തെ എ​ത്ര​യോ മ​നോ​ഹ​ര​മാ​യും ആ​ത്മാ​ർ​ഥ​ത​യോ​ടും അ​ന്ത​സോ​ടും കൂ​ടി​യാ​ണ് ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച​ത്.

രാ​മാ​ന​ന്ദ് സാ​ഗ​റി​ന്‍റെ രാ​മാ​യ​ണം ക​ണ്ടി​ട്ടു​ള്ള ഏ​തൊ​രാ​ളും താ​ങ്ക​ളി​ൽ നി​ന്ന് ആ​ഴ​ത്തി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ട്. താ​ങ്ക​ൾ ചെ​യ്ത​തി​ന്‍റെ ചെ​റി​യൊ​രു ശ​ത​മാ​ന​മെ​ങ്കി​ലും ശ്രീ​രാ​മ​നെ സ്ക്രീ​നി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചാ​ൽ, എ​ന്‍റെ ക​ഠി​നാ​ധ്വാ​നം സ​ഫ​ല​മാ​യി എ​ന്ന് ഞാ​ൻ ക​രു​തും. കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ ഭ​ഗ​വാ​ൻ ശ്രീ​രാ​മ​ന്‍റെ അ​നു​ഗ്ര​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​ന​ങ്ങ​ളും ഒ​പ്പം താ​ങ്ക​ളു​ടെ മു​ഖ​വും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ചാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. താ​ങ്ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​ന്തം ആ​ളാ​ണ്. താ​ങ്ക​ൾ ന​ൽ​കി​യ എ​ല്ലാ​ത്തി​നും ന​ന്ദി!"

ര​ൺ​ബീ​റി​ന്‍റെ ഈ ​വാ​ക്കു​ക​ളെ വ​ലി​യ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ദ​സ് വ​ര​വേ​റ്റ​ത്. ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ച​ല​ച്ചി​ത്രം രാ​മാ​യ​ണ​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

2026 ജൂ​ലൈ 24നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി, ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള പ്ര​യാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഥം സ​ങ്ക​ൽ​പ് ച​ട​ങ്ങും ട്രെ​യി​ല​റി​ന്‍റെ പ്ര​ത്യേ​ക പ്രി​വ്യൂ​വും ന്യൂ​ഡ​ൽ​ഹി​യി​ൽ വെ​ച്ച് ന​ട​ന്നു. നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന 'രാ​മാ​യ​ണം: പാ​ർ​ട്ട് 1' 2026 ദീ​പാ​വ​ലി റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Movies

ഭ​ര​ണ​ക​ക്ഷി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണോ പു​ര​സ്കാ​ര​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡം? വി​മ​ർ​ശ​ന​വു​മാ​യി ച​ന്തു സ​ലിം​കു​മാ​ർ  

ദേ​ശീ​യ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ത​ഴ​യ​പ്പെ​ട്ട​തി​ൽ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ. പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ളേ​ക്കാ​ൾ കാ​ലം നി​ല​നി​ൽ​ക്കേ​ണ്ട​വ​യാ​ണെ​ന്നും അ​വ രാ​ഷ്ട്രീ​യ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​ന​ല്ല ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ തെ​ളി​വാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും ച​ന്തു തു​റ​ന്ന​ടി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ച​ന്തു​വി​ന്‍റെ വി​മ​ർ​ശ​നം.

2050ൽ ​ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്രം പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​യെ സ​ങ്ക​ൽ​പ്പി​ക്കു​ക. അ​വ​ർ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യും പ്ര​ശം​സി​ക്ക​പ്പെ​ട്ട ഓ​രോ സി​നി​മ​യും കാ​ണു​ക​യും ചെ​യ്യും. ആ​രാ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ലെ​ന്നോ അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നെ​ന്നോ അ​വ​ർ​ക്ക​റി​യി​ല്ല. സ്ക്രീ​നി​ൽ കാ​ണു​ന്ന​ത് മാ​ത്രം അ​വ​ർ വി​ല​യി​രു​ത്തും.

മി​ക​ച്ച ചി​ത്ര​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും സാ​ധാ​ര​ണ നി​ല​വാ​ര​മു​ള്ള പ​ല ചി​ത്ര​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ, അ​വ​ർ സ്വാ​ഭാ​വി​ക​മാ​യും എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദി​ക്കും.

പ്ര​തി​ഭ​യേ​ക്കാ​ൾ ഭ​ര​ണ​ക​ക്ഷി​യു​മാ​യു​ള്ള അ​ടു​പ്പം അ​വാ​ർ​ഡു​ക​ളെ സ്വാ​ധീ​നി​ച്ചു എ​ന്ന​താ​ണ് ആ​ളു​ക​ൾ ന​ൽ​കു​ന്ന ഉ​ത്ത​ര​മെ​ങ്കി​ൽ, ച​രി​ത്രം അ​താ​വും ഓ​ർ​മി​ക്കു​ക. ട്രോ​ഫി എ​ന്നെ​ന്നേ​ക്കു​മാ​യി നി​ല​നി​ൽ​ക്കാം, പ​ക്ഷേ അ​ത് എ​ങ്ങ​നെ നേ​ടി എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും നി​ല​നി​ൽ​ക്കും.

പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ളേ​ക്കാ​ൾ കാ​ലം നി​ല​നി​ൽ​ക്കേ​ണ്ട​വ​യാ​ണ്. അ​വ രാ​ഷ്ട്രീ​യ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​ന​ല്ല, ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ തെ​ളി​വാ​യി നി​ല​കൊ​ള്ള​ണം.

അ​തി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ, ച​രി​ത്രം ഇ​വ​യെ അ​ക്കാ​ല​ത്തെ മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​യി ഓ​ർ​ക്കി​ല്ല. പ്ര​തി​ഭ​യേ​ക്കാ​ൾ അ​ധി​കാ​ര​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ​പ്പോ​ൾ വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും അ​വ​യെ ഓ​ർ​മ്മി​ക്കു​ക.

‘നാ​ഷ​ന​ൽ സി​നി​മാ​റ്റി​ക് അ​വാ​ർ​ഡ്സ്’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് ച​ന്തു സ​ലിം​കു​മാ​റി​ന്‍റെ പോ​സ്റ്റ്. നി​ര​വ​ധി പേ​ർ ച​ന്തു​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് ദേ​ശീ​യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’, ‘കി​ഷ്കി​ന്ധാ കാ​ണ്ഡം’ പോ​ലെ നി​രൂ​പ​ക​പ്ര​ശം​സ നേ​ടി​യ സി​നി​മ​ക​ൾ​ക്ക് ഒ​രു പു​ര​സ്കാ​രം പോ​ലും ല​ഭി​ച്ചി​ല്ല എ​ന്ന​താ​ണ് സി​നി​മാ​പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി​യ​ത്.

Movies

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ മോ​ളും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ: ഉ​ന്മാ​ദം ട്രെ​യി​ല​ർ പു​റ​ത്ത്

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ​മോ​ള്‍ ജോ​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ഉ​ന്മാ​ദം സി​നി​മ​യു​ടെ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന ട്രെ​യി​ല​ർ പു​റ​ത്ത്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ മ​ല​യാ​ള​ത്തി​ലെ മൂ​ന്നാം നി​ർ​മ്മാ​ണ സം​രം​ഭ​മാ​യ ഉ​ന്മാ​ദം മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​രാ​യ എ​ഡി​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ കി​ര​ൺ ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ്.

ജൂ​ലൈ 31നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. തീ​ർ​ത്തും വേ​റി​ട്ടൊ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​ത് എ​ന്നാ​ണ് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. 

ഒ​രു സ്റ്റേ​ഷ​നി​ൽ അ​ന്ധ​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട, തൊ​ട്ടാ​ൽ പ്ര​ശ്‌​ന​മാ​കു​ന്ന ഒ​രു ഫ​യ​ലി​ന് പി​ന്നാ​ലെ നാ​യ​ക ക​ഥാ​പാ​ത്രം നീ​ങ്ങു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. അ​സാ​ധ്യ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി ഈ ​ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഞെ​ട്ടി​ക്കു​മെ​ന്നാ​ണ് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. 

 

Movies

വി​സി​റ്റ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഉ​ർ​വ​ശി, ന​വ്യാ നാ​യ​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ത്തി.

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ അ​ജു വ​ർ​ഗീ​സ് റി​ലീ​സ് ചെ​യ്തു.

മേ​ജ​ർ ര​വി, ന​വ്യ നാ​യ​ർ, അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി, സ​ന്ദീ​പ് സേ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

റി​ലീ​സാ​യ നി​ഗൂ​ഢ​ത​യും ത്രി​ല്ലിം​ഗും നി​റ​ഞ്ഞ ഈ ​ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഔ​റി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നീ​തു മാ​ത്യു എ​ഴു​തു​ന്നു.

ഇ​എം​കെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ജി​ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​നി​ധി​ൻ രാ​ജ് അ​റോ​ൾ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​അ​നൂ​പ് ഹോ​ർ​മി​സ്, അ​നി​ൽ ത​മാ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ട്, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട്-​അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ-​ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, കോ​സ്റ്റ്യൂം-​സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ, ഫൈ​ന​ൽ മി​ക്സ്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​നി​ൽ ഏ​ബ്ര​ഹാം, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എ​സ്. ജാ​ന​കി​യ​മ്മ​ക്ക് ഓ​ർ​മ​പ്പൂ​ക്ക​ൾ

ഗാ​ന​കോ​കി​ലം എ​സ്. ജാ​ന​കി​യ​മ്മ​ക്ക് കോ​ട്ട​യം വൈ​എം​സി​എ​യും ഫി​ൽ​കോ​സും ചേ​ർ​ന്ന് ഓ​ർ​മ​പ്പൂ​ക്ക​ൾ അ​നു​സ്മ​ര​ണ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. മു​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, റ​വ. ഫാ. ​പോ​ൾ ജേ​ക്ക​ബ് തി​രു​വ​ല്ല എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​ൽ​കോ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ വി ​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​നും നി​ർ​മ്മാ​താ​വു​മാ​യ പ്രേം ​പ്ര​കാ​ശ്, വൈ ​എം സി ​എ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം കു​ര്യ​ൻ പാ​ലാ​മ്പ​ടം, കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി ബി ​ബി​നു, ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ.​തോ​മ​സ് പു​തു​ശ്ശേ​രി, ഫി​ൽ​കോ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി .​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ, വൈ​എം​സി​എ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ൺ ചെ​റി​യാ​ൻ, വൈ​എം സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു വ​ർ​ഗീ​സ്, ജോ​യ് തോ​മ​സ്, എം ​ജി ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. കു​മാ​രി സൗ​പ​ർ​ണി​ക, ടാ​ൻ​സ​ൻ, കോ​ട്ട​യം സു​രേ​ഷ്, കോ​ട്ട​യം വി​പ​ഞ്ചി​ക തു​ട​ങ്ങി​യ​വ​ർ ജാ​ന​കി​യ​മ്മ ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​താ​ർ​ച്ച​ന​യും ന​ട​ത്തി.

Movies

3 ഇ​ഡി​യ​റ്റ്സ് സോ​നം വാം​ഗ്ചും​കി​ന്‍റെ ജീ​വി​ത ക​ഥ​യ​ല്ല: ആ​മി​ർ ഖാ​ൻ

സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ സോ​നം വാം​ഗ്ചു​കി​ന്‍റെ നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ മൗ​നം വെ​ടി​ഞ്ഞ് ന​ട​ൻ ആ​മി​ർ ഖാ​ൻ. സോ​നത്തിന്‍റെ ആ​രോ​ഗ്യ​ത്തി​ൽ ത​നി​ക്ക് വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ആ​മി​ർ വ്യ​ക്ത​മാ​ക്കി.

ഒ​പ്പം 3 ഇ​ഡി​യ​റ്റ്സി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ റാ​ഞ്ചു, സോ​ന​ത്തി​ന്‍റെെ ജീ​വി​ത​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ഒ​രു​ക്കി​യ​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ദ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു.

സോ​ന​ത്തി​ന്‍റെ ജീ​വി​ത​ത്തെ സ്ക്രീ​നി​ൽ പ​ക​ർ​ത്തി​യ ആ​മി​ർ നി​രാ​ഹാ​ര​സ​മ​ര​ത്തോ​ട് മു​ഖം തി​രി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

ആ ​ക​ഥാ​പാ​ത്രം സോ​ന​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്ന് ക​ടം കൊ​ണ്ട​ത​ല്ലെ​ന്ന് ആ​മി​ർ പ​റ​ഞ്ഞു.

"അ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. 3 ഇ​ഡി​യ​റ്റ്സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് സോ​ന​ത്തി​നെ അ​റി​യി​ല്ല. ചി​ത്ര​ത്തി​നു വേ​ണ്ടി ക​ഥ​യെ​ഴു​തി​യ രാ​ജ്കു​മാ​ർ ഹി​റാ​നി​ക്കോ, അ​ഭി​ജാ​ത് ജോ​ഷി​ക്കോ സോ​ന​ത്തി​നെ അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും സോ​നം ചെ​യ്ത​ത് ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെ​യും അ​ദ്ദേ​ഹം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കാ​ൻ 3 ഇ​ഡി​യ​റ്റ്സ് എ​ന്ന സി​നി​മ​യി​ലെ ഒ​രു ക​ഥാ​പാ​ത്രം വേ​ണ​മെ​ന്നി​ല്ല.

വ​സ്തു​ത​ക​ൾ പ​ങ്കു​വെ​ക്കാ​നാ​ണ് ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. സോ​നം ത​ന്നെ ഇ​ക്കാ​ര്യം മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ല്ല 3 ഇ​ഡി​യ​റ്റ്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഓ​ർ​ത്ത് എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. എ​നി​ക്കും. അ​ദ്ദേ​ഹം നി​രാ​ഹ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു". -ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.

സി​നി​മാ ലോ​ക​ത്തെ പ​ല​രും മൗ​നം തു​ട​രു​മ്പോ​ഴും അ​ഭ​യ് ഡി​യോ​ൾ, സ്വ​ര ഭാ​സ്ക​ർ, അ​നു​രാ​ഗ് ക​ശ്യ​പ്, സോ​നാ​ക്ഷി സി​ൻ​ഹ, അ​തു​ൽ കു​ൽ​ക്ക​ർ​ണി, സ​യ​ജി ഷി​ൻ​ഡെ, ശ്രേ​യ ധ​ന്വ​ന്ത​രി, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ​വ​ർ സോ​നം വാ​ങ്ചു​കി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ വീ​ഴ്ച​ക​ളും ല​ഡാ​ക്കി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് വാം​ഗ്ചു​കി​ന്‍റെ പ്ര​തി​ഷേ​ധം.

Movies

ഓ​ണ​ത്തി​ന് ഇ​ത്ത​വ​ണ സി​നി​മ​പ്പൂ​ര​വും; വ​രു​ന്ന​ത് വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ

കേ​ര​ള ബോ​ക്സ്ഓ​ഫീ​സി​ൽ ഒ​രു യു​ദ്ധ​ക്ക​ള​ത്തി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ ഓ​ണം റി​ലീ​സു​ക​ൾ എ​ത്തു​ന്ന​ത്. പ​ല യു​വ​താ​ര​ങ്ങ​ൾ​ക്കും ഈ ​ഉ​ത്സ​വ​കാ​ലം അ​തി​ജീ​വ​ന​വും തി​രി​ച്ചു​വ​ര​വു​മാ​ണ്. ആ​ര് വാ​ഴും ആ​ര് വീ​ഴും, അ​റി​യാ​ൻ ഇ​നി ഒ​രു മാ​സം കൂ​ടി മാ​ത്ര​മാ​ണ് ബാ​ക്കി.

കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ മ​ങ്ങ​ലി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലേ​യ്ക്കു​ള്ള ദു​ൽ​ഖ​റി​ന്‍റെ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​ന് ഐ​ആ​യം ഗെ​യിം ഇ​ട​മൊ​രു​ക്കു​മോ?

നോ​ബോ​ഡി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും ആ​കാ​തെ പോ​യ പ്രി​ത്വി​രാ​ജി​നു ഖ​ലീ​ഫ തു​ണ​ക്കു​മോ എ​ന്ന​താ​ണ് അ​ടു​ത്ത ചോ​ദ്യം...

