x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി 61കാ​രി​യു​ടെ അ​സാ​ധ്യ പ്ര​ക​ട​നം; ഇ​തെ​ന്‍റെ അ​മ്മ​യെ​ന്ന് നീ​ര​ജ് മാ​ധ​വ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 19, 2026 12:13 PM IST | Updated: October 19, 2026 12:13 PM IST

നീരജിന്‍റെ അമ്മ ലത

നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന അ​മ്മ​യു​ടെ പ്ര​ക​ട​നം ക​ണ്ട് വി​കാ​രാ​ധീ​ന​നാ​യി ന​ട​ൻ നീ​ര​ജ് മാ​ധ​വ്. കോ​ഴി​ക്കോ​ട് ത​ളി ക്ഷേ​ത്ര​ത്തി​ൽ ത​ന്‍റെ ഗു​രു​വി​നും സ​ഹ​ന​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ക്കു​ന്ന ല​ത മാ​ധ​വ​ന്‍റെ വി​ഡി​യോ​യാ​ണ് നീ​ര​ജ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. അ​റു​പ​ത്തി​യൊ​ന്നാം വ​യ​സി​ലും യാ​തൊ​രു കു​റ​വു​മി​ല്ലാ​ത്ത അ​സാ​ധ്യ മി​ക​വാ​ണ് ല​ത മാ​ധ​വ് വേ​ദി​യി​ൽ കാ​ഴ്ച​വ​ച്ച​ത്.

നീ​ര​ജി​ന്‍റെ വാ​ക്കു​ക​ൾ

കു​ട്ടി​ക്കാ​ലം തൊ​ട്ടേ അ​മ്മ​യെ ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​ത് ശാ​സ്ത്രീ​യ​നൃ​ത്ത​ത്തെ ജീ​വ​ശ്വാ​സ​മാ​യി കൊ​ണ്ടു​ന​ട​ന്ന ഒ​രാ​ളാ​യി​ട്ടാ​ണ്. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​യാ​യി​രു​ന്നെ​ങ്കി​ലും, ജീ​വി​തം അ​മ്മ​യ്ക്കാ​യി ക​രു​തി​വെ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. അ​മ്മ പി​ന്നീ​ട് ഒ​രു സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി.

ക​രി​യ​റും കു​ടും​ബ​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ, എ​വി​ടെ​യോ വെ​ച്ച് നൃ​ത്തം പി​ൻ​നി​ര​യി​ലേ​ക്ക് മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്നു. എ​ങ്കി​ലും, ആ ​സ്വ​പ്നം അ​മ്മ ഒ​രി​ക്ക​ലും പൂ​ർ​ണ്ണ​മാ​യി കൈ​വി​ട്ടി​രു​ന്നി​ല്ല. 

 

അ​വ​സ​രം കി​ട്ടു​മ്പോ​ഴൊ​ക്കെ അ​മ്മ പ​രി​ശീ​ലി​ക്കു​ക​യും വേ​ദി​ക​ളി​ൽ ചു​വ​ടു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച്, അ​റു​പ​ത്തി​യൊ​ന്നാം വ​യ​സി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ, നൃ​ത്തം എ​ത്ര​ത്തോ​ളം അ​ർ​ഹി​ച്ചി​രു​ന്നോ അ​ത്ര​യും സ​മ​യ​വും സ​മ​ർ​പ്പ​ണ​വും അ​മ്മ അ​തി​നാ​യി പൂ​ർ​ണ​മാ​യി നീ​ക്കി​വ​യ്ക്കു​ക​യാ​ണ്.

അ​മ്മ​യു​ടെ ഈ ​ആ​ത്മാ​ർ​ഥ​ത​യാ​ണ് എ​ന്നെ എ​ന്നും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. സ്കൂ​ൾ കാ​ല​ത്തെ അ​തേ ആ​വേ​ശ​ത്തോ​ടും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും കൂ​ടി വേ​ദി​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കാ​ൻ അ​മ്മ മ​ണി​ക്കൂ​റു​ക​ളോ​ളം, ചി​ല​പ്പോ​ൾ പാ​തി​രാ​ത്രി വ​രെ​യും പ​രി​ശീ​ല​നം ന​ട​ത്തും. ആ​രും നി​ർ​ബ​ന്ധി​ച്ചി​ട്ടോ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടോ ഒ​ന്നു​മ​ല്ലി​ത്; ക​ല​യോ​ടു​ള്ള മാ​യം ചേ​ർ​ക്കാ​ത്ത പ്ര​ണ​യം ഒ​ന്നു​കൊ​ണ്ടു​മാ​ത്രം.

