x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ മോ​ളും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ: ഉ​ന്മാ​ദം ട്രെ​യി​ല​ർ പു​റ​ത്ത്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 20, 2026 08:38 AM IST | Updated: July 20, 2026 08:38 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ​മോ​ള്‍ ജോ​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ഉ​ന്മാ​ദം സി​നി​മ​യു​ടെ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന ട്രെ​യി​ല​ർ പു​റ​ത്ത്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ മ​ല​യാ​ള​ത്തി​ലെ മൂ​ന്നാം നി​ർ​മ്മാ​ണ സം​രം​ഭ​മാ​യ ഉ​ന്മാ​ദം മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​രാ​യ എ​ഡി​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ കി​ര​ൺ ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ്.

ജൂ​ലൈ 31നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. തീ​ർ​ത്തും വേ​റി​ട്ടൊ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​ത് എ​ന്നാ​ണ് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. 

ഒ​രു സ്റ്റേ​ഷ​നി​ൽ അ​ന്ധ​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട, തൊ​ട്ടാ​ൽ പ്ര​ശ്‌​ന​മാ​കു​ന്ന ഒ​രു ഫ​യ​ലി​ന് പി​ന്നാ​ലെ നാ​യ​ക ക​ഥാ​പാ​ത്രം നീ​ങ്ങു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. അ​സാ​ധ്യ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി ഈ ​ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഞെ​ട്ടി​ക്കു​മെ​ന്നാ​ണ് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. 

 

ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ഷാ​ഹി ക​ബീ​ർ ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി​ക്ക് ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

സി​ദ്ദി​ഖ്, സു​ധീ​ഷ്, വി​ശാ​ഖ് നാ​യ​ർ, സാ​ബു മോ​ൻ, കോ​ട്ട​യം ന​സീ​ർ, ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ, ഗോ​കു​ല​ൻ, അ​രു​ൺ ചെ​റു​കാ​വി​ൽ, ഉ​ണ്ണി ലാ​ലു, ഷാ​ജു ശ്രീ​ധ​ർ, കൃ​ഷ്ണ​പ്ര​ഭ, കി​ര​ൺ പീ​താം​ബ​ര​ൻ, വി​ഷ്ണു, റെ​യ്ന രാ​ധാ​കൃ​ഷ്ണ​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, വി​ഘ്നേ​ശ്വ​ർ സു​രേ​ഷ് തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ടി-​സീ​രീ​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്രം.

മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ‘ഇ​ഷ്‌​ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ര​സ്ഥ​മാ​ക്കി​യ കി​ര​ൺ ദാ​സ്, ‘തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും’, ‘ജോ​ജി’, ‘മൂ​ത്തോ​ൻ’, ‘രോ​മാ​ഞ്ചം’, ‘റോ​ഷാ​ക്ക്’, ‘ജോ​സ​ഫ്’, ‘ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ’ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റി​ങ് നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്. ഗു​ൽ​ഷ​ൻ കു​മാ​ർ, ഭൂ​ഷ​ൺ കു​മാ​ർ, ടി-​സീ​രീ​സ് ഫി​ലിം​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന 'ഉ​ന്മാ​ദം' നി​ർ​മ്മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് കു​മാ​ർ മം​ഗ​ത് പ​ഥ​ക്, അ​ഭി​ഷേ​ക് പ​ഥ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. റാം ​മി​ർ​ച്ച​ന്ദാ​നി, രാ​ജേ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ സ​ഹ​നി​ർ​മ്മാ​താ​ക്ക​ളും അ​ഭി​ന​വ് മെ​ഹ്‌​റോ​ത്ര ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​ണ്.

Tags : UNMADHAM LIJOMOL JOSE KUNCHACKO BOBAN Entertainment Movies Cinema

Recent News

Corehub Up