പ്ര​തി​ച്ച​യാ​യി​ലൂ​ടെ ത​ന്‍റെ ബോ​ക്സ്ഓ​ഫി​സ് ‘പ്ര​തിഛാ​യ’ അ​ൽ​പം മ​ങ്ങി​പ്പോ​യ നി​വി​ൻ പോ​ളി​ക്ക് ബ​ത്ല​ഹേം കു​ടും​ബ​യൂ​ണി​റ്റ് ആ​ശ്വാ​സം പ​ക​രു​മോ. നോ​ക്കാം ഇ​ത്ത​വ​ണ​ത്തെ ഓ​ണം റി​ലീ​സു​ക​ൾ.

'തു​ട​ക്കം' കു​റി​ക്കാ​ൻ വി​സ്മ​യ

Movies

പ്ര​ഭാ​സി​ന്‍റെ ‘ഫൗ​സി’ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്; ആ​ഗോ​ള റി​ലീ​സ് ഡി​സം​ബ​ർ മൂ​ന്നി​ന്

പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സ് തീ​യ​തി പു​റ​ത്ത്. ഫൗ​സി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 2026 ഡി​സം​ബ​ർ മൂ​ന്നി​ന് ലോ​ക​മെ​മ്പാ​ടും ഉ​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ബ്ര​ഹ്മാ​ണ്ഡ  കാ​ൻ​വാ​സി​ൽ ഒ​രു​ക്കു​ന്ന ഈ ​വ​മ്പ​ൻ  പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സാ​ണ്. പ്ര​ഭാ​സും ഹ​നു രാ​ഘ​വ​പു​ഡി​യും മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം ടി ​സീ​രീ​സ് ഫി​ലിം​സ് ബാ​ന​റി​ൽ ഗു​ൽ​ഷ​ൻ കു​മാ​ർ, ഭൂ​ഷ​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

എ ​ബ​റ്റാ​ലി​യ​ൻ ഹു ​ഫൈ​റ്റ്സ് എ​ലോ​ൺ എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടാ​ഗ്‌​ലൈ​ൻ. സീ​താ രാ​മം എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം ഹ​നു രാ​ഘ​വ​പു​ടി ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 

ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ച​രി​ത്ര​ത്തി​ൽ മ​റ​ഞ്ഞു പോ​യ ഒ​രു ധീ​ര യോ​ദ്ധാ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യാ​ൻ പോ​കു​ന്ന​ത്. 1940-ക​ളു​ടെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ബി​ഗ് ബ​ജ​റ്റ് ച​രി​ത്ര ചി​ത്ര​മാ​യാ​ണ് ഫൗ​സി ഒ​രു​ങ്ങു​ന്ന​ത്. 

കൊ​ളോ​ണി​യ​ൽ ഇ​ന്ത്യ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ Z എ​ന്ന സൈ​നി​ക നീ​ക്ക​ത്തി​നും പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 1932 മു​ത​ൽ തേ​ട​പ്പെ​ടു​ന്ന ഒ​രു മോ​സ്റ്റ് വാ​ണ്ട​ഡ് ക​ഥാ​പാ​ത്രം ആ​യാ​ണ് പ്ര​ഭാ​സ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

ഇ​മാ​ൻ​വി ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ​വേ​ഷം ചെ​യ്യു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​ർ,  മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ജ​യ​പ്ര​ദ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. രാ​ജ്യാ​ന്ത​ര സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ഉ​ൾ​പ്പെ​ടെ ആ​റു ഭാ​ഷ​ക​ളി​ൽ ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. 

Movies

സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ല​നോ​ട് ഹോ​ളി​വു​ഡ് ചെ​യ്ത​ത്? ഐ ​പ്ലേ റോ​ക്കി ട്രെ​യി​ല​ർ  

ഐ ​പ്ലേ റോ​ക്കി സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത് വി​ട്ടു. പ്ര​ശ​സ്ത ന​ട​ൻ സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ല​ന്‍റെ ജീ​വി​ത​ത്തെ​യും 1976–ൽ ​പു​റ​ത്തി​റ​ങ്ങി​യ റോ​ക്കി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥാ​പ​രി​സ​ര​ത്തെ​യും ആ​സ്പ​ദ​മാ​ക്കി പീ​റ്റ​ര്‍ ഫാ​രെ​ല്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ന​ട​നാ​യ ആ​ന്‍റ​ണി ഇ​പ്പൊ​ലി​റ്റോ​യാ​ണ് സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ല​നാ​യി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മെ​ട്രോ ഗോ​ൾ​ഡ്വി​ൻ മേ​യ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മാ മേ​ഖ​ല​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി നി​യ​ന്ത്രി​ക്കു​ന്ന​വ​ർ സ്റ്റാ​ല​നെ ഒ​ഴി​വാ​ക്കി​യ​തും ഞാ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും പ​ക്ഷേ അ​തി​നെ ആ​രും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും ട്രെ​യി​ല​റി​ൽ ആ​ന്‍റ​ണി ഇ​പ്പൊ​ലി​റ്റോ എ​ന്ന നാ​യ​ക ന​ട​ൻ പ​റ​ഞ്ഞു​വെ​ക്കു​മ്പോ​ൾ അ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ഹോ​ളി​വു​ഡി​ൽ നി​ല​നി​ൽ​ക്കു​ന്ന വേ​ർ​തി​രി​വു​ക​ളി​ലേ​ക്ക് കൂ​ടി​യാ​ണ്.

 

Movies

പ്രാ​ക്റ്റീ​സി​ന് വ​ന്ന​പ്പോ​ള്‍ ലാ​ൽ സാ​ര്‍ ഇ​ല്ലാ​യി​രു​ന്നു, പി​ന്നീ​ട് സം​ഭ​വി​ച്ച​ത്: സാ​നി​യ ഇ​യ്യ​പ്പ​ൻ

മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ടു​ത്തി​ടെ ത​രം​ഗ​മാ​യി​രു​ന്നു. വി​ശേ​ഷി​ച്ചും താ​ര​സു​ന്ദ​രി​മാ​ർ​ക്കൊ​പ്പ​മു​ള്ള മോ​ഹ​ന്‍​ലാ​ലി​ന്‍റെ നൃ​ത്തം.

അ​തി​ല്‍ ഏ​റ്റ​വും വൈ​റ​ല്‍ ആ​യ​ത് സാ​നി​യ ഇ​യ്യ​പ്പ​നും സ്വാ​സി​ക​യ്ക്കു​മൊ​പ്പ​മു​ള്ള ഒ​രു ഡാ​ന്‍​ഡ് വീ​ഡി​യോ ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്ത അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍. ക്ല​ബ്ബ് എ​ഫ്എ​മ്മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​നി​യ ഇ​തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

ആ​ദ്യം ഡാ​ന്‍​സി​ന്‍റെ പ്രാ​ക്റ്റീ​സി​ന് വ​ന്ന​പ്പോ​ള്‍ ലാ​ൽ സാ​ര്‍ ഇ​ല്ലാ​തെ​യാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്. പ​റ​ക്ക പ​റ​ക്ക എ​ന്ന ഡാ​ന്‍​സ് ഒ​ക്കെ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഉ​ള്ളി​ല്‍ ഒ​രു നാ​ണം ഒ​ക്കെ ആ​യി​രു​ന്നു. സാ​റി​നൊ​പ്പം എ​ങ്ങ​നെ​യാ​ണ് ഡാ​ന്‍​സ് ചെ​യ്യു​ന്ന​ത് എ​ന്നൊ​ക്കെ.

എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ക്സ്പ്ര​ഷ​ന്‍​സ് ഒ​ക്കെ ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചു. സ്റ്റേ​ജ് റി​ഹേ​ഴ്സ​ലി​ന്‍റെ സ​മ​യ​ത്ത് സാ​ര്‍ ഓ​രോ​ന്ന് ചെ​യ്യു​മ്പോ​ള്‍ ഭ​യ​ങ്ക​ര ത​മാ​ശ​യൊ​ക്കെ​യാ​യി​ട്ട് ന​മ്മ​ളെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​രു​ന്നു.

പ​ക്ഷേ സ്റ്റേ​ജി​ല്‍ ചെ​യ്യു​ന്ന അ​തേ​പോ​ലെ ആ​യി​രി​ക്കി​ല്ല. അ​പ്പോ​ള്‍ ന​മു​ക്ക് അ​റി​യി​ല്ല സ്റ്റേ​ജി​ല്‍ എ​ന്താ​യാ​രി​ക്കു​മെ​ന്ന്. ജ​ര്‍​മ​നി​യി​ലെ ഷോ​യി​ല്‍ റം​സാ​ന്‍റെ കൂ​ടെ ആ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ​ത്തെ ഡാ​ന്‍​സ്. അ​ത് ക​ഴി​ഞ്ഞ് ഞാ​ന്‍ ആ ​ഡ്ര​സ് ഒ​ക്കെ ഇ​ട്ട് വ​ന്നു. സാ​ര്‍ ബാ​ക്ക് സ്റ്റേ​ജി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ഓ​ള്‍ ദി ​ബെ​സ്റ്റ് ഒ​ക്കെ പ​റ​ഞ്ഞു. ഓ​ഡി​യ​ന്‍​സ് ക്രേ​സി ആ​യി​രു​ന്നു.

സാ​ര്‍ ഇ​ങ്ങ​നെ ലൈ​വ് ആ​യി വ​ന്ന് പെ​ര്‍​ഫോം ചെ​യ്യു​ന്ന​ത് കു​റേ നാ​ളി​ന് ശേ​ഷ​മാ​ണെ​ന്ന് തോ​ന്നു​ന്നു. പ​റ​ക്ക പ​റ​ക്ക എ​ന്ന ഡാ​ന്‍​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് സ​ത്യ​സ​ന്ധ​മാ​യി പ​റ‍​ഞ്ഞാ​ല്‍ സ്റ്റേ​ജി​ല്‍ ആ​ണെ​ന്ന കാ​ര്യം ഞാ​ന്‍ മ​റ​ന്നു​പോ​യി. ഇ​ത് കൂ​ട്ടി പ​റ​യു​ന്ന​ത​ല്ല.

ക്രൗ​ഡും എ​നി​ക്ക് ഓ​ര്‍​മ​യി​ല്ല. ആ​ദ്യ​ത്തെ വീ​ഡി​യോ ഇ​റ​ങ്ങി​യ​തി​ല്‍ കാ​ണാം പൂ​ന്തോ​ട്ട​ത്തി​ല്‍ വി​ട്ട ഒ​രു പൂ​മ്പാ​റ്റ പാ​റു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ഞാ​ന്‍. സാ​ര്‍ എ​ന്നെ തി​രി​ക്കു​ന്ന ഭാ​ഗ​മൊ​ക്കെ​യു​ണ്ട്. അ​വി​ടെ​യൊ​ക്കെ ഞാ​ന്‍ അ​ങ്ങ് അ​ലി​ഞ്ഞ് പോ​കു​ന്ന​തു​പോ​ലെ ആ​യി​രു​ന്നു. ഏ​ജ് ഈ​സ് ജ​സ്റ്റ് എ ​ന​മ്പ​ര്‍ എ​ന്ന് എ​ല്ലാ​വ​രും കു​റേ ക​മ​ന്‍റ്സ് ഒ​ക്കെ ഇ​ട്ടി​രു​ന്നു. അ​തൊ​രു മൊ​മെ​ന്‍റ് ആ​യി​രു​ന്നു സാ​റി​ന്‍റെ കൂ​ടെ ഡാ​ൻ​സ് ചെ​യ്യാ​ന്‍ പ​റ്റു​ക എ​ന്ന​ത്. ആ ​അ​വ​സ​രം കി​ട്ടി​യ​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട് എ​നി​ക്ക്. സാ​നി​യ ഇ​യ്യ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

Movies

വീ​ടി​ന് മു​ന്നി​ൽ പൈ​സ കൊ​ടു​ക്കാ​നു​ള്ള​വ​ർ കാ​ത്തി​രു​ന്നു, ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യാ​ൻ പോ​യി: വി​ജ​യ് സേ​തു​പ​തി  

ത​ന്‍റെ ചെ​റു​പ്പ​ക്കാ​ല​ത്തെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ വി​ജ​യ് സേ​തു​പ​തി. ക​ടം കൊ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്ന​വ​ർ വീ​ടി​ന്‍റെ മു​ന്നി​ൽ കാ​ത്തി​രു​ന്നു​വെ​ന്നും പ​ല​ത​ര​ത്തി​ലു​ള്ള ജോ​ലി​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും സേ​തു​പ​തി തു​റ​ന്നു പ​റ​യു​ന്നു.

സു​ന്ദ​ര​പാ​ണ്ഡ്യ​നും വി​ക്രം വേ​ദ​യ്ക്കും മ​ഹാ​രാ​ജ​യ്ക്കു​മെ​ല്ലാം മു​ന്‍​പ് സി​നി​മ സ​ങ്ക​ല്‍​പ​ത്തി​ലേ ഇ​ല്ലാ​തി​രു​ന്നൊ​രു കാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രൂ​ലി റാം ​പോ​ഡ്കാ​സ്റ്റി​ലാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ച്ഛ​ന്‍ ആ​രു​ടെ​യും മു​ന്നി​ല്‍ ത​ല കു​നി​ച്ച് നി​ല്‍​ക്കാ​ന്‍ ഇ​ട​യാ​ക​രു​തെ​ന്ന് മാ​ത്ര​മാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ചി​ന്ത. കു​ട്ടി​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്നൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി ചെ​യ്യാ​നാ​യി​രു​ന്നു ഇ​ഷ്ടം. സ്കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴേ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യാ​ന്‍ പോ​യി​രു​ന്നു.

അ​ത് ക​ഴി​ഞ്ഞ് ടെ​ലി​ഫോ​ണ്‍ ബൂ​ത്തി​ല്‍ ജോ​ലി​ക്ക് പോ​യി. പ​ല വാ​തി​ലു​ക​ളി​ലും മു​ട്ടി. ഇ​ന്ന് ആ ​സ്ഥി​തി മാ​റി. പ​ക്ഷേ ഇ​ന്നും എ​ന്തെ​ങ്കി​ലും വേ​ണ​മെ​ന്ന് തോ​ന്നു​മ്പോ​ള്‍ അ​തെ​നി​ക്ക് ശ​രി​ക്കും വേ​ണോ? എ​ത്ര​ത്തോ​ളം അ​ത് ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഞാ​ന്‍ ആ​ലോ​ചി​ക്കും. പ​ഴ​യ കാ​ല​വും സാ​മ്പ​ത്തി​ക സ്ഥി​തി​യും തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കും. 

ക​ഷ്ട​പ്പാ​ടും ദു​രി​ത​വു​മാ​ണ് യൗ​വ്വ​ന​കാ​ല​ത്തെ​ന്ന് ആ​ളു​ക​ള്‍ പ​റ​യും. ആ ​ചോ​ദ്യം പ​ല​വ​ട്ടം ഞാ​ന്‍ അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തെ​ല്ലാം യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ക​ട​ക്കാ​ര്‍ വീ​ട്ടി​ല്‍ വ​ന്ന് കാ​ത്തി​രി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ണം തി​രി​കെ ചോ​ദി​ച്ച് വ​രു​മ്പോ​ള്‍ അ​ച്ഛ​നൊ​പ്പ​മി​രു​ന്ന് ​പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. കു​ട്ടി​ക്കാ​ല​ത്ത് രാ​ത്രി ഒ​ന്‍​പ​ത​ര​യാ​കു​മ്പോ​ള്‍ അ​ച്ഛ​ന്‍ വീ​ട്ടി​ലേ​ക്കെ​ത്തും. ബു​ള്ള​റ്റ് മു​റ്റ​ത്ത് വ​ച്ച് അ​ക​ത്തേ​ക്ക് ക​യ​റും. കൈ​യി​ല്‍ അ​ല്‍​പം ഫ്രൈ​ഡ് റൈ​സു​ണ്ടാ​കും, അ​ന്ന​ത്തെ അ​ത്താ​ഴം അ​താ​ണ്. അ​തൊ​ന്നും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല. 