ചി​ല​ങ്ക​യ​ണി​യു​മ്പോ​ൾ താ​ൻ എ​ത്ര​മാ​ത്രം സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന് അ​മ്മ പ​ല​പ്പോ​ഴും എ​ന്നോ​ട് പ​റ​യാ​റു​ണ്ട്. അ​മ്മ​യു​ടെ നൃ​ത്ത​ത്തെ ഇ​ത്ര​മേ​ൽ ഹൃ​ദ്യ​മാ​ക്കു​ന്ന​തും ആ ​സ​ന്തോ​ഷം ത​ന്നെ​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

ഞാ​ൻ അ​ധി​ക​വും വീ​ട്ടി​ൽ ഉ​ണ്ടാ​വാ​റി​ല്ലാ​ത്ത​തു​കൊ​ണ്ട്, അ​മ്മ​യു​ടെ നൃ​ത്ത​സം​ഘ​ത്തോ​ടൊ​പ്പ​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ വീ​ഡി​യോ​ക​ളാ​ണ് സാ​ധാ​ര​ണ കാ​ണാ​റു​ള്ള​ത്. ഇ​പ്പോ​ൾ ദീ​പ്തി പ​രോ​ൾ എ​ന്ന ഗു​രു​വി​ന്‍റെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന അ​മ്മ വി​വി​ധ വേ​ദി​ക​ളി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. മു​ൻ​പും അ​മ്മ​യു​ടെ നൃ​ത്തം ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും, ഈ​യ​ടു​ത്ത് ന​വ​രാ​ത്രി​ക്കാ​ല​ത്ത് കോ​ഴി​ക്കോ​ട് ത​ളി ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് അ​മ്മ​യു​ടെ പ്ര​ക​ട​നം വേ​ദി​ക്ക് മു​ന്നി​ലി​രു​ന്ന് നേ​രി​ൽ കാ​ണാ​ൻ എ​നി​ക്കൊ​ര​വ​സ​രം കി​ട്ടി.

പ​ക്ഷേ, ആ ​കാ​ഴ്ച എ​ന്റെ മ​ന​സ്സി​നെ ഇ​ത്ര​യേ​റെ തൊ​ടു​മെ​ന്ന് ഞാ​ൻ ഒ​ട്ടും ക​രു​തി​യി​രു​ന്നി​ല്ല.

ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന നൃ​ത്ത​ത്തെ ത​ന്‍റെ യൗ​വ​ന​കാ​ല​ത്ത് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ അ​മ്മ​യ്ക്ക് മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ആ ​അ​മ്മ അ​ത്ര​മേ​ൽ ലാ​സ്യ​ഭം​ഗി​യോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ആ​ന​ന്ദ​ത്തോ​ടെ​യും ചു​വ​ടു​വ​യ്ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ക​ണ്ണു നി​റ​ഞ്ഞു​പോ​യി. ഒ​ട്ടും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മ​ർ​പ്പ​ണ​ത്തോ​ടെ, ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ഒ​ന്നി​ൽ അ​മ്മ സ്വ​യം മ​റ​ന്നി​രി​ക്കു​ന്ന​ത് കാ​ണാ​ൻ വ​ല്ലാ​ത്തൊ​രു ച​ന്ത​മു​ണ്ടാ​യി​രു​ന്നു.

ഇ​നി ത​നി​ച്ചൊ​രു സ​മ്പൂ​ർ​ണ്ണ ഭ​ര​ത​നാ​ട്യ​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​മ്മ​യു​ടെ ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം. അ​മ്മ​യു​ടെ ആ ​ആ​ഗ്ര​ഹം ഞ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ക ത​ന്നെ ചെ​യ്യും; അ​മ്മ​യെ​യും അ​മ്മ​യു​ടെ ഈ ​സു​ന്ദ​ര​മാ​യ യാ​ത്ര​യെ​യും ഹൃ​ദ​യ​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ത​ന്നെ!

‘ന​ട​ൻ നീ​ര​ജ് മാ​ധ​വി​ന്‍റെ അ​മ്മ​യാ​ണ് ല​ത ടീ​ച്ച​ർ. ഞ​ങ്ങ​ൾ തി​രി​ച്ചാ​ണ് പ​റ​യു​ക. ല​ത ടീ​ച്ച​റി​ന്റെ മ​ക​നാ​ണ് നീ​ര​ജ്. എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്നു വി​ചാ​രി​ച്ചാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. ഒ​രു ക്ലാ​സു പോ​ലും മു​ട​ക്കാ​തെ, യാ​തൊ​രു വി​ട്ടു​വീ​ഴ്ച​ക​ളും ഇ​ല്ലാ​തെ നൃ​ത്ത ക്ലാ​സി​ലേ​ക്ക് വ​രു​ന്ന റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യാ​ണ്,’ എ​ന്നാ​ണ് ല​ത മാ​ധ​വ​നെ സ​ദ​സ്സി​നു പ​രി​ച​യ​പ്പെ​ടു​ത്തി ഗു​രു പ​റ​ഞ്ഞ​ത്. 

Tags : Neeraj Madhav Mothe Dance Performance Dance

Recent News

Corehub Up