x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ഇ​ത്ത​വ​ണ സി​നി​മ​പ്പൂ​ര​വും; വ​രു​ന്ന​ത് വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 18, 2026 10:30 AM IST | Updated: July 18, 2026 10:30 AM IST

ചിത്രങ്ങളുടെ പോസ്റ്റർ

കേ​ര​ള ബോ​ക്സ്ഓ​ഫീ​സി​ൽ ഒ​രു യു​ദ്ധ​ക്ക​ള​ത്തി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ ഓ​ണം റി​ലീ​സു​ക​ൾ എ​ത്തു​ന്ന​ത്. പ​ല യു​വ​താ​ര​ങ്ങ​ൾ​ക്കും ഈ ​ഉ​ത്സ​വ​കാ​ലം അ​തി​ജീ​വ​ന​വും തി​രി​ച്ചു​വ​ര​വു​മാ​ണ്. ആ​ര് വാ​ഴും ആ​ര് വീ​ഴും, അ​റി​യാ​ൻ ഇ​നി ഒ​രു മാ​സം കൂ​ടി മാ​ത്ര​മാ​ണ് ബാ​ക്കി.

കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ മ​ങ്ങ​ലി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലേ​യ്ക്കു​ള്ള ദു​ൽ​ഖ​റി​ന്‍റെ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​ന് ഐ​ആ​യം ഗെ​യിം ഇ​ട​മൊ​രു​ക്കു​മോ?

നോ​ബോ​ഡി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും ആ​കാ​തെ പോ​യ പ്രി​ത്വി​രാ​ജി​നു ഖ​ലീ​ഫ തു​ണ​ക്കു​മോ എ​ന്ന​താ​ണ് അ​ടു​ത്ത ചോ​ദ്യം...

പ്ര​തി​ച്ച​യാ​യി​ലൂ​ടെ ത​ന്‍റെ ബോ​ക്സ്ഓ​ഫി​സ് ‘പ്ര​തിഛാ​യ’ അ​ൽ​പം മ​ങ്ങി​പ്പോ​യ നി​വി​ൻ പോ​ളി​ക്ക് ബ​ത്ല​ഹേം കു​ടും​ബ​യൂ​ണി​റ്റ് ആ​ശ്വാ​സം പ​ക​രു​മോ. നോ​ക്കാം ഇ​ത്ത​വ​ണ​ത്തെ ഓ​ണം റി​ലീ​സു​ക​ൾ.

'തു​ട​ക്കം' കു​റി​ക്കാ​ൻ വി​സ്മ​യ

K-Rail Survey

മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന തു​ട​ക്ക​മാ​ണ്. ഫാ​മി​ലി ഡ്രാ​മ​യാ​ണ് ചി​ത്രം. ഓ​ഗ​സ്റ്റ് ഏ​ഴി​ന് റി​ലീ​സാ​കു​ന്ന ചി​ത്രം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മോ​ഹ​ൻ​ലാ​ലും വി​സ്മ​യ​യും അ​ര​വി​ന്ദ് സ​ദാ​ശി​വ​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി, ലി​നീ​ഷ് നെ​ല്ലി​ക്ക​ല്‍ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശീ​ർ​വാ​ദ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മ്മി​ക്കു​ന്ന തു​ട​ക്ക​ത്തി​ൽ ജി​ബി​ൻ ഗോ​പി​നാ​ഥ്, സാ​യ് കു​മാ​ർ, കോ​ട്ട​യം ര​മേ​ശ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി, മു​ന്‍ മ​ന്ത്രി​യും ന​ട​നു​മാ​യ ഗ​ണേ​ഷ് കു​മാ​ർ, ബോ​ബി കു​ര്യ​ൻ, ജ​യാ കു​റു​പ്പ്, ചി​പ്പി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഐ ​ആം ഗെ​യി​മു​മാ​യി ദു​ൽ​ഖ​ർ

 

K-Rail Survey

ആ​ർ​ഡി​എ​ക്സ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ ന​ഹാ​സ് ഹി​ദാ​യ​ത്ത് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഐ ​ആം ഗെ​യിം. മ​ല​യാ​ള​ത്തി​ലേ​ക്ക് നാ​യ​ക​നാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​യ ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മ​ധ്യ​ത്തി​ൽ ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.

ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ സ്ക്രീ​ൻ​പ്ലേ ടീ​മാ​ണ്. ക​ഥ ന​ഹാ​സ് ഹി​ദാ​യ​ത്തി​ന്‍റേ​താ​ണെ​ങ്കി​ലും തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ​ജീ​ർ ബാ​ബ, ബി​ലാ​ൽ മൊ​യ്ദു, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ന​ഹാ​സ് ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ ആ​ർ​ഡി​എ​ക്സ് പോ​ലെ ത​ന്നെ ആ​ക്ഷ​നും വി​കാ​ര​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന വ​ലി​യ കാ​ൻ​വാ​സി​ലു​ള്ള ഒ​രു മാ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​റാ​ണ് ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ക​യാ​ദു ലോ​ഹ​ർ, ആ​ന്‍റ​ണി വ​ർ​ഗീ​സ് (പെ​പ്പെ), ക​തി​ര്‍, മി​ഷ്കി​ൻ, വി​ന​യ് ഫോ​ർ​ട്ട് തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ജിം​ഷി ഖാ​ലി​ദ്, സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റിം​ഗ് ച​മ​ൻ ചാ​ക്കോ എ​ന്നി​വ​രാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഖ​ലീ​ഫ; മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ബോ​ക്സ്ഓ​ഫി​സ് പി​ടി​ക്കാ​ൻ പൃ​ഥ്വി​രാ​ജ്

 

K-Rail Survey

പോ​ക്കി​രി​രാ​ജ​യ്ക്ക് ശേ​ഷം ഏ​ക​ദേ​ശം 15 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖും ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്ന ചി​ത്ര​മാ​ണ് ഖ​ലീ​ഫ. സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ്. ഓ​ഗ​സ്റ്റ് 20-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജി​നു വി. ​എ​ബ്ര​ഹാ​മി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം അ​ധോ​ലോ​ക​വും സ്വ​ർ​ണ​ക്ക​ട​ത്ത് ശൃം​ഖ​ല​യും പ​ശ്ചാ​ത്ത​ല​മാ​ക്കി​യ വ​ലി​യ കാ​ൻ​വാ​സി​ലു​ള്ള ആ​ക്ഷ​ൻ ത്രി​ല്ല​റാ​ണ്. ല​ണ്ട​ൻ, ദു​ബാ​യി, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​സി​നി​മ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് പ്രേ​ക്ഷ​ക​രി​ലെ​ത്തു​ന്ന​ത്.

ബ​ത്‍​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ്, ഹി​റ്റ് ഉ​റ​പ്പി​ക്കാ​ൻ നി​വി​ൻ

 

K-Rail Survey

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഈ ​വ​ർ​ഷ​ത്തെ ഓ​ണം റി​ലീ​സു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യു​ള്ള ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. പ്രേ​മ​ലു എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗി​രീ​ഷ് എ​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ ആ​വോ​ള​മാ​ണ്. ഹി​റ്റു​ക​ൾ മാ​ത്രം സ​മ്മാ​നി​ച്ച ഭാ​വ​ന സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​തെ​ന്ന​തും മ​റ്റൊ​രു പ്രേ​ത്യ​ക​ത. ഓ​ഗ​സ്റ്റ് 20-ന് ​റി​ലീ​സു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

മ​മി​ത ബൈ​ജു​വും നി​വി​നും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ന​യ് ഫോ​ർ​ട്ട്, സം​ഗീ​ത് പ്ര​താ​പ്, ശ്യാം ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്.