പ​ഠ​ന​കാ​ല​ത്ത് താ​ന്‍ അ​ത്ര മി​ടു​ക്ക​നൊ​ന്നും അ​ല്ലാ​യി​രു​ന്നു​വെ​ന്നും ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​യി​രു​ന്നു​വെ​ന്നും താ​രം ഓ​ര്‍​ത്തെ​ടു​ക്കു​ന്നു. സ്പോ​ര്‍​ട്സി​ലോ, മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളി​ലോ യാ​തൊ​രു താ​ല്‍​പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. സെ​യി​ല്‍​സ്മാ​നാ​യും ത​ട്ടു​ക​ട​യി​ലെ കാ​ഷ്യ​റാ​യും ഫോ​ണ്‍ ബൂ​ത്തി​ലെ ഓ​പ​റേ​റ്റ​റാ​യു​മെ​ല്ലാം ജോ​ലി ചെ​യ്താ​ണ് പ​ഠ​ന​കാ​ലം ക​ഴി​ച്ച​ത്. പി​ന്നീ​ട് കൊ​മേ​ഴ്സി​ല്‍ ബി​രു​ദം നേ​ടി, ഡി​ഗ്രി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ സി​മ​ന്‍റ് ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ദു​ബാ​യി​ലേ​ക്ക് ചേ​ക്കേ​റി. തി​രി​ച്ച് ഇ​ന്ത്യ​യി​ല്‍ വ​ന്ന ശേ​ഷ​മാ​ണ് അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് താ​നെ​ത്തു​ന്ന​തെ​ന്നും വി​ജ​യ് സേ​തു​പ​തി പ​റ​യു​ന്നു.

മി​ഷ്കി​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തു​ന്ന ട്രെ​യി​നാ​ണ് വി​ജ​യ് സേ​തു​പ​തി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഏ​റ്റ​വും  പു​തി​യ ചി​ത്രം. സ്ലം​ഡോ​ഗ്, അ​ര​സ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളും അ​ണി​യ​റ​യി​ലാ​ണ്.

Movies

മോ​ഹ​ൻ​ലാ​ലി​നും ഫ​ഹ​ദി​നു​മൊ​പ്പം ലോ​ക​ക​പ്പ് സെ​മി ക​ണ്ട് സ്റ്റീ​ഫ​ൻ ദേ​വ​സി

ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം നേ​രി​ട്ടു​ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി. സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സ്റ്റീ​ഫ​ൻ മ​ത്സ​രം ക​ണ്ട​ത്. ഫ്രാ​ൻ​സ് – സ്പെ​യി​ൻ പോ​രാ​ട്ട​വും, ഇം​ഗ്ല​ണ്ട് – അ​ർ​ജ​ന്‍റീ​ന ആ​വേ​ശ​പ്പോ​രും ഗാ​ല​റി​യി​ലി​രു​ന്ന് ആ​സ്വ​ദി​ച്ച താ​രം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഈ ​നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള വ​ലി​യ സ​ന്തോ​ഷ​വും കു​റി​ച്ചു. 

"ഡാ​ല​സി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ന്തൊ​രു ദി​വ​സ​മാ​യി​രു​ന്നു ഇ​ത്! ലാ​ലേ​ട്ട​നും സു​ചി ചേ​ച്ചി​ക്കും എ​ന്‍റെ സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​യ അ​ജി​ക്കു​മൊ​പ്പം ഫ്രാ​ൻ​സ്-​സ്പെ​യി​ൻ പോ​രാ​ട്ടം ക​ണ്ട​ത് ഈ ​ദി​വ​സ​ത്തി​ന് ഇ​ര​ട്ടി മ​ധു​രം ന​ൽ​കി. അ​ർ​ജ​ന്‍റീ​ന-​ഇം​ഗ്ല​ണ്ട് മ​ത്സ​രം, ലാ​ലേ​ട്ട​ൻ, ഫ​ഹ​ദ്, അ​ജി, സം​ഘം എ​ന്നി​വ​ർ​ക്കൊ​പ്പം ക​ണ്ട​ത് ഫി​ഫ ലോ​ക​ക​പ്പ് അ​നു​ഭ​വം കൂ​ടു​ത​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി'. സ്റ്റീ​ഫ​ൻ കു​റി​ച്ചു.

മ​ത്സ​ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നും ഫ​ഹ​ദി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും സ്റ്റീ​ഫ​ൻ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​മെ, സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി മൈ​താ​ന​ത്ത് വാം ​അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സ്റ്റീ​ഫ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ സു​ചി​ത്ര, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഭാ​ര്യ ശാ​ന്തി ആ​ന്‍റ​ണി, പ്ര​മു​ഖ വ്യ​വ​സാ​യി സ​മീ​ർ ഹം​സ എ​ന്നി​വ​രും ഈ ​ആ​വേ​ശ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ലോ​ക​ക​പ്പ് ആ​സ്വ​ദി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ്.

Movies

അ​നു​ഭ​വ​ക്കു​റ​വ് മൂ​ല​മാ​ണ് പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത്: അ​മ്മ അം​ഗ​ങ്ങ​ൾ​ക്ക് ശ്വേ​ത​യു​ടെ​യും ടീ​മി​ന്‍റെ​യും ക​ത്ത്

താ​ര​സം​ഘ​ട​ന അ​മ്മ​യി​ലെ അ​ധി​കാ​ര ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​മ്മ അം​ഗ​ങ്ങ​ൾ​ക്ക് ശ്വേ​ത​യു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ക​ത്ത്. പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത് അ​നു​ഭ​വ​ക്കു​റ​വ് മൂ​ല​മാ​ണെ​ന്നും അ​ത് തി​രു​ത്താ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ടു​ത​ൽ പ​ക്വ​ത​യോ​ടെ​യും ഉ​ത്ത​രം​വാ​ദി​ത്ത​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കും.

ഇ​പ്പോ​ൾ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ർ​ന്നും നി​ർ​വ​ഹി​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശ്വേ​ത​യെ എ​തി​ർ​ക്കു​ന്ന​വ​ർ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. 27നു ​എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കും.

Movies

സൂ​ര്യ​യ്ക്കൊ​പ്പം ന​സ്രി​യ; ജീ​ത്തു മാ​ധ​വ​ൻ ചി​ത്രം പൂ​ർ​ത്തി​യാ​യി

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ‌ജി​ത്തു മാ​ധ​വ​ൻ ഒ​രു​ക്കു​ന്ന സൂ​ര്യ 47 ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഴ​ഗ​രം സ്റ്റു​ഡി​യോ​സ് ബാ​ന​റി​ൽ ന​ടി ജ്യോ​തി​ക ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സൂ​ര്യ​യ്ക്ക് പു​റ​മേ മ​ല​യാ​ളി താ​രം ന​സ്‌​ല​നും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ന​സ്രി​യ ന​സിം ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​മാ​ണ് ചെ​ന്നൈ​യി​ൽ ന​ട​ന്ന പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഈ ​ചി​ത്രം ആ​രം​ഭി​ച്ച​ത്. ചി​ത്ര​ത്തി​ന് കേ​ര​ള​ത്തി​ലും ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു. വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ വ​ൻ കാ​ൻ​വാ​സി​ലാ​ണ് ഈ ​മാ​സ് എ​ന്‍റ​ർ​ടെ​യ്നെ​ർ ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. സൂ​ര്യ ആ​രാ​ധ​ക​രും തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ളും ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഈ ​ചി​ത്രം കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് സു​ഷി​ൻ ശ്യാം ​ആ​ണ്. സു​ഷി​ൻ ആ​ദ്യ​മാ​യി ത​മി​ഴി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

രോ​മാ​ഞ്ചം, ആ​വേ​ശം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി​ത്തു മാ​ധ​വ​ൻ ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്. ജോ​ൺ വി​ജ​യ്, ആ​ന​ന്ദ് രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര, സാ​ങ്കേ​തി​ക നി​ര എ​ന്നി​വ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്ത് വി​ടും. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ്‌​ഡേ​റ്റു​ക​ൾ​ക്കാ​യി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം -വി​നീ​ത് ഉ​ണ്ണി പാ​ലോ​ട്, സം​ഗീ​തം -സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് -അ​ജ്മ​ൽ സാ​ബു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ -അ​ശ്വി​നി കാ​ലേ, സം​ഘ​ട്ട​നം -ചേ​ത​ൻ ഡി​സൂ​സ, പി​ആ​ർ​ഒ -ശ​ബ​രി

Movies

വി​വാ​ഹ​ത്തി​ന് മു​ൻ​പു​ണ്ടാ​യി​രു​ന്ന ആ ​റി​ലേ​ഷ​ൻ എ​ല്ലാം കൊ​ണ്ടും ന​ല്ല​താ​യി​രു​ന്നു, പ​ക്ഷേ: സ്വാ​സി​ക പ​റ​യു​ന്നു  

വി​വാ​ഹ​ത്തി​നു മു​ൻ​പു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി സ്വാ​സി​ക വി​ജ​യ്. മു​ൻ​പ​ത്തെ ബ​ന്ധം തെ​റ്റാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​യി​രു​ന്നി​ല്ലെ​ന്നും ചി​ല അ​പ്ര​തീ​ക്ഷി​ത കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ ​ബ​ന്ധ​ത്തെ ബാ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു. ജെ​എ​ഫ്ഡ​ബ്ല്യു ബി​ങ്ക് അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

‘‘ഞ​ങ്ങ​ൾ സീ​രി​യ​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​നും പ്രേ​മും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. മ​നം പോ​ലെ മം​ഗ​ല്യം എ​ന്ന സീ​രി​യ​ലി​ന്‍റെ സ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​തും ആ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. അ​ദ്ദേ​ഹം ഒ​രു ഗെ​യിം ഡെ​ല​വ​പ്പ​ർ ആ​ണ്. വീ​ട്ടു​കാ​ർ​ക്ക് അ​ഭി​ന​യ​ത്തോ​ട് വ​ലി​യ താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ കോ​വി​ഡ് സ​മ​യ​ത്ത് വ​ർ​ക്ക് ഫ്രം ​ഹോം വ​ന്ന​പ്പോ​ഴാ​ണ് പ്രേം ​സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്.

ഞ​ങ്ങ​ൾ​ക്ക് ര​ണ്ട് പേ​ർ​ക്കും അ​ഭി​ന​യ​ത്തോ​ട് ഒ​രു​പോ​ലെ പാ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ പ​ല ഇ​ഷ്ട​ങ്ങ​ളും പ​ര​സ്പ​രം തു​റ​ന്നു പ​റ​ഞ്ഞു. ഈ ​ക​ല്യാ​ണം ന​ട​ക്കു​ന്ന സ​യ​മ​ത്ത് ത​ന്നെ ഞ​ങ്ങ​ളു​ടേ​താ​യ ജോ​ലി​യി​ൽ തി​ര​ക്കി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ചെ​ന്നൈ​യി​ൽ ഒ​രു സീ​രി​യി​ൽ ചെ​യ്യു​ന്നു, ഞാ​ൻ ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു തെ​ലു​ങ്ക് പ​ട​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡ​സ്ട്രി ത​ന്നെ​യാ​ണ് ഞ​ങ്ങ​ളെ ത​മ്മി​ൽ ഒ​ന്നി​പ്പി​ച്ച​ത്.

ആ​ളു​ക​ളു​ടെ ലു​ക്ക്സി​ന് ന​ല്ല പോ​ലെ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ത് ആ​ളു​ക​ള്‍​ക്ക് ചി​ല​പ്പോ​ൾ തെ​റ്റാ​യി തോ​ന്നി​യേ​ക്കാം. എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ലു​ള്ള ആ​ഗ്ര​ഹം അ​താ​യി​രു​ന്നു.

സു​ന്ദ​ര​നാ​യ ഒ​രു പു​രു​ഷ​ൻ എ​നി​ക്കു വേ​ണ്ടി വ​ര​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. ലു​ക്ക്സി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല, ന​ല്ലൊ​രു ഹൃ​ദ​യം മ​തി​യെ​ന്ന് പ​റ​യു​ന്ന​തി​ലും കാ​ര്യ​മി​ല്ലെ​ന്നു ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷേ എ​നി​ക്ക് ലു​ക്ക്സും പ്രാ​ധാ​ന്യ​മാ​യി​രു​ന്നു. സ്വ​പ്നം കാ​ണു​ന്ന​തി​ൽ അ​തി​ർ ഇ​ല്ല​ല്ലോ.

ബ​ഹു​മാ​നം കൊ​ടു​ക്കു​ന്ന ആ​ള് വേ​ണം, അ​താ​യി​രു​ന്നു വേ​ണ്ട ക്വാ​ളി​റ്റി. ഭാ​ര്യ​യെ നോ​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​വ​ളു​ടെ വീ​ട്ടു​കാ​രെ​യും ന​ല്ല പോ​ലെ നോ​ക്ക​ണം. അ​ത് വ​ച്ച് ഞാ​ൻ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യ വി​വാ​ഹ​ത്തി​ൽ പ​ര​സ്പ​ര​മു​ള്ള വി​ശ്വാ​സം തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി കൊ​ണ്ട് കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം.

എ​നി​ക്ക് ഇ​തി​നു മു​ന്നേ​യും ഒ​രു റി​ലേ​ഷ​ൻ​ഷി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. അ​തും തെ​റ്റാ​യ ഒ​രു ചോ​യ്‌​സ് അ​ല്ലാ​യി​രു​ന്നു, സു​ന്ദ​ര​നാ​യ ഒ​രു ആ​ളാ​യി​രു​ന്നു അ​ത്, എ​നി​ക്ക് ബ​ഹു​മാ​നം ത​രി​ക​യും ന​ന്നാ​യി സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ആ​ളാ​യി​രു​ന്നു. എ​ല്ലാം ന​ല്ല​തു ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ, പെ​ട്ടെ​ന്ന് വൈ​കാ​രി​ക​മാ​യി ഒ​രു സ്ഥി​ര​ത ഇ​ല്ലാ​തെ​യാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി ചി​ല പ്ര​ശ്ന​ങ്ങ​ൾ വ​ന്നു. കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​ശ്നം വ​ന്ന​പ്പോ​ൾ അ​തും പ്ര​ണ​യ​ജീ​വി​ത​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​തെ​യാ​യി.

ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നും ജ്യേ​ഷ്ഠ​നും ഒ​ക്കെ മ​രി​ച്ചു​പോ​യി​രു​ന്നു, കു​ടും​ബ​ത്തി​ലെ മോ​ശം സ​മ​യ​വും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും കൊ​ണ്ട് അ​ദ്ദേ​ഹ​വും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​യി​രു​ന്നു. അ​ങ്ങ​നെ പ​തി​യെ പ​തി​യെ എ​ന്നി​ൽ നി​ന്ന് അ​ദ്ദേ​ഹം അ​ക​ന്നു​പോ​യി. അ​ങ്ങ​നെ ആ​ണ് അ​ത് ബ്രേ​ക്ക്അ​പ്പ് ആ​യ​ത്. അ​ല്ലാ​തെ എ​ന്‍റെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ല,’’ സ്വാ​സി​ക പ​റ​യു​ന്നു.

Movies

ആ ​സ​ഹോ​ദ​ര​ബ​ന്ധം ഒ​രു ബ​ഹു​മ​തി​യാ​ണ്: വി​ജ​യ്‌​യെ ക​ണ്ട് ശി​വ​കാ​ർ​ത്തി​കേ​യ​ൻ  

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യെ നേ​രി​ൽ ക​ണ്ട ആ​ശം​സ​ക​ൾ അ​റി​യി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ ശി​വ കാ​ർ​ത്തി​കേ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി പൂ​ച്ചെ​ണ്ട് ന​ൽ​കി​യാ​ണ് താ​രം വി​ജ​യ്‌​യെ അ​നു​മോ​ദി​ച്ച​ത്.

