മഞ്ജു വാര്യറുടെ സഹോദര ഭാര്യയും മാതാവും, മഞ്ജു തന്റെ നായക്കുട്ടിക്കൊപ്പം
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കുട്ടിയുടെ മനോഹരമായൊരു ചിത്രം വരച്ചാണ് ഇത്തവണ ആരാധകരെ താരം ഞെട്ടിച്ചിരിക്കുന്നത്.
താൻ വരച്ച ചിത്രം വളർത്തുനായ്ക്കുട്ടിയുടെ മുന്നിൽ വെച്ച് സർപ്രൈസ് ആയി തുറന്നു കാട്ടുന്ന ഒരു ക്യൂട്ട് വീഡിയോയാണ് മഞ്ജു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ അമ്മ, സഹോദരനും സംവിധായകനുമായ മധു വാര്യർ, അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ഈ വീഡിയോയിലുണ്ട്.
തന്റെ മുന്നിലുള്ള ചിത്രം കൗതുകത്തോടെ നോക്കുന്ന നായ്ക്കുട്ടിയുടെ ഭാവമാണ് വീഡിയോയിലെ പ്രധാന ആകർഷണം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞു.
Tags : Manju Warrier pet dog surprise Entertainment Movies Cinema