x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു, പ​ക്ഷേ കോ​വി​ഡ് എ​ല്ലാം ത​ക​ർ​ത്തു: മേ​ജ​ർ ര​വി

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 03:03 PM IST | Updated: October 19, 2026 03:03 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര​യു​ടെ സൂ​ത്ര​ധാ​ര​നും അ​ധോ​ലോ​ക നാ​യ​ക​നു​മാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യി സം​വി​ധാ​യ​ക​നും മു​ൻ മേ​ജ​റു​മാ​യ മേ​ജ​ർ ര​വി. 'ട്വ​ന്‍റി ഫോ​ർ ന്യൂ​സ്' പോ​ഡ്കാ​സ്റ്റാ​യ 'മൈ​ൻ​ഡ് യു​വ​ർ വേ​ഡ്‌​സി​ൽ'​സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ദാ​വൂ​ദും മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര​യും ത​നി​ക്ക് വ​ലി​യ വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന​യാ​യി​രു​ന്നു​വെ​ന്നും, അ​ങ്ങ​നെ​യാ​ണ് അ​യാ​ളെ വ​ധി​ക്കാ​ൻ ഒ​രു പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​തെ​ന്നും മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ക്കാ​ല​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​മി​ത് ഷാ​യെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ​പ്പോ​ൾ ത​ന്നെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ക്കു​ക​യും, പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ഒ​രു മ​ല​യാ​ളി​യാ​യ ബി​ജെ​പി നേ​താ​വും ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​ലി​യൊ​രു പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡും ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​ജ​ർ ര​വി വെ​ളി​പ്പെ​ടു​ത്തി.

Tags : MajorRavi Entertainment Movies Cinema PopCulture TVShows Streaming Music NowPlaying Books Gaming VideoGames SocialMedia

Recent News

Corehub Up