വി​ജ​യ്‌​യു​ടെ ഈ ​യാ​ത്ര അ​സാ​ധാ​ര​ണം ആ​ണെ​ന്ന് ശി​വ​കാ​ർ​ത്തി​കേ​യ​ൻ കു​റി​ച്ചു. ‘‘ഹൃ​ദ​യ​ങ്ങ​ളെ ര​സി​പ്പി​ക്കു​ന്ന​ത് മു​ത​ൽ സം​സ്ഥാ​ന​ത്തെ ന​യി​ക്കു​ന്ന​ത് വ​രെ... ചി​ല യാ​ത്ര​ക​ൾ തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​ണ്. ന​മ്മു​ടെ ബ​ഹു​മാ​ന​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി തി​രു സി. ​ജോ​സ​ഫ് വി​ജ​യ് സാ​റി​നെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

Movies

ആ​ന്‍റ​പ്പ​ന്‍റെ അ​ത്ഭു​ത പ്ര​വ​ർ​ത്തി​ക​ൾ 17ന്

​ഹോം​ലി മീ​ൽ​സ്, ബെ​ൻ, പൊ​മ്പ​ളൈ ഒ​രു​മൈ, മ്യൂ​സി​ക്ക​ൽ ചെ​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​പി​ൻ ആ​റ്റ്‌​ലി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്ര​മാ​യ ആ​ന്‍റ​പ്പ​ന്‍റ അ​ത്ഭു​ത പ്ര​വ​ർ​ത്തി​ക​ൾ 17ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

കേ​ര​ള സെ​ൻ​സ​ർ ബോ​ർ​ഡ് നി​ര​സി​ച്ച ഈ ​ചി​ത്രം, മും​ബൈ​യി​ലെ റി​വ്യൂ ക​മ്മി​റ്റി​യി​ൽ​നി​ന്ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ​യാ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. വി​പി​ൻ ആ​റ്റ്‌​ലി, സാ​ജി​ദ് യാ​ഹ്യ എ​ന്നി​വ​രോ​ടൊ​പ്പം ഡോ​മി​നി​ക്, ക​ലേ​ഷ് ക​ണ്ണാ​ട്ട്, ജെ​റി ജെ​ക്ക​ബ്, സൂ​ര​ജ് ടോം, ​ര​ഞ്ജി​നി മേ​നോ​ൻ, ശ​ർ​മാ​ജി, ജോ​സ് മു​ന​മ്പം, മോ​സ​പ്പ​ൻ, ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ഷാ​ഫി ചെ​മ്മാ​ട്, ഉ​ണ്ണി ശി​വ​പാ​ൽ, ട്വി​ങ്കി​ൾ ജോ​ബി, മ​ഞ്ജു​ശ്രീ, ശ്രീ​ജ ദാ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

മാ​ക്രോം പി​ക്ച്ചേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് അ​നി​മ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ഗോ​പി സു​ന്ദ​ർ, ഗാ​ന​ര​ച​ന-​വി​പി​ൻ ആ​റ്റ്‌​ലി, സെ​ന്തി​ൽ കു​മാ​ർ, ഗോ​വി​ന്ദ് രാ​ജ്, ദീ​പ​ക് ശ​ങ്ക​ർ, എ​ഡി​റ്റ​ർ-​രാ​ജേ​ഷ് കോ​ടോ​ത്ത്, ഗോ​പ​കു​മാ​ർ ന​മ്പ്യാ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​മോ​സ​പ്പ​ൻ, ക​ല-​സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, മേ​ക്ക​പ്പ്-​രാ​ജേ​ഷ് നെ​ടു​ങ്ക​ണ്ടം, കോ​സ്റ്റ്യൂം​സ്-​സു​നി​ൽ ജോ​ർ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​തി​ര യൂ​ജി​ൻ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, നീ​തു മാ​ത്യു, യൂ​ജി​ൻ ഐ​സ​ക്, ഓ​ഡി​യോ​ഗ്രാ​ഫി- മ​നോ​ജ് മാ​ത്യു, ഡി​ഐ-​അ​ഖി​ൽ പ്ര​സാ​ദ്, സ്റ്റി​ൽ​സ്- ലി​നു ഏ​ബ്ര​ഹാം കു​ര്യ​ൻ, പ​ര​സ്യ​ക​ല-​ആ​ർ​ട്ടോ കാ​ർ​പ്പ​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ഞാ​നും സ്റ്റാ​റാ; നാ​യ​ക്കു​ട്ടി​ക്ക് സ​ർ​പ്രൈ​സ് ഒ​രു​ക്കി മ​ഞ്ജു വാ​ര്യ​ർ, കൂ​ടെ നി​ന്ന് നാ​ത്തൂ​നും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ്ക്കു​ട്ടി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു ചി​ത്രം വ​ര​ച്ചാ​ണ് ഇ​ത്ത​വ​ണ ആ​രാ​ധ​ക​രെ താ​രം ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

താ​ൻ വ​ര​ച്ച ചി​ത്രം വ​ള​ർ​ത്തു​നാ​യ്ക്കു​ട്ടി​യു​ടെ മു​ന്നി​ൽ വെ​ച്ച് സ​ർ​പ്രൈ​സ് ആ​യി തു​റ​ന്നു കാ​ട്ടു​ന്ന ഒ​രു ക്യൂ​ട്ട് വീ​ഡി​യോ​യാ​ണ് മ​ഞ്ജു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ അ​മ്മ, സ​ഹോ​ദ​ര​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു വാ​ര്യ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഈ ​വീ​ഡി​യോ​യി​ലു​ണ്ട്.

 

Movies

ആ ​സെ​റ്റി​ൽ വ​ച്ചു ത​ന്നെ ഞാ​ൻ അ​റി​ഞ്ഞു, ഇ​താ​ണ് നി​ങ്ങ​ളു​ടെ നി​യോ​ഗ​മെ​ന്ന്: വി​ജ​യ്‌​യെ ക​ണ്ട് വ​ര​ല​ക്ഷ്മി

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‍​യെ സ​ന്ദ​ർ​ശി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും ഭ​ർ​ത്താ​വ് നി​ക്കോ​ളാ​യ് സ​ച്‌​ദേ​വും. കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ല​ക്ഷ്മി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചു.

ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം താ​രം കു​റി​ച്ച വൈ​കാ​രി​ക​മാ​യ വ​രി​ക​ളും ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. താ​ൻ എ​ന്നും ഒ​രു ക​ടു​ത്ത വി​ജ​യ് ആ​രാ​ധ​കി​യാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് വ​ര​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​ജ​യ് നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം സ​ർ​ക്കാ​രി​ൽ താ​ൻ ചെ​യ്ത ശ്ര​ദ്ധേ​യ​മാ​യ വി​ല്ല​ൻ വേ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​ക​ളും താ​രം ഈ ​കു​റി​പ്പി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

വ​ര​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്

ഈ ​പോ​സ്റ്റി​ൽ എ​ന്ത് എ​ഴു​ത​ണം എ​ന്ന് ഞാ​ൻ ഒ​ത്തി​രി ആ​ലോ​ചി​ച്ചു. പ​ക്ഷേ, ഇ​തി​നോ​ട​കം ത​ന്നെ എ​ല്ലാ​വ​രും എ​ല്ലാം പ​റ​ഞ്ഞു ക​ഴി​ഞ്ഞ​ല്ലോ.. അ​തു​കൊ​ണ്ട് ഒ​രൊ​റ്റ കാ​ര്യം മാ​ത്രം പ​റ​യാം..

ആ​ളു​ക​ൾ നൂ​റു കൂ​ട്ടം വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.. പ​ക്ഷേ ഒ​ടു​വി​ൽ, വി​ജ​യം ന​മ്മു​ടെ സ്വ​ന്തം സി. ​ജോ​സ​ഫ് വി​ജ​യ്ക്കാ​ണ്. അ​ദ്ദേ​ഹം ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യാ​ണ്, ആ ​പ​ദ​വി​യി​ൽ അ​ദ്ദേ​ഹം തു​ട​രു​ക ത​ന്നെ ചെ​യ്യും..!!

കു​റ്റ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ ആ​ദ്യ​ത്തെ ശ്ര​മ​ത്തി​ൽ ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ അ​തി​ന് അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ത​മി​ഴ് ജ​ന​ത​യു​ടെ അ​ള​വ​റ്റ സ്നേ​ഹ​വും വേ​ണം..! ഈ ​വ​ലി​യ ജ​ന​വി​ധി​യെ ന​മു​ക്ക് ആ​ദ​ര​വോ​ടെ നെ​ഞ്ചി​ലേ​റ്റാം.

 

Movies

ഇ​വ​ൻ പ്ര​സി​ഡ​ന്‍റ് അ​മ്മ​യി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ എ​ല്ലാ​വ​രും അ​റി​ഞ്ഞോ​ളും, എ​ല്ലാം വി​ളി​ച്ചു​പ​റ​യും: അ​ജു വ​ർ​ഗീ​സ്  

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കു​മെ​ന്ന് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ധ്യാ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളും വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന ആ​ളാ​ണെ​ന്നും അ​തു​കൊ​ണ്ട് സം​ഘ​ട​ന​യി​ലെ കാ​ര്യ​ങ്ങ​ളെ​ല്ലാം എ​ല്ലാ​വ​ർ​ക്കും മു​ന്നി​ൽ തു​റ​ന്ന പു​സ്ത​ക​മാ​യി​രി​ക്കു​മെ​ന്നും അ​ജു വ​ർ​ഗീ​സ് പ​റ​യു​ന്നു.

ശ്രീ​നി​വാ​സ​ന്‍റെ അ​തേ ന​ർ​മ്മ​വും സ​റ്റ​യ​റും സ​ർ​ക്കാ​സ​വും ധ്യാ​ൻ അ​തേ​പ​ടി തു​ട​രു​ന്നു​ണ്ടെ​ന്നും, ഒ​രു സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ൽ അ​ത് കാ​ണു​മ്പോ​ൾ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ജു പ​റ​ഞ്ഞു.

‘‘ധ്യാ​ൻ പ​റ​യു​ന്ന വാ​ക്കു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ എ​നി​ക്ക് ഒ​റ്റ​വാ​ക്കി​ൽ പ​റ​ഞ്ഞു ക​ഴി​ഞ്ഞാ​ൽ തോ​ന്നും, ശ്രീ​നി​വാ​സ​ൻ സാ​റി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച തി​ര​ക്ക​ഥ അ​ത് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ മാ​ത്ര​മാ​ണ്. അ​തി​ൽ കൂ​ടു​ത​ലൊ​ന്നും ഇ​പ്പോ​ൾ പ​റ​യാ​നി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തേ ന​ർ​മ്മ​ങ്ങ​ളും, സ​റ്റ​യ​റും, സ​ർ​ക്കാ​സ​വും ഒ​ക്കെ ഉ​ള്ള ആ ​ലെ​ഗ​സി തു​ട​രു​ന്ന​ത് കാ​ണു​മ്പോ​ൾ എ​നി​ക്ക് ഒ​രു സു​ഹൃ​ത്ത് എ​ന്നു​ള്ള നി​ല​യി​ൽ സ​ന്തോ​ഷം മാ​ത്ര​മേ ഉ​ള്ളൂ. 

എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ഒ​രു കാ​ര്യം ധ്യാ​ൻ ആ​ണ് യ​ഥാ​ർ​ത്ഥ സോ​ഷ്യ​ലി​സ്റ്. ആ ​സോ​ഷ്യ​ലി​സ്റ്റ് മ​നോ​ഭാ​വം ജീ​വി​ത​ത്തി​ലും കൊ​ണ്ടു​ന​ട​ക്കു​ന്ന, ഞാ​ൻ ക​ണ്ടേ​ക്കു​ന്ന ഒ​രേ ഒ​രാ​ൾ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ണ്. അ​ത് ഇ​നി​യും തു​ട​രാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്ക​ട്ടെ.  

'അ​മ്മ' എ​ന്ന സം​ഘ​ട​ന​യു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞ​തു​കൊ​ണ്ട് പ​റ​യു​ക​യാ​ണ്, എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ധ്യാ​ൻ ഈ ​പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ‘അ​മ്മ’​യു​ടെ ത​ല​പ്പ​ത്ത് വ​ന്നാ​ൽ ന​ന്നാ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്കൊ​ക്കെ തോ​ന്നി​യ​ത്, വേ​റൊ​ന്നും കൊ​ണ്ട​ല്ല. അ​ദ്ദേ​ഹം ന​ട​ക്കു​ന്ന​തൊ​ക്കെ വി​ളി​ച്ചു പ​റ​യും, അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യാ​ൻ വേ​റെ ആ​രും വേ​ണ്ട.

ചി​ല യു​ട്യൂ​ബെ​ർ​സി​നൊ​ക്കെ സ​ന്തോ​ഷ​മാ​കും ഒ​റ്റ​യ​ടി​ക്ക് എ​ല്ലാം കി​ട്ടും, അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. പ​ക്ഷേ അ​ത് ഏ​റ്റെ​ടു​ക്കാ​ൻ പു​ള്ളി​ക്ക് വ​ലി​യ താ​ൽ​പ്പ​ര്യ​മൊ​ന്നും ഉ​ണ്ടാ​കി​ല്ല. ഇ​വ​ൻ വ​ന്നാ​ൽ ബാ​ക്കി കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ട​വേ​ള ബാ​ബു​ച്ചേ​ട്ട​നെ ഒ​ക്കെ ഏ​ൽ​പ്പി​ച്ച് ‘അ​മ്മ’​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ത്താം, അ​തൊ​ക്കെ​ക്കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ’’ അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു

 

 

 

Movies

വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്രം ‘ജ​ന​നാ​യ​ക​ൻ’ ജൂ​ലൈ 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന വി​ജ​യ്‌​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന സി​നി​മ​യാ​യ ‘ജ​ന​നാ​യ​ക​ൻ’ ജൂ​ലൈ 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ന​ൽ​കി​യ​ത്. 

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ൻ​പ​തി​നാ​യി​രു​ന്നു ജ​ന​നാ​യ​ക​ന്‍ തി​യ​റ്റ​റി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. സി​നി​മ​യി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ ടി​വി​കെ സ്ഥാ​പ​ക​ന്‍ വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

എ​ന്നാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വി​സ​മ്മ​തി​ച്ച​തോ​ടെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ജ​ന​നാ​യ​ക​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ചി​ല ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഈ ​മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​ല്ല.

Movies

ല​ർ​ക്ക് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​എ. നി​ഷാ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ല​ർ​ക്ക് 24ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

എ​ലൈ​റ്റ് ഗ്രൂ​പ്പ്‌ ഓ​ഫ് ക​മ്പ​നീ​സ്, ബ്രി​ക്ക് സ്ട്രീ​റ്റ് ആ​ൻ​ഡ് കോ, ​സെ​ൻ​സ് അ​ഡ്വ​ഞ്ച​ർ ടൂ​ർ​സ്, അ​രു​ൺ കു​മാ​ർ ടി.​വി, മ​നോ​ജ്‌ ര​ത്‌​നാ​ക​ര​ൻ എ​ന്നി​വ​രാ​ണ് കേ​ര​ള ടാ​ക്കി​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

ആ​ർ. ഹ​രി​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത്മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ​ക്ട​ർ സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള്ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം-​ജു​ബി​ൻ ജേ​ക്ക​ബ്, ഛായാ​ഗ്ര​ഹ​ണം-​ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ്-​വി​പി​ൻ മ​ണ്ണൂ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​പ്ര​കാ​ശ് അ​ല​ക്സ്, ഓ​ഡി​യോ​ഗ്രാ​ഫി-​ഗ​ണേ​ശ് മാ​രാ​ർ, സം​ഗീ​തം-​മി​നീ​ഷ് ത​മ്പാ​ൻ, ഗാ​ന​ര​ച​ന-​മ​നു മ​ഞ്ജി​ത്ത്, ഗാ​യ​ക​ർ-​സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്, സൗ​ണ്ട് ഡി​സൈ​ൻ- ജു​ബി​ൻ രാ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​സ്. മു​രു​ക​ൻ, ക​ല-​ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ്- സ​ജി കാ​ട്ടാ​ക്ക​ട, കോ​സ്റ്റ്യൂം-​ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷെ​മീ​ർ പാ​യി​പ്പാ​ട്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​നി​യാ​സ് എ​ഫ്. കെ, ​ഗ്രാ​ഫി​ക്സ്-​ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ എ​ൽ​എ​ൽ​സി, വി​ത​ര​ണം-​മാ​ൻ മീ​ഡി​യ, സ്റ്റു​ഡി​യോ ചി​ത്രാ​ഞ്ജ​ലി, ഡോ​ൾ​ബി അ​റ്റ്മോ​സ്-​ഏ​രീ​സ് വി​സ്മ​യ, സ്റ്റി​ൽ​സ്-​അ​ജി മ​സ്ക​റ്റ്, ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്, മാ​ർ​ക്ക​റ്റിം​ഗ്-​ടാ​ഗ് 360, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എ​ന്നെ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ പി​ന്തു​ട​രു​ന്നു; വി​ചി​ത്ര വാ​ദ​വു​മാ​യി തെ​ളി​വും​കൊ​ണ്ട് ന​ട​ൻ ജ​യിം​സ് ഫ്രാ​ങ്കോ

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ ത​ന്നെ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഹോ​ളി​വു​ഡ് താ​രം ജെ​യിം​സ് ഫ്രാ​ങ്കോ രം​ഗ​ത്ത്. താ​ൻ പ​റ​യു​ന്ന​ത് ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും ത​ന്നെ ഭ്രാ​ന്ത​നാ​യി മു​ദ്ര​കു​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു​കൊ​ണ്ടാ​ണ് താ​രം ടി​ക്‌​ടോ​ക്കി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു​വെ​ന്നും യാ​ഥാ​ർ​ത്ഥ്യം പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ പ​ല​രും ത​ന്നെ ത​ട​യു​ക​യാ​ണെ​ന്നും ഫ്രാ​ങ്കോ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ത​ന്‍റെ വാ​ദ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നാ​യി വീ​ടി​ന്‍റെ സു​ര​ക്ഷാ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ചി​ല ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ദൃ​ശ്യ​ങ്ങ​ളും താ​രം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ജ​ന​ലി​ലൂ​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലും അ​ന്യ​ഗ്ര​ഹ​ജീ​വി​യു​ടേ​തി​ന് സ​മാ​ന​മാ​യ ഒ​രു രൂ​പം എ​ത്തി​നോ​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ​രി​ഹാ​സ​മാ​ണ് താ​ര​ത്തി​ന് നേ​രെ ഉ​യ​രു​ന്ന​ത്. ഏ​തോ ഹാ​ലോ​വീ​ൻ ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ വി​ല​കു​റ​ഞ്ഞ മാ​സ്ക് വ​ച്ചാ​ണ് താ​രം ആ​ളു​ക​ളെ പ​റ്റി​ക്കു​ന്ന​തെ​ന്നും, കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള വി​ഡി​യോ കാ​ണാ​ൻ പ​ണം ന​ൽ​കി സ​ബ്സ്ക്രി​പ്ഷ​ൻ എ​ടു​ക്ക​ണ​മെ​ന്ന് താ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു.

