ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ട്രെയിലർ റിലീസ് ചെയ്തു. ‘അവഞ്ചേഴ്സ്’ ടീം മാത്രമല്ല ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങി വമ്പൻ ആളുകളെയാണ് ചിത്രത്തിൽ മാര്‍വൽ അവതരിപ്പിക്കുന്നത്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
ചാൾസ് എം സേവ്യറായി പാട്രിക് സ്റ്റിവാർട്ടും മാഗ്നെറ്റോ ആയി ഇയാൻ മക്കെല്ലവും ഡൂംസ്ഡേയിൽ തിരിച്ചെത്തുന്നുണ്ട്.
റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ‘ഡൂംസ് ഡേ’ ഈ വർഷം ഡിസംബർ 18ന് തിയറ്ററുകളിലെത്തും.
Tags : Avengers Doomsday Trailer Entertainment Movies Cinema