സൂ​ര്യ​യു​ടെ വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്

 

K-Rail Survey

ഓ​ണ​ത്തി​ന് ത​മി​ഴി​ൽ നി​ന്നു​ള്ള പ്രാ​തി​നി​ധ്യ​മാ​ണ് സൂ​ര്യ​യും മ​മി​ത ബൈ​ജു​വും ഒ​ന്നി​ക്കു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്. വെ​ങ്കി അ​റ്റ്ലൂ​രി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ രാ​ധി​ക ശ​ര​ത്കു​മാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. രാ​ജ്യാ​ന്ത​ര ഷൂ​ട്ട​റാ​യ സ​ഞ്ജ​യ് വി​ശ്വ​നാ​ഥ് ജീ​വി​ത​ത്തി​ൽ ക​ട​ന്നു പോ​കു​ന്ന വി​വി​ധ ത​ല​ങ്ങ​ളെ​യാ​ണ് ചി​ത്ര​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 14നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ജി.​ഡി. നാ​യി​ഡു​വി‍​ന്‍റെ ക​ഥ പ​റ​യു​ന്ന ജി​ഡി​എ​ൻ

 

K-Rail Survey

ഓ​ണ​ത്തി​നെ​ത്തു​ന്ന മ​റ്റൊ​രു ത​മി​ഴ് ചി​ത്ര​മാ​ണ് 'ജി​ഡി​എ​ൻ'. സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​യ 'ഗോ​പാ​ല​സ്വാ​മി ദൊ​ര​യ്സ്വാ​മി നാ​യി​ഡു'​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം കൃ​ഷ്ണ​കു​മാ​ർ രാ​മ​കു​മാ​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ർ.​മാ​ധ​വ​ന്‍, സ​രി​ത മാ​ധ​വ​ന്‍, വി​ജ​യ് മൂ​ല​ൻ, വ​ർ​ഗീ​സ് മൂ​ല​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​ക്ക​ൾ. ആ​ർ. മാ​ധ​വ​നും പ്രി​യാ​മ​ണി​യു​മാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. സ​ത്യ​രാ​ജ്, ദു​ഷാ​ര വി​ജ​യ​ൻ, ജ​യ​റാം എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ നാ​യ​ക​നാ​കു​ന്ന 'പി​ന്നാ​ലെ'

 

K-Rail Survey

ഷൈ​ൻ ടോം ​ചാ​ക്കോ നാ​യ​ക​നാ​കു​ന്ന 'പി​ന്നാ​ലെ'​യും ഓ​ണ​ത്തി​നാ​ണ് തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. നി​ഗൂ​ഢ​ത നി​റ​ഞ്ഞ മോ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജി​സ്സോ ജോ​സാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ങ്ക​മാ​ലി ഫി​ലിം​സാ​ണ് നി​ർ​മ്മാ​ണം. രാ​ഹു​ൽ മാ​ധ​വ്, രാ​ജേ​ഷ് പ​റ​വൂ​ർ, ഗ​ബ്രി ജോ​സ്,സ്പ​ടി​കം ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ഓ​ഗ​സ്റ്റ് ആ​റി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​ല​യാ​ള സി​നി​മ​യു​ടെ ബോ​ക്സ് ഓ​ഫീ​സി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ക​ഴി​യു​ന്ന റി​ലീ​സു​ക​ളാ​യാ​ണ് ഈ ​സി​നി​മ​ക​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ്രേ​ക്ഷ​ക​രു​ടെ ആ​വേ​ശ​ത്തി​നൊ​പ്പം നി​ർ​മ്മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും തി​യേ​റ്റ​ർ ഉ​ട​മ​ക​ളും സി​നി​മാ സം​ഘ​ട​ന​ക​ളും ഈ ​ചി​ത്ര​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. ഈ ​സി​നി​മ​ക​ൾ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചാ​ൽ മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടും ഒ​രു ശ​ക്ത​മാ​യ കു​തി​പ്പ് ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്തി​ന്‍റെ വി​ശ്വാ​സം.

Tags : onam relase movies Entertainment Movies Cinema thudakkam iam game

Recent News

Corehub Up