ഒ​രു പ്ര​ശ​സ്ത താ​രം ഇ​ത്ത​ര​മൊ​രു മ​ണ്ട​ത്ത​രം വീ​ഡി​യോ​യു​മാ​യി വ​രു​ന്ന​ത് ക​ഷ്ട​മാ​ണെ​ന്നും, യ​ഥാ​ർ​ഥ ഏ​ലി​യ​ൻ ഗ​വേ​ഷ​ണ​ങ്ങ​ളെ​പ്പോ​ലും ആ​ളു​ക​ൾ ത​മാ​ശ​യാ​യി കാ​ണാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ 127 അ​വേ​ഴ്സ് എ​ന്ന സി​നി​മ​യി​ലൂ​ടെ ഓ​സ്ക​ർ നാ​മ​നി​ർ​ദ്ദേ​ശം വ​രെ ല​ഭി​ച്ച മി​ക​ച്ചൊ​രു ന​ട​നാ​ണ് ജെ​യിം​സ് ഫ്രാ​ങ്കോ. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു സാ​ധാ​ര​ണ ത​ട്ടി​പ്പ് വി​ഡി​യോ ആ​കാ​ൻ വ​ഴി​യി​ല്ലെ​ന്നും, താ​ര​ത്തി​ന്‍റെ റി​ലീ​സാ​കാ​ൻ പോ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ 'ല​വ് മീ​റ്റ്സ് ഇ​ൻ ദി ​സ​ൺ​ഷൈ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ള്ള പ​ബ്ലി​സി​റ്റി സ്റ്റ​ണ്ട് ആ​യി​രി​ക്കാം ഇ​തെ​ന്നു​മാ​ണ് സി​നി​മാ ലോ​ക​ത്തെ സം​സാ​രം.

Movies

അഡ്ഹോക്ക് കമ്മിറ്റി പുറത്തേക്ക്; ശ്വേത മേനോൻ സമിതി വീണ്ടും ചുമതലയിൽ

ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ​ക്കും നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് ശ്വേ​ത മേ​നോ​ൻ പ്ര​സി​ഡ​ന്‍റാ​യു​ള്ള താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു.

അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഴ​യ ഭ​ര​ണ​സ​മി​തി വീ​ണ്ടും ചു​മ​ത​ല​യേ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ശ്വേ​ത മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ദ്യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ അം​ഗ​ങ്ങ​ളെ ബോ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നാ​യി സം​ഘ​ട​ന​യ്ക്ക് മു​ന്നി​ൽ പു​തി​യൊ​രു സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ബൈ​ലാ പ്ര​കാ​രം സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ പൊ​തു​സ​ഭ​യ്ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​വ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ട്ര​ഷ​റ​റു​ടെ ഒ​പ്പും സാ​ന്നി​ധ്യ​വും അ​നി​വാ​ര്യ​മാ​ണ്.

ട്ര​ഷ​റ​ർ ഒ​പ്പി​ടാ​തെ എ​ങ്ങ​നെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ക​മ്മി​റ്റി​ക്കു​ള്ളി​ൽ കൃ​ത്യ​മാ​യ ഒ​രു വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, മു​ൻ​കാ​ല പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ച് സം​ഘ​ട​ന​യി​ലെ 543 അം​ഗ​ങ്ങ​ൾ​ക്കും സു​താ​ര്യ​മാ​യ ക​ണ​ക്കു​ക​ൾ മു​ന്നി​ലെ​ത്തി​ക്കു​ക എ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് പു​തി​യ സ​മി​തി​ക്ക് മു​ന്നി​ലു​ള്ള​ത്. ക​ണ​ക്കു​ക​ളി​ൽ യാ​തൊ​രു​വി​ധ ക്ര​മ​ക്കേ​ടു​ക​ളോ പി​ഴ​വു​ക​ളോ ഇ​ല്ലെ​ന്ന് അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​മി​തി പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​മു​ണ്ട്.

സാ​ധാ​ര​ണ ഗ​തി​യി​ൽ പു​തി​യൊ​രു ജ​ന​റ​ൽ ബോ​ഡി യോ​ഗം വി​ളി​ച്ച് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വ​ലി​യ പ​ണ​ച്ചി​ല​വു​ള്ള കാ​ര്യ​മാ​ണ്. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന അ​മ്മ​യെ​പ്പോ​ലൊ​രു സം​ഘ​ട​ന​യ്ക്ക് ഇ​ത് വ​ലി​യൊ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കും.

അ​തി​നാ​ൽ, ഇ​ത്ത​രം അ​ധി​ക ചെ​ല​വു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​യി ഈ ​മാ​സം ത​ന്നെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ഇ​മെ​യി​ൽ വ​ഴി സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ വി​ശ​ദ​മാ​യി അ​യ​ച്ചു ന​ൽ​കാ​നാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​തി​നു​പു​റ​മേ, മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലും ഈ ​സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ സ​മി​തി ത​യ്യാ​റെ​ടു​ക്കു​ന്നു​ണ്ട്.

ഭ​ര​ണ​സ​മി​തി ഒ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ക​ടു​ത്ത ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് സം​ഘ​ട​ന ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​രാ​ൻ ആ​വ​ശ്യ​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ അം​ഗ​സം​ഖ്യ​യാ​യ കോ​റം തി​ക​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​ണ്, അ​താ​യ​ത് എ​ട്ട് പേ​രെ മാ​ത്രം പ​ങ്കെ​ടി​പ്പി​ച്ചാ​ണ് യോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ഇ​തി​നെ​ല്ലാം പു​റ​മേ, സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട ട്ര​ഷ​റ​ർ ഉ​ണ്ണി ശി​വ​പാ​ൽ നി​ല​വി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല എ​ന്ന​തും പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കു​ന്നു. അ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Movies

കു​ബേ​ര​നി​ലെ നാ​യി​ക ഉ​മ ശ​ങ്ക​രി​ക്ക് അ​ർ​ബു​ദം; കീ​മോ​യെ​ക്കു​റി​ച്ച് ന​ടി

കു​ബേ​ര​ൻ എ​ന്ന ദി​ലീ​പ് ചി​ത്ര​ത്തി​ലെ നാ​യി​ക ഉ​മ ശ​ങ്ക​രി​ക്ക് സ്ത​നാ​ർ​ബു​ദം. ന​ടി ത​ന്നെ​യാ​ണ് ചി​കി​ത്സ​യു​ടെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. കീ​മോ​തെ​റാ​പ്പി​യു​ടെ ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ൽ എ​ല്ലാ ദി​വ​സ​വും ചി​കി​ത്സ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. 

‘‘ക​ഠി​ന​മാ​യ ദി​വ​സ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ഞാ​ൻ പ​ഠി​ക്കു​ക​യാ​ണ്. എ​നി​ക്ക് ശ​ക്തി തോ​ന്നു​ന്ന ദി​വ​സ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. എ​പ്പോ​ഴും എ​ന്നോ​ടൊ​പ്പം നി​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​നും സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും എ​ന്‍റെ ആ​രാ​ധ​ക​ർ​ക്കും ന​ന്ദി. ഞാ​ൻ എ​ന്‍റെ ഭാ​ഗം ചെ​യ്യു​ന്നു, സു​ഖം പ്രാ​പി​ക്കു​ന്നു, ഒ​പ്പം പു​രോ​ഗ​തി​യി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്നു. പു​രോ​ഗ​തി പ​രി​പൂ​ർ​ണ​ല്ല, പ​ക്ഷേ അ​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്.’’​ന​ടി​യു​ടെ പ​റ​ഞ്ഞു.

സ്ത​നാ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ, രോ​ഗം അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന​തെ​ന്നും ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ വ​ലി​യ മാ​ന​സി​കാ​ഘാ​ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ഉ​മ ശ​ങ്ക​രി പ​റ​ഞ്ഞി​രു​ന്നു. ‘എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ൾ? എ​ന്തു​കൊ​ണ്ട് എ​നി​ക്ക്? എ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് ആ​ദ്യം മ​ന​സി​ൽ ഉ​യ​ർ​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

എ​ന്നാ​ൽ പി​ന്നീ​ട് യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട് രോ​ഗ​ത്തെ ധൈ​ര്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നേ​രി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യും ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും ഉ​മ ശ​ങ്ക​രി അ​റി​യി​ച്ചു. 

‘‘ഇ​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്നി​ല്ല. എ​നി​ക്ക് സ്താ​നാ​ര്‍​ബു​ത​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​ണ് എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു. വാ​ര്‍​ത്ത​യ​റി​ഞ്ഞ ആ​ദ്യ​ത്തെ ഞെ​ട്ട​ലി​ല്‍ നി​ന്നും, ഇ​തൊ​രി​ക്ക​ലും എ​നി​ക്ക് വ​രി​ല്ലെ​ന്ന ചി​ന്ത​യി​ല്‍ നി​ന്നും, ഇ​പ്പോ​ഴും അ​ത് വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഞാ​ന്‍. ഇ​ത് താ​ങ്ങാ​ന്‍ പ​റ്റു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഒ​ട്ടും ക​ഴി​യു​ന്നി​ല്ല. എ​ന്തു​കൊ​ണ്ട് എ​നി​ക്ക്? എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ള്‍? ഇ​നി എ​ന്‍റെ ഭാ​വി എ​ന്താ​കും? എ​ന്നൊ​ക്കെ​യു​ള്ള ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു മ​ന​സി​ല്‍.

ന​മ്മ​ള്‍ എ​ത്ര​ത​ന്നെ മു​ന്‍​കൂ​ട്ടി ത​യാ​റെ​ടു​ത്താ​ലും, ജീ​വി​ത​ത്തി​ല്‍ ഇ​ങ്ങ​നെ ഒ​രു വി​ധി വ​രു​മ്പോ​ള്‍ അ​ത് നേ​രി​ടാ​ന്‍ ന​മു​ക്ക് ഒ​ട്ടും മ​ന​ക്ക​രു​ത്ത് ഉ​ണ്ടാ​വി​ല്ല. എ​ന്‍റെ കാ​ര്യ​ത്തി​ലും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. അ​വ​ര്‍​ക്ക് ഉ​ള്ളി​ല്‍ ഭ​യ​മു​ണ്ടാ​യി​ട്ടും എ​ന്നോ​ടു​ള്ള സ്‌​നേ​ഹം പു​റ​ത്തു കാ​ണി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ എ​ന്‍റെ നെ​ഞ്ച് ത​ക​രു​ക​യാ​ണ്.

എ​ങ്കി​ലും, ഒ​രു​പാ​ട് ക​ണ്ണീ​രൊ​ഴു​ക്കി​യ നാ​ളു​ക​ള്‍​ക്ക് ശേ​ഷം, തു​ട​ര്‍​ച്ച​യാ​യ പ്രാ​ര്‍​ഥ​ന​ക​ളി​ലൂ​ടെ​യും വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യി​ലൂ​ടെ​യും ആ ​ഞെ​ട്ട​ലി​ല്‍ നി​ന്നും ഇ​തി​നെ നേ​രി​ടാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് ഞാ​ന്‍ എ​ത്തി​ച്ചേ​ര്‍​ന്നു. വി​ധി​ക്ക് മു​ന്നി​ല്‍ തോ​റ്റു​കൊ​ടു​ക്കാ​നോ കീ​ഴ​ട​ങ്ങാ​നോ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ജീ​വി​തം അ​തി​ന്റെ ക​ഠി​ന​മാ​യ യാ​ഥാ​ര്‍​ഥ്യ​ത്തോ​ടെ മു​ന്നി​ല്‍ വ​ന്നു നി​ല്‍​ക്കു​മ്പോ​ള്‍ അ​തി​നെ നേ​രി​ടാ​ന്‍ ഞാ​ന്‍ മ​ന​സി​നെ പാ​ക​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഭ​ര്‍​ത്താ​വി​ന്, എ​നി​ക്ക് കൂ​ട്ടി​രു​ന്ന് ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ധൈ​ര്യം കാ​ണി​ച്ച​തി​ന് എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ല്‍ നി​ന്നും ന​ന്ദി പ​റ​യു​ന്നു. മ​ക​നേ, നി​ന്‍റെ ക​രു​ത്തി​ന് ന​ന്ദി. ഒ​പ്പം സ്‌​നേ​ഹ​വും പി​ന്തു​ണ​യും പ്ര​തീ​ക്ഷ​യു​മാ​യി കൂ​ടെ​യു​ള്ള എ​ന്‍റെ മു​ഴു​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ന​ന്ദി. നി​ങ്ങ​ളു​ടെ ധൈ​ര്യ​മാ​ണ് എ​ന്‍റെ​യും ക​രു​ത്ത്.

ഇ​ന്ന് ഇ​തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യി​രു​ന്നു. ഇ​നി വ​രു​ന്ന ഓ​രോ ദി​വ​സ​ത്തെ​യും അ​തി​ന്‍റെ വ​ഴി​ക്ക് ത​ന്നെ ഞാ​ന്‍ നേ​രി​ടും. എ​ന്നി​ലു​ള്ള മു​ഴു​വ​ന്‍ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഞാ​ന്‍ ഇ​തി​നോ​ട് പോ​രാ​ടും, പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തോ​ടെ ഞാ​ന്‍ ഇ​തി​നെ അ​തി​ജീ​വി​ച്ച് തി​രി​കെ വ​രു​മെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. ദ​യ​വാ​യി എ​നി​ക്കാ​യി പ്രാ​ര്‍​ത്ഥി​ക്കു​ക. ഈ ​യാ​ത്ര​യി​ല്‍ നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ള്‍ ഞാ​ന്‍ തേ​ടു​ന്നു.’’​കാ​ന്‍​സ​ർ വി​വ​രം അ​റി​ഞ്ഞ ശേ​ഷം ന​ടി പ​ങ്കു​വ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്ന താ​രം ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ത​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പ്രേ​ക്ഷ​ക​രു​മാ​മ​യി പ​ങ്കു​വ​ച്ച​ത്.

 

 

Movies

ആ​സി​ഫ് അ​ലി നാ​യ​ക​ൻ; ജി​സ് ജോ​യ്‌​യു​ടെ കോ​ട്ട​യം ബെ​ൽ​റ്റ് വ​രു​ന്നു

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം ബ​ൽ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷാ​ണ് ടൈ​റ്റി​ൽ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

ഡ്രീം ​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കൈ​ലാ​ഷ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ, വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ തി​ക​ഞ്ഞ ഫാ​മി​ലി ത്രി​ല്ല​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ആ​ളും അ​ർ​ത്ഥ​വും മ​നോ​ബ​ല​വും​കൊ​ണ്ടും ആ​ർ​ക്കും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത നാ​ലു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വി​ത ക​ഥ​യാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​ക്കു പു​റ​മേ വി​ജ​യ​രാ​ഘ​വ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ജ​ഗ​ദീ​ഷ് ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, അ​ശോ​ക​ൻ ബോ​ബി കു​ര്യ​ൻ, അ​ല​ൻ​സി​യ​ർ, വി​ഷ്‌​ണു അ​ഗ​സ്ത്യ, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ശ്രീ​കാ​ന്ത് മു​ര​ളി, പ്രേം​പ്ര​കാ​ശ്, വി​നീ​ത്, ജി​നു ജോ​സ​ഫ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സാ​ന്ദ്ര ച​ന്ദ്ര​ൻ, എ​യ്ക ദേ​വ്, നി​ധി​ൻ പ്ര​സ​ന്ന എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

തി​ര​ക്ക​ഥ - സു​രേ​ഷ് ഗോ​പാ​ല​ൻ, ക്രി​യേ​റ്റീ​വ് കോ​ൺ​ടി ബ്യൂ​ട്ട​ർ-​ബോ​ബി സ​ഞ്ജ​യ്. ഗോ​വി​ന്ദ് വ​സ​ന്ത​യു​ടേ​താ​ണു സം​ഗീ​തം -ഛായാ​ഗ്ര​ഹ​ണം - ബി​നേ​ന്ദ്ര മേ​നോ​ൻ. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ.​എ​സ്. ക​ലാ​സം​വി​ധാ​നം - അ​ജ​യ​ൻ മ​ങ്ങാ​ട്. കോ​സ്‌​റ്റ്യം ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്. സ്റ്റി​ൽ​സ് ബി​ജി​ത്ത് ധ​ർ​മ്മ​ടം. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സാ​ഗ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ്.

ജൂ​ലൈ പ​തി​ന​ഞ്ചു മു​ത​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ, കൊ​ച്ചി , കോ​ട്ട​യം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

തീ​ക്ഷ്ണ​ഭാ​വ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, ദൈ​ന്യ​ത​യോ​ടെ വി​സ്മ​യ; തു​ട​ക്കം ഓ​ഗ​സ്റ്റ് ഏ​ഴി​ന്  

തീ​ഷ്‌​ണ​മാ​യ ഭാ​വ​ത്തോ​ടെ​മോ​ഹ​ൻ​ലാ​ൽ, അ​ല്പം​ദൈ​ന്യ​ഭാ​വ​ത്തി​ൽ വി​സ്‌​മ​യ, ന​ടു​വി​ലാ​യി തി​ങ്ങി നി​റ​ഞ്ഞ മു​ടി​യും ഗൗ​ര​വ ഭാ​വ​വു​മാ​യി ആ​ശി​ഷ്, ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​ർ ആ​ണി​ത്. ചി​ത്രം ഓ​ഗ​സ്റ്റ് ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

സ്നേ​ഹം അ​ള​ക്കേ​ണ്ട​ത് ക​ണ്ണു​നീ​ർ കൊ​ണ്ട​ല്ല, ചേ​ച്ചി​യ്ക്കും അ​ച്ഛ​നു​മൊ​പ്പ​മാ​യി​രി​ക്കും മു​ത്ത​ശി ഇ​പ്പോ​ൾ: വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ജാ​ന​കി​യ​മ്മ​യു​ടെ കൊ​ച്ചു​മ​ക​ൾ

ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ താ​ൻ ക​ര​ഞ്ഞി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി കൊ​ച്ചു​മ​ക​ൾ അ​പ്സ​ര വൈ​ദ്യു​ല.

ഒ​രാ​ളോ​ടു​ള്ള സ്നേ​ഹ​ത്തെ അ​ള​ക്കേ​ണ്ട​ത് ക​ണ്ണു​നീ​രി​ന്‍റെ അ​ള​വു കൊ​ണ്ട​ല്ലെ​ന്നും മ​ര​ണ​ത്തെ ആ​ത്മീ​യ​ത​ല​ത്തി​ൽ കാ​ണാ​നാ​ണ് മു​ത്ത​ശ്ശി പ​ഠി​പ്പി​ച്ച​തെ​ന്നും അ​പ്സ​ര വ്യ​ക്ത​മാ​ക്കി.

മു​ത്ത​ശി​യു​ടെ മ​ര​ണ​ശേ​ഷം പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ന്തു​കൊ​ണ്ട് കൂ​ടു​ത​ൽ ദുഃ​ഖി​ത​യാ​യി കാ​ണ​പ്പെ​ട്ടി​ല്ലെ​ന്ന ചോ​ദ്യ​ങ്ങ​ൾ ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി അ​വ​ർ കു​റി​ച്ചു. 

സം​സ്കാ​ര ച​ട​ങ്ങി​ൽ ശാ​ന്ത​മാ​യ മു​ഖ​ഭാ​വ​ത്തോ​ടെ​യാ​ണ് അ​പ്സ​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം പോ​ലും അ​തി​വൈ​കാ​രി​ക​മാ​കാ​തെ ശാ​ന്ത​വും കൃ​ത്യ​വു​മാ​യി​രു​ന്നു. പാ​ട്ടു​ക​ളി​ലൂ​ടെ ജാ​ന​കി​യ​മ്മ​യെ അ​റി​യു​ന്ന ആ​രാ​ധ​ക​ർ പോ​ലും നി​റ​ക​ണ്ണു​ക​ളോ​ടെ പ്രി​യ​ഗാ​യി​ക​യു​ടെ വേ​ർ​പാ​ടി​നെ സ​മീ​പി​ക്കു​മ്പോ​ൾ കൊ​ച്ചു​മ​ക​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ശാ​ന്ത​മാ​യി ഈ ​വ​ലി​യ ദുഃ​ഖ​ത്തെ നേ​രി​ടാ​ൻ ക​ഴി​യു​ന്ന​തെ​ന്ന സം​ശ​യം പ​ല​രും ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് അ​പ്സ​ര​യു​ടെ ദീ​ർ​ഘ​മാ​യ കു​റി​പ്പ്.

"എ​ന്‍റെ മു​ത്ത​ശ്ശി​യ്ക്ക് ഈ ​ലോ​ക​ത്ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​യാ​ൾ എ​ന്‍റെ ചേ​ച്ചി വ​ർ​ഷ​യാ​യി​രു​ന്നു. അ​വ​ർ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​വും ബ​ന്ധ​വും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്. എ​ല്ലാ അ​ർ​ഥ​ത്തി​ലും മേ​യ്ഡ് ഫോ​ർ ഈ​ച്ച് അ​ദ​ർ!

മു​ത്ത​ശി​യ്ക്കൊ​പ്പം ഞാ​ൻ ഇ​ന്നു നി​ൽ​ക്കു​ന്ന സ്ഥാ​ന​ത്ത്, എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് വ​ർ​ഷ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ 2023 ഓ​ഗ​സ്റ്റി​ൽ അ​വ​ൾ ഈ ​ലോ​ക​ത്ത് നി​ന്ന് യാ​ത്ര​യാ​യി. ആ ​ന​ഷ്ട​ത്തി​ന്‍റെ വേ​ദ​ന​യി​ൽ  നി​ന്ന് പൂ​ർ​ണ​മാ​യി ക​ര​ക​യ​റാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​തു​വ​രെ ആ​യി​ട്ടി​ല്ല. സ​ങ്ക​ടം മാ​ഞ്ഞു പോ​കി​ല്ല​ല്ലോ! ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ കൊ​ണ്ടു​ന​ട​ക്കേ​ണ്ട വേ​ദ​ന​യാ​യി അ​ത് ഇ​തി​നോ​ട​കം മാ​റി. ഈ ​പ്ര​യാ​സ​ത്തി​നി​ട​യി​ലും മു​ത്ത​ശി​യും വ​ർ​ഷ​യും വീ​ണ്ടും ഒ​ന്നി​ച്ചി​രി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ് ഏ​ക ആ​ശ്വാ​സം.

 

Movies

തി​രി​ച്ച​റി​ഞ്ഞാ​ൽ 100 യൂ​റോ സ​മ്മാ​ന​മെ​ന്ന് പ​ന്ത​യം; ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ് ധ്യാ​ൻ

അ​യ​ർ​ല​ണ്ടി​ൽ ക​ണ്ടു​മു​ട്ടി​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞാ​ൽ 100 യൂ​റോ സ​മ്മാ​ന​മെ​ന്ന് പ​ന്ത​യം. ഒ​രൊ​റ്റ നോ​ട്ട​ത്തി​ൽ സ​ഹ​ന​ട​നെ തി​രി​ച്ച​റി​ഞ്ഞ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. 2016-ൽ ​റി​ലീ​സാ​യ ഒ​രേ മു​ഖം എ​ന്ന ചി​ത്ര​ത്തി​ൽ ത​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ഉ​ണ്ണി കെ. ​കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ന​ട​നെ​യാ​ണ് ഒ​രു വേ​ദി​യി​ൽ വ​ച്ച് ധ്യാ​ൻ ഒ​രൊ​റ്റ നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്.

അ​യ​ർ​ല​ണ്ടി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലെ വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ണി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്ന കു​മ​ര​കം സ്വ​ദേ​ശി​യും ന​ട​നും ഗാ​യ​ക​നു​മാ​യ ഉ​ണ്ണി കെ. ​കാ​ർ​ത്തി​കേ​യ​നെ ധ്യാ​ൻ പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​ത്. നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ള​ല്ലേ എ​ന്ന് ധ്യാ​ൻ ചോ​ദി​ച്ച​തോ​ടെ​യാ​ണ് ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളു​ടെ തു​ട​ക്കം.

താ​ൻ ആ​രാ​ണെ​ന്ന് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ നൂ​റ് യൂ​റോ സ​മ്മാ​നം ന​ൽ​കാ​മെ​ന്നാ​യി ഉ​ണ്ണി. എ​ന്നാ​ൽ, ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ​ത​ന്നെ ന​മ്മ​ൾ ‘ഒ​രേ​മു​ഖം’ സി​നി​മ​യി​ൽ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു എ​ന്ന് ധ്യാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ധ്യാ​ൻ ത​ന്നെ ഇ​ന്നും ഓ​ർ​ത്തി​രി​ക്കു​ന്നു​വെ​ന്ന സ​ത്യം വ​ലി​യ ഞെ​ട്ട​ലോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ് ഉ​ണ്ണി​യും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും കേ​ട്ട​ത്.

താ​ര​ത്തി​ന്‍റെ ഈ ​ഓ​ർ​മ​ശ​ക്തി​യെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള സ്നേ​ഹ​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ൾ അ​യ​യ്ക്കു​ന്ന​ത്.

Movies

സി​ൽ​ക്യാ​ര ട​ണ​ൽ ദു​ര​ന്തം വെള്ളിത്തിരയിലേക്ക്; ടീം ആമിർ ഖാൻ ഒരുങ്ങുന്നു

ലോ​ക​ത്തെ മുൾ​മു​ന​യി​ൽ നി​ർ​ത്തി​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സി​ൽ​ക്യാ​ര ട​ണ​ൽ ദുരന്തവും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. സി​ൽ​ക്യാ​ര 41 എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​വ​മ്പ​ൻ ചി​ത്രം ബി ടൗൺ ബാദുഷ ആ​മി​ർ ഖാ​ന്‍റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബ​ജ്രം​ഗി ഭാ​യ്ജാ​ൻ, 83 തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വെള്ളിത്തിരയിലെത്തിച്ച ക​ബീ​ർ ഖാ​ൻ ആ​ണ് സംവിധായകൻ. ആ​മി​ർ ഖാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്, മൈ​ൻ​ഡ് ബ്ലോ​യിം​ഗ് ഫി​ലിം​സ് ഓസ്ട്രേലിയ, ക​ബീ​ർ ഖാ​ൻ ഫി​ലിം​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണു ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

2023 ന​വം​ബ​റി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ നി​ർമാ​ണ​ത്തി​ലി​രു​ന്ന സി​ൽ​ക്യാ​ര-​ബാ​ർ​കോ​ട്ട് ട​ണ​ൽ ത​ക​ർ​ന്ന് ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ 41 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഓ​സ്‌​ട്രേ​ലി​യ​ൻ വി​ദ​ഗ്ധ​ൻ അ​ർ​നോ​ൾ​ഡ് ഡി​ക്‌​സി​ന്‍റെ നി​ർ​ണാ​യ​ക പ​ങ്കും ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ദൃ​ശ്യ​വത്കരിക്കും.

ദി ​വാ​ട്ട​ർ ഡി​വൈ​ന​ർ (2014) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ തി​ര​ക്ക​ഥാ​കൃ​ത്ത് ആ​ൻ​ഡ്രൂ അ​ന​സ്റ്റാ​സി​യോ​സ് ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന ഈ ​ച​രി​ത്ര​ദി​ന​ത്തി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ആ​മി​ർ ഖാ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ക​ൾ​ക്കു മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും അ​തി​ജീ​വ​ന​വും തെ​ളി​യി​ച്ച ​സംഭവം വെ​ള്ളി​ത്തി​ര​യി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു മ​നു​ഷ്യ​ക​ഥ​യാ​ണ് ഇ​തെ​ന്നും, ജീ​വ​നു​വേ​ണ്ടി പോ​രാ​ടി​യ​വ​രു​ടെ ആ​ശ​ങ്ക​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും ഒ​പ്പം ഒ​രു ല​ക്ഷ്യ​ത്തി​നാ​യി ഒ​ന്നി​ച്ച മ​നു​ഷ്യ​രുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്‍റെ ല​ക്ഷ്യ​മെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ണ്ണി ഡി​യോ​ൾ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന, ബ​ട്‌വാ​ര 1947 എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​ര​ക്കു​ക​ളി​ലാ​ണ് ആ​മി​ർ ഖാന്‍റെ നിർമാണക്കന്പനി. രാ​ജ്കു​മാ​ർ സ​ന്തോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ഗ​സ്റ്റ് 13-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഇ​തി​നുശേ​ഷ​മാ​കും സി​ൽ​ക്യാ​ര 41 -ന്‍റെ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.

Movies

കാ​ന​ന​ഭം​ഗി​യും ദൈ​വ​ക്ക​രു​ത്തും വീ​ണ്ടും; കാ​ന്താ​ര 3 പ​ണി​പ്പു​ര​യി​ല്‍ ഋ​ഷ​ഭ് ഷെ​ട്ടി

ബോ​ക്സ് ഓ​ഫീ​സി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഋ​ഷ​ഭ് ഷെ​ട്ടി സൃ​ഷ്ടി​ച്ച കാ​ന്താ​ര​ത​രം​ഗം ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. കാ​ന്താ​ര തു​ട​ർ​ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ല്‍ ഇ​താ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റ്റു​ന്ന മ​റ്റൊ​രു വ​മ്പ​ന്‍ പ്ര​ഖ്യാ​പ​നം കൂ​ടി എ​ത്തി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​നാ​യു​ള്ള (കാ​ന്താ​ര 3) തി​ര​ക്ക​ഥാ​ര​ച​ന​യ്ക്കു തു​ട​ക്കം കു​റി​ച്ച​താ​യി ഋ​ഷ​ഭ് ഷെ​ട്ടി വെ​ളി​പ്പെ​ടു​ത്തി.

മു​ന്‍ ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ പ്ര​കൃ​തി​യും ദൈ​വീ​ക​ശ​ക്തി​ക​ളും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളും ത​ന്നെ​യാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ആ​ത്മാ​വ്. എ​ന്നാ​ല്‍ ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ലി​യൊ​രു മാ​റ്റ​മു​ണ്ട്. ഇ​ത്ത​വ​ണ പു​തി​യ ത​ല​മു​റ​യു​ടെ ക​ഥ​യി​ലൂ​ടെ​യാ​ണ് സി​നി​മ സ​ഞ്ച​രി​ക്കു​ക.

രാ​ജ​കു​ടും​ബ​വും ഗോ​ത്ര​സ​മൂ​ഹ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​തി​ന്‍റെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ള്‍, അ​ത് വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ലി​യൊ​രു പോ​രാ​ട്ട​മാ​യി മാ​റും. മു​ന്‍ ചി​ത്ര​ങ്ങ​ളേ​ക്കാ​ള്‍ ഏ​റെ ത്രി​ല്ലിം​ഗ് ആ​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും മൂ​ന്നാം ഭാ​ഗ​മെ​ന്നും അ​തി​നാ​യു​ള്ള വ​ന്‍ ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ​ന്നും ഋ​ഷ​ഭ് വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ​മ​ണ്ണി​ല്‍​നി​ന്ന് വീ​ണ്ടു​മൊ​രു ദൃ​ശ്യ​വി​സ്മ​യം പ്ര​തീ​ക്ഷി​ക്കാം!

Movies

ഭൂ​ത​വും ഭാ​വിയും ഏറ്റുമുട്ടുന്നു; നി​ഗൂ​ഢ​ത​ക​ളു​ടെ DxV പോ​സ്റ്റ​റു​മാ​യി ധ​നു​ഷ്

തെ​ന്നി​ന്ത്യ​ൻ സി​നി​മയിൽ അ​മ്പ​ര​പ്പി​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി പ്രേക്ഷകരെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​തി​ഭ​യാ​ണ് ധ​നു​ഷ്. ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​രം സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പ​ങ്കുവ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തിന്‍റെ അ​നൗ​ൺ​സ്‌​മെന്‍റ് പോ​സ്റ്റ​ർ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ലാ​കെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. DxV എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മി​സ്റ്റ​റി പ്രോ​ജ​ക്റ്റി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാളെ ​പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ച പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ഹൈ​പ്പാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന പോ​സ്റ്റ​ർ. ക​ട​ലി​ൽ ന​ട​ക്കു​ന്ന ഒ​രു വ​മ്പ​ൻ യു​ദ്ധ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പോ​സ്റ്റ​റി​ൽ, ഭൂ​ത​കാ​ല​ത്തി​ലെ ഭീ​മാ​കാ​ര​മാ​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്താ​യ ഫൈ​റ്റ​ർ ജെ​റ്റു​ക​ളു​മാ​യി നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന ദൃ​ശ്യ​മാ​ണുള്ളത്. ടൈം ​ട്രാ​വ​ലോ അ​തോ സ​യ​ൻ​സ് ഫി​ക്ഷ​ൻ ത്രി​ല്ല​റോ ആ​കാം ചി​ത്ര​മെ​ന്ന സൂ​ച​ന പോ​സ്റ്റ​ർ ന​ൽ​കു​ന്നു​ണ്ട്. പോ​സ്റ്റ​റി​നൊ​പ്പം ധ​നു​ഷ് കു​റി​ച്ച, പ​ണി​ന്ത​വ​രെ വി​ട്ടു വൈ​പ്പാ​ൻ, പ​കൈ​ത്ത​വ​രെ നാ​ട്ടു വൈ​പ്പാ​ൻ (അ​നു​കൂ​ലി​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹം വെ​റു​തെ വി​ടും, ശ​ത്രു​ക്ക​ളെ ത​ക​ർ​ത്തു​ക​ള​യും) - എ​ന്ന മാ​സ് ഡ​യ​ലോ​ഗ് കൂ​ടി​യാ​യ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​ച്ചു.

ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​രാ​യി​രി​ക്കും എ​ന്ന​തി​നെ​ച്ചൊ​ല്ലി കോ​ളിവുഡിൽ വലിയ ചർച്ച​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. പോ​സ്റ്റ​റി​ലെ DxV എ​ന്ന​തി​ലെ D ധ​നു​ഷി​നെ​യും V പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു​വി​നെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തെ പ്ര​ധാ​ന സം​സാ​രം. മു​ൻ​പ് ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി വെ​ങ്ക​ട്ട് പ്ര​ഭു ചെ​യ്യാ​നി​രു​ന്ന ടൈം ​ട്രാ​വ​ൽ സ​യ​ൻ​സ് ഫി​ക്ഷ​ൻ പ്രോജ​ക്റ്റി​ലേ​ക്ക് ഒ​ടു​വി​ൽ ധ​നു​ഷ് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ധ​നു​ഷിന്‍റെ പ്രി​യ സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ൻ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​നു പി​ന്നി​ലെ​ന്നും ചി​ല​ർ വാ​ദി​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ആ​രാ​യാ​ലും ഇ​തൊ​രു അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Movies

  അ​മ്മ​യി​ലെ സൈ​ല​ന്‍റ് കി​ല്ല​ർ പോ​യ്സ​ൺ ആ​ണ് സ​ര​യൂ; മാ​യ വി​ശ്വ​നാ​ഥ്‌ പ​റ​യു​ന്നു  

അ​മ്മ സം​ഘ​ട​ന​യി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ല​ന്‍റ് കി​ല്ല​ർ പോ​യ്സ​ൺ ന​ടി സ​ര​യൂ മോ​ഹ​ൻ ആ​ണെ​ന്ന് മാ​യ വി​ശ്വ​നാ​ഥ്‌. സ​ര​യൂ മോ​ഹ​ന്‍റെ ഭ​ർ​ത്താ​വ് അ​മ്മ കു​ടും​ബ​സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​തി​നെ ചൊ​ല്ലി സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ന്ന് മാ​യാ പ​റ​യു​ന്നു. 

സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള സ്വ​കാ​ര്യ ഫോ​ൺ സം​ഭാ​ഷ​ണം റി​ക്കാ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ശ്വേ​ത​യു​ടെ വൃ​ത്തി​കെ​ട്ട മ​ന​സാ​ണെ​ന്നും താ​രം കു​റ്റ​പ്പെ​ടു​ത്തി.

‘സീ ​മ​ല​യാ​ള’​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മാ​യാ വി​ശ്വ​നാ​ഥ്‌ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്.  

"ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ 'സൈ​ല​ന്‍റ് കി​ല്ല​ർ പോ​യ്സ​ൺ' അ​ത് സ​ര​യൂ മോ​ഹ​ൻ ത​ന്നെ​യാ​ണ്. ആ ​സ​ത്യം സം​ഘ​ട​ന​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യി അ​റി​യാം. പ​ക്ഷേ, ആ​രും അ​ത് തു​റ​ന്നു പ​റ​യു​ന്നി​ല്ല എ​ന്ന് മാ​ത്ര​മേ​യു​ള്ളൂ.

മു​ൻ​പ് കു​ടും​ബ​സം​ഗ​മം ആ​രം​ഭി​ച്ച സ​മ​യ​ത്ത് സ​ര​യൂ മോ​ഹ​ഴെ ഭ​ർ​ത്താ​വി​നു ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ഒ​രു ഓ​ർ​ഡ​ർ കൊ​ടു​ത്തി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ളൊ​ക്കെ അ​തി​നെ ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്ത​താ​ണ്. അ​മ്മ എ​ന്ന് പ​റ​യു​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്ക് ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ച ഒ​രു ഇ​മെ​യി​ൽ എ​ങ്ങ​നെ​യാ​ണ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ചോ​ർ​ന്നു കി​ട്ടി​യ​ത്? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ എ​ന്‍റെ സം​ഘ​ട​ന​യെ​ക്കു​റി​ച്ച് എ​നി​ക്ക് ഇ​നി എ​ന്ത് വി​ശ്വാ​സ​മാ​ണ് ഉ​ള്ള​ത്?

അ​വി​ടെ ന​ട​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ലെ പ​ല തീ​രു​മാ​ന​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ൾ വാ​ർ​ത്ത​യാ​ക്കു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള ആ​രും ഈ ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല​ല്ലോ. അ​പ്പോ​ൾ അ​ക​ത്തു പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്തി​നാ​ണ് ഇ​വ​ർ ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ൽ വ​ഴി പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​ത്? മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ന​മ്മ​ളെ​ക്കു​റി​ച്ച് പ​റ​യി​പ്പി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്.

'അ​മ്മ' എ​ന്ന് പ​റ​യു​ന്ന​ത് വെ​റു​മൊ​രു കൂ​ട്ടാ​യ്മ​യ​ല്ല. അ​തി​ൽ ഒ​ട്ട​ന​വ​ധി അ​മ്മ​മാ​രു​ണ്ട്. ഒ​രു നേ​ര​ത്തെ മ​രു​ന്ന് വാ​ങ്ങാ​നും ആ​ഹാ​ര​ത്തി​നും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ, അ​സു​ഖം വ​ന്നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ആ​വ​ശ്യ​മു​ള്ള​വ​ർ... അ​വ​ർ​ക്കൊ​ക്കെ വേ​ണ്ടി​യാ​ണ് ഇ​ത് തു​ട​ങ്ങി​യ​ത്.

ന​മ്മു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റ് അ​ങ്കി​ളും ഇ​ട​വേ​ള ബാ​ബു​ച്ചേ​ട്ട​നും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യു​മ​ട​ങ്ങു​ന്ന ഒ​രു വ​ലി​യ ഗ്രൂ​പ്പ് ഇ​തി​നാ​യി ഒ​രു​പാ​ട് പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ആ​ത്മാ​ർ​ത്ഥ​മാ​യി ക​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ്ര​യ​ത്ന​മൊ​ക്കെ ഇ​ന്ന് എ​വി​ടെ​പ്പോ​യി? ഞാ​നും മാ​ലാ പാ​ർ​വ​തി​യും അ​വ​രെ അ​ശ്ലീ​ലം പ​റ​ഞ്ഞു എ​ന്നാ​ണ് ഇ​പ്പോ​ൾ അ​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഞാ​ൻ അ​വി​ടെ സം​സാ​രി​ക്കാ​ൻ കാ​ര​ണം, 'സ്ത്രീ​ത്വ​ത്തെ ഒ​രു ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്' എ​ന്ന് ഞാ​ൻ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ​താ​ണ്. ആ ​വീ​ഡി​യോ​യോ ഓ​ഡി​യോ​യോ അ​വ​രു​ടെ കൈ​യി​ലു​ണ്ടെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്, എ​ങ്കി​ൽ അ​വ​ർ അ​ത് പു​റ​ത്തു​വി​ട​ട്ടെ.

അ​തോ​ടൊ​പ്പം 'ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി കാ​ണി​ക്കൂ' എ​ന്നും ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​റ​ഞ്ഞ​താ​ണോ അ​ശ്ലീ​ലം? ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന നി​ല​യി​ൽ ഒ​രു കാ​ര്യം ചോ​ദി​ച്ചാ​ൽ അ​ത് അ​ശ്ലീ​ല​മാ​കു​മോ? അ​താ​ണ് എ​നി​ക്ക് അ​റി​യേ​ണ്ട​ത്. യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​വ​രാ​ണ് ആ ​ക​മ്മി​റ്റി​യി​ൽ മോ​ശം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​മ്മി​റ്റി​യി​ലു​ള്ള ഒ​രു വ്യ​ക്തി ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത് അ​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ശ്ലീ​ല പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നാ​ണ്. മു​ൻ​പ് ഒ​രു പ്ര​മു​ഖ ന​ട​ൻ ഇ​ട​പെ​ട്ട് അ​വ​രെ​ക്കൊ​ണ്ട് മാ​പ്പ് പ​റ​യി​പ്പി​ച്ച സം​ഭ​വം വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

ശ്വേ​താ മേ​നോ​നും ര​മേ​ശ് പി​ഷാ​ര​ടി​യും ത​മ്മി​ലു​ള്ള ഒ​രു ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്ത് മോ​ശ​മാ​ണ് ഇ​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ, ഒ​രു എം.​എ.​എ​ൽ.​എ​യെ ശ്വേ​താ മേ​നോ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന രീ​തി ന​മ്മ​ൾ കേ​ട്ട​താ​ണ്. ‘പി​ഷു പി​ഷു’ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ഞാ​നൊ​ക്കെ ര​മേ​ശ് പി​ഷാ​ര​ടി എ​ന്ന് പ​റ​യു​ന്ന എം.​എ​ൽ.​എ​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ആ​ളാ​ണ്.

പാ​ല​ക്കാ​ട് നി​ന്ന് ജ​ന​വി​ശ്വാ​സം നേ​ടി, ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ഒ​രു ജ​ന​പ്ര​തി​നി​ധി​യാ​ണ് അ​ദ്ദേ​ഹം. അ​പ്പോ​ൾ ആ​ർ​ക്കൊ​ക്കെ​യോ അ​തി​ലൊ​രു അ​സ​ഹി​ഷ്ണു​ത തോ​ന്നു​ന്നു​ണ്ടെ​ന്ന് എ​നി​ക്കി​പ്പോ​ൾ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. അ​ല്ലെ​ങ്കി​ൽ, അ​ദ്ദേ​ഹം സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി റെ​ക്കോ​ർ​ഡ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ മാ​ത്രം എ​ത്ര വൃ​ത്തി​കെ​ട്ട മ​ന​സു​ള്ള​വ​രാ​യി​രി​ക്കും അ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ? ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​മ്പോ​ൾ പ​ല​തും പ​റ​യും, ശ​രി​യാ​ണ്.

എ​ന്നാ​ൽ ഒ​രു എം.​എ.​എ​ൽ.​എ​യെ പി​ഷു പി​ഷു എ​ന്ന് വ​ല്ലാ​ത്തൊ​രു രീ​തി​യി​ൽ വി​ളി​ക്കു​ന്ന​ത് ഒ​ട്ടും ശ​രി​യ​ല്ല. പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ഒ​ന്നു​കി​ൽ എം.​എ​ൽ.​എ എ​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ എ​ന്നോ വി​ളി​ക്കാം. 

ശ്വേ​ത​ച്ചേ​ച്ചി അ​ങ്ങ​നെ വി​ളി​ച്ചി​ട്ട് പോ​ലും അ​ദ്ദേ​ഹം അ​ത് തി​രു​ത്താ​ൻ പോ​യി​ല്ല. അ​വി​ടെ​യാ​ണ് എ​നി​ക്ക് ഒ​രു കാ​ര്യം മ​ന​സി​ലാ​യ​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ന​മ്മ​ൾ ആ​രെ​യൊ​ക്കെ എ​വി​ടെ​യൊ​ക്കെ നി​ർ​ത്ത​ണ​മോ അ​വി​ടെ​ത്ത​ന്നെ നി​ർ​ത്ത​ണം. അ​ർ​ഹി​ക്കു​ന്ന അ​തി​ർ​വ​ര​മ്പു​ക​ളി​ൽ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് ന​മു​ക്ക് ത​ന്നെ തി​രി​ച്ച​ടി​യാ​കും.

ഈ ​അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി വ​രു​ന്ന​തി​ലൂ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ പ​ല താ​ര​ങ്ങ​ൾ​ക്കു​മു​ണ്ട്. എ​ന്നാ​ൽ, ഇ​നി ഈ ​സി​നി​മാ സം​ഘ​ട​ന​യെ ന​ന്നാ​ക്കാ​ൻ ആ​ര് വ​ന്നാ​ലാ​ണ് ശ​രി​യാ​വു​ക? കാ​ര​ണം, അ​വി​ടെ എ​ന്തൊ​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ന​മു​ക്ക് പോ​ലും ഇ​പ്പോ​ൾ പി​ടി​യി​ല്ല.

ഇ​പ്പോ​ൾ യൂ​ത്ത് എ​ല്ലാം സം​ഘ​ട​ന​യി​ൽ നി​ന്ന് അ​ക​ന്നു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​ൻ ഇ​പ്പോ​ഴും ഉ​റ​പ്പി​ച്ചു പ​റ​യും, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ര​ണം. ഇ​ന്ന​സെ​ന്‍റി​നെ​പ്പോ​ലെ ത​ന്നെ കാ​ര്യ​ങ്ങ​ൾ ബു​ദ്ധി​പൂ​ർ​വം സം​സാ​രി​ക്കാ​ൻ അ​റി​യു​ന്ന ആ​ളാ​ണ് ധ്യാ​ൻ.

ധ്യാ​ൻ വ​ര​ണം; ധ്യാ​ൻ മാ​ത്ര​മ​ല്ല, മു​ൻ​പ് ഈ ​സം​ഘ​ട​ന​യു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​രൊ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത് ഇ​ട​വേ​ള ബാ​ബു​ച്ചേ​ട്ട​നാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​റ​കി​ൽ ഇ​ന്ന​സെ​ന്‍റ് എ​ന്ന മ​നു​ഷ്യ​ന്‍റെ വ​ലി​യൊ​രു ബു​ദ്ധി​യും മ​മ്മൂ​ക്ക​യു​ടെ​യും ലാ​ലേ​ട്ട​ന്‍റെ​യും പോ​ലു​ള്ള മു​തി​ർ​ന്ന ന​ട​ന്മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു.

ഇ​ത്ര​യും വ​ലി​യൊ​രു ച​രി​ത്ര​മു​ള്ള സം​ഘ​ട​ന​യാ​യി​ട്ടും ഇ​പ്പോ​ഴു​ള്ള​വ​ർ​ക്ക് ഇ​ത് ന​ന്നാ​യി കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​യി​ല്ല. അ​തു​കൊ​ണ്ട് ഞാ​ൻ പ​റ​യു​ന്നു, ഇ​നി മു​തി​ർ​ന്ന​വ​ർ മാ​റി​നി​ന്ന് യു​വാ​ക്ക​ൾ വ​ര​ട്ടെ. എ​ന്നാ​ൽ, ത​ങ്ങ​ൾ ഇ​നി​യും മ​ത്സ​രി​ക്കു​മെ​ന്നും മ​ത്സ​രി​ച്ചാ​ൽ ജ​യി​ക്കു​മെ​ന്നു​മാ​ണ് ഇ​പ്പോ​ഴു​ള്ള ചി​ല​ർ പ​റ​യു​ന്ന​ത്. ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ത​ങ്ങ​ളെ അ​വി​ടെ കാ​ണാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടും ഇ​വ​ർ എ​ന്തി​നാ​ണ് വീ​ണ്ടും വ​രാ​ൻ വാ​ശി​പി​ടി​ക്കു​ന്ന​ത്?

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ഗ​ദീ​ഷേ​ട്ട​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ നി​ന്നി​രു​ന്ന​താ​ണ്. ഞാ​ൻ അ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​ത്. അ​തി​ന് പി​ന്നി​ൽ ശ്വേ​താ മേ​നോ​ൻ എ​ന്ന വ്യ​ക്തി​യു​ടെ എ​ന്തെ​ങ്കി​ലും ത​ന്ത്ര​ങ്ങ​ളു​ണ്ടോ എ​ന്ന് എ​നി​ക്ക് ഇ​ന്ന് ശ​ക്ത​മാ​യ സം​ശ​യ​മു​ണ്ട്.

അ​തു​പോ​ലെ​ത​ന്നെ, ഇ​ല​ക്ഷ​ന് ക​ഷ്ടി​ച്ച് മൂ​ന്നാ​ല് ആ​ഴ്ച മു​ൻ​പാ​ണ് എ​ല്ലാ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും മാ​ർ​ട്ടി​ൻ എ​ന്ന് പ​റ​യു​ന്ന ഒ​രാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​രു വീ​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ന​മു​ക്ക് അ​റി​യാ​വു​ന്ന​താ​ണ​ല്ലോ.

യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ത് ഇ​വ​ർ ത​ന്നെ കെ​ട്ടി​ച്ച​മ​ച്ച ഒ​രു നാ​ട​ക​മാ​യി​രു​ന്നു എ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി എ​നി​ക്ക് വ​ലി​യ സം​ശ​യ​മു​ണ്ട്. വേ​റൊ​ന്നു​മ​ല്ല, അ​ന്ന് അ​വ​രും അ​വ​രു​ടെ ഭ​ർ​ത്താ​വും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​റ​ഞ്ഞ​ത് മാ​ർ​ട്ടി​നെ​തി​രെ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞ് ഇ​വ​ർ ജ​യി​ച്ച​തോ​ടെ ആ ​മാ​ർ​ട്ടി​ൻ എ​വി​ടെ​പ്പോ​യി? ആ ​കേ​സ് ഇ​പ്പോ​ൾ എ​വി​ടെ​യാ​യി? ഇ​വി​ടെ​യൊ​ക്കെ​യാ​ണ് ന​മു​ക്ക് ദു​രൂ​ഹ​ത തോ​ന്നു​ന്ന​ത്. 

എ​ന്തൊ​ക്കെ അ​ജ​ണ്ട​ക​ൾ ഒ​പ്പി​ച്ചാ​ണ് ഇ​വ​ർ ഈ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​ന്ന​ത്! ഒ​ടു​വി​ൽ, താ​ൻ ഇ​നി ഇ​ല്ലെ​ന്നും അം​ഗ​മ​ല്ലെ​ന്നും പ​റ​ഞ്ഞ് രാ​ജി വെ​ച്ച് പു​റ​ത്തു​പോ​യ​ത് തി​ക​ച്ചും വൈ​കാ​രി​ക​വും പ​ക്വ​ത​യി​ല്ലാ​ത്ത​തു​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ളു​ക​ൾ ഇ​വ​രോ​ട് ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഇ​വ​ർ ഫോ​ൺ പോ​ലും എ​ടു​ക്കാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ്.

 

Movies

'അ​ച്യു​ത അ​വ​താ​രം'; മ​ല​യാ​ള​ത്തി​ല്‍ നി​ന്നൊ​രു പാ​ൻ ഇ​ന്ത്യ​ൻ സൈ​ബ​ര്‍ ത്രി​ല്ല​ര്‍

ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പു​നി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം. വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്ക്, ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന പു​നീ​തി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് ഇ​ത്.

പു​നീ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നെ പു​തി​യ ലി​റി​ക്ക​ൽ ഗാ​നം റി​ലീ​സ് ആ​യി. 'സെ​യ്‌​ല​ർ ഓ​ഫ് പെ​യി​ൻ' എ​ന്ന ക​ത്തി​ൽ ഉ​ള്ള ഗാ​നം ശ്രു​തി ശി​വ​ദാ​സ​ൻ ആ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

 

Movies

സിനിമ ഉപേക്ഷിക്കില്ല... ആരാധകരോടു മാപ്പു ചോദിച്ച് ജയം രവി

തെ​ന്നി​ന്ത്യ​ൻ താ​രം ര​വി മോ​ഹ​ൻ (ജ​യം ര​വി) വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽനിന്നു മാത്രമല്ല, പൊതുവേദികളിൽനിന്നുപോലും താരം മാറിനിന്നു. എന്നാൽ, കഴിഞ്ഞദിവസം ചെ​ന്നൈ​യി​ൽ ന​ട​ന്ന ജെ​എ​ഫ്​ഡ​ബ്ല്യു പു​ര​സ്കാ​ര ച​ട​ങ്ങി​ൽ സിനിമയിൽനിന്നു വിട്ടുനിന്നതിൽ ആ​രാ​ധ​ക​രോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ച്ചിരിക്കുകയാണ് താരം. വേദിയിൽ ഏറെ വി​കാ​രാ​ധീ​ന​നാ​യാണ് താരം സംസാരിച്ചത്. സി​നി​മ​യി​ൽനി​ന്ന് താത്കാ​ലി​ക​മാ​യി വി​ട്ടു​നി​ൽ​ക്കു​മെ​ന്ന ത​ന്‍റെ മു​ൻ പ്ര​ഖ്യാ​പ​നം തി​രു​ത്തുകയാണെന്നും ശക്തമായി കാമറയുടെ മുന്നിലേക്കു തിരിച്ചെത്തുമെന്നും ജ‍യം രവി വ്യക്തമാക്കി.

തന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും സി​നി​മ​യ്ക്കാ​യി മാ​റ്റി​വ​ച്ചു. കു​റ​ച്ചു​കാ​ല​മാ​യി തു​ട​രു​ന്ന വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളും വ്യ​ക്തി​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം മാ​ന​സി​ക​മാ​യി ഏ​റെ ത​ള​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണ് സി​നി​മ​യി​ൽനി​ന്നു മാ​റി​നി​ൽ​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചത്. എ​ന്നാ​ൽ, ആ ​വൈ​കാ​രി​ക തീ​രു​മാ​നം ത​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​ട്ടേ​റെ​പ്പേ​രെ വേ​ദ​നി​പ്പി​ച്ചെ​ന്നും അ​തി​ൽ ത​നി​ക്കു വ​ലി​യ ഖേ​ദ​മു​ണ്ടെ​ന്നും താ​രം തു​റ​ന്നു​പ​റ​ഞ്ഞു:

ഇ​ന്നു നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ ഞാ​ൻ മു​ട്ടു​കു​ത്തി മാ​പ്പ് ചോ​ദി​ക്കു​ന്നു. സി​നി​മ​യെ​യോ, നി​ങ്ങ​ളെ​യോ, എ​ന്നെ സ്നേ​ഹി​ക്കു​ന്ന ആ​രാ​ധ​ക​രെ​യോ ഞാ​ൻ ഇ​നി ഒ​രി​ക്ക​ലും ച​തി​ക്കി​ല്ലെ​ന്ന് ഞാ​ൻ വാ​ക്ക് ന​ൽ​കു​ന്നു. ഞാ​ൻ തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും, യ​ഥാ​ർഥത്തി​ൽ ഞാ​ൻ തി​രി​ച്ചു​വ​ന്നു​ക​ഴി​ഞ്ഞു- ജയം രവി പറഞ്ഞു.

താ​ൻ സി​നി​മ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച നി​മി​ഷ​ത്തി​ൽ കൂ​ടെ​നി​ന്ന​ത് സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രു​മാ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി. സി​നി​മ​യി​ലേ​ക്കു​ള്ള ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വിന്‍റെ ഭാ​ഗ​മാ​യി വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളാ​ണ് ര​വി മോ​ഹ​ന്‍റേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ ഓ​ർ​ഡി​ന​റി മാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് താരം.

Movies

വി​ഷ്ണു വി​ശാ​ലി​ന്‍റെ ഗോ​ദ​യി​ലെ പൂ​രം; ഗാ​ട്ടാ ഗു​സ്തി 2 വി​ജ​യ​ത്തി​ൽ ആ​മി​ർ ഖാ​ൻ

തെ​ന്നി​ന്ത്യ​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ വി​ഷ്ണു വി​ശാ​ലും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഗാ​ട്ടാ ഗുസ്തി 2 തി​യേ​റ്റ​റു​ക​ളി​ൽ വ​മ്പ​ൻ വി​ജ​യ​മാ​യി മു​ന്നേ​റു​ക​യാ​ണ്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ 19 കോ​ടി​യി​ല​ധി​കം രൂ​പ വാ​രി​ക്കൂ​ട്ടി ബോ​ക്സ് ഓ​ഫീ​സി​നെ വി​റ​പ്പി​ക്കു​ന്ന ഈ ​സ്പോ​ർ​ട്സ് കോ​മ​ഡി ചി​ത്ര​ത്തി​ന് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽനി​ന്നും വ​ലി​യൊ​രു അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തിന്‍റെ ​ഗം​ഭീ​ര വി​ജ​യ​ത്തി​ൽ ത​നി​ക്കു​ള്ള വ​ലി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ​എ​ത്തി​യി​രി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം മി​സ്റ്റ​ർ പെ​ർ​ഫെ​ക്റ്റ് ആ​മി​ർ ഖാ​ൻ!

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ൾ ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്കു സ​മ്മാ​നി​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്നി​നെ​യും അ​തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ​യും ആ​മി​ർ ഖാ​ൻ ഏ​റെ പ്ര​ശം​സി​ച്ചു. സാ​ധാ​ര​ണ​ക്കാ​രാ​യ പ്രേ​ക്ഷ​ക​രെ​യും കു​ടും​ബ​ങ്ങ​ളെ​യും ഒ​രു​പോ​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കുന്ന മി​ക​ച്ച കോ​മ​ഡി​യും വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും ഗാ​ട്ട ഗു​സ്തി 2 -​ ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താരം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ്ണു വി​ശാ​ലി​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ രാ​ക്ഷ​സ​ൻ, ഗാ​ട്ട ഗു​സ്തി (ആ​ദ്യ ഭാ​ഗം) എ​ന്നി​വ​യ്ക്കും ഉ​ത്ത​രേ​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടാം ഭാ​ഗ​വും ബോ​ളി​വു​ഡിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ചെ​ല്ല അ​യ്യാ​വു ആണ് ചിത്രത്തിന്‍റെ സം​വി​ധാ​യകൻ. ബോ​ക്സ് ഓ​ഫീ​സി​ൽ കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന​തി​നൊ​പ്പം ആ​മി​ർ ഖാ​നെ​പ്പോ​ലൊ​രു ഇ​തി​ഹാ​സതാ​ര​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം കൂ​ടി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഗാ​ട്ട ഗു​സ്തി 2 ടീ​മി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Movies

'വി​വാ​ഹ​മോ​ച​നം ല​ഭി​ക്കും വ​രെ സി​നി​മ​യി​ലേ​ക്കി​ല്ല'; തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ന്ന​താ​യി ര​വി മോ​ഹ​ൻ

മു​ൻ ആർ​തി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​നി​മ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റി ന​ട​ൻ ര​വി മോ​ഹ​ൻ.

ത​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​നി​മം​ഗ​ത്തു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ത​ന്‍റെ ആ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ദുഃ​ഖി​ത​രാ​യ​വ​രോ​ടെ​ല്ലാം ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ന​ട​ൻ പ​റ​ഞ്ഞു.

എ​നി​ക്ക് ഈ ​വ​ർ​ഷം 46 വ​യ​സ് തി​ക​യു​ക​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ളം അ​താ​യ​ത് 23 വ​ർ​ഷ​വും ഞാ​ൻ സി​നി​മ​യി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്. എ​ന്‍റെ ഒ​രു ചെ​റി​യ തെ​റ്റ് നി​ങ്ങ​ളെ​യെ​ല്ലാം ഇ​ത്ര​യ​ധി​കം വേ​ദ​നി​പ്പി​ച്ചു എ​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

അ​ന്ന് അ​ല്പം വി​കാ​ര​പ​ര​മാ​യി സം​സാ​രി​ച്ചു. സി​നി​മാ​രം​ഗ​ത്തു​നി​ന്നു​ള്ള​വ​ർ അ​തി​ന് ശേ​ഷം എ​ന്നെ സ​മീ​പി​ച്ചു. നി​ങ്ങ​ൾ എ​ന്തു​പ​റ​ഞ്ഞാ​ലും അം​ഗീ​ക​രി​ക്കും. എ​ന്നാ​ൽ സി​നി​മ​യി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്ന് മാ​ത്രം പ​റ​യ​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രോ​ടെ​ല്ലാ​വ​രോ​ടും ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു ന​ട​ൻ പ​റ​ഞ്ഞു.

ഇ​നി ഒ​രി​ക്ക​ലും എ​ന്‍റെ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​ല്ല. തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും. നി​ങ്ങ​ളു​ടെ സ​ന്തോ​ഷം, ദ​യ, ഔ​ദാ​ര്യം എ​ന്നി​വ ഒ​രു പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ആ​യോ ക​രാ​ട്ടെ ബാ​ബു​വാ​യോ ഞാ​ൻ തി​രി​കെ ന​ൽ​കും. എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ത​ന്ന​വ​ർ​ക്കു​മു​ന്നി​ൽ ന​ന്ദി​യോ​ടെ ന​മ്ര​ശി​ര​സ്ക​നാ​കു​ന്നു. ര​വി മോ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ർ​മാ​താ​വ് സു​ജാ​ത വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളാ​യ ആ​ർ​തി​യെ 2009-ലാ​ണ് ര​വി വി​വാ​ഹം ക​ഴി​ച്ച​ത്. 15 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം 2024-ൽ ​ഇ​വ​ർ പി​രി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ച്ചു. പി​ന്നാ​ലെ, ഗാ​യി​ക കെ​നീ​ഷ ഫ്രാ​ൻ​സി​സു​മാ​യി ചേ​ർ​ത്ത് ര​വി​യു​ടെ പേ​രി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Movies

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു​വെ​ന്ന് മ​മി​ത  

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ക്ക​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് ന​ടി മ​മി​ത ബൈ​ജു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് മ​മി​ത ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ത​ന്‍റെ ടീം ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ക്കു​മെ​ന്നും മ​മി​ത കു​റി​ച്ചു. മ​മി​ത പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന സൂ​ര്യ ചി​ത്രം വി​ശ്വ​നാ​ഥ് ആ​ന്‍​ഡ് സ​ണ്‍​സ്, നി​വി​ൻ പോ​ളി ചി​ത്രം ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് അ​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.

ദ് ​റൗ​ട്ട് എ​ന്ന സെ​ലി​ബ്രി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​ണ് മ​മി​ത​യു​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നി​ർ​മാ​താ​വും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ മു​ൻ​മാ​നേ​ജ​റു​മാ​യ ജ​ഗ​ദീ​ഷ് പ​ള​നി​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.

ക​യാ​ദു ലോ​ഹ​ർ, ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​താ​യി അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up