Movies
മൂന്ന് പുരസ്കാരങ്ങളുമായി ഓസ്കറിൽ മുൻതൂക്കം പ്രഖ്യാപിച്ച് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ ‘ഫ്രാങ്കെൻസ്റ്റൈനും. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ് ഈ വിഭാഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്ലി സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.
Movies
വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ടിവികെ തലവനുമായ വിജയ്.
വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പുകയുമ്പോള്‍, പതിവ് ശൈലിയില്‍ ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.
ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന അണികളോടായിരുന്നു വിജയ്യുടെ വൈകാരികമായ പ്രതികരണം.
ചില ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള്‍ വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് മുന്നില്‍ ജനങ്ങളുടെ വലിയ പ്രശ്നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.
വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്യുടെ വാക്കുകള്‍.
വിജയ് വേദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില്‍ പങ്കെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്യുടെ വീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില്‍ മറ്റ് അഭയസ്ഥാനമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.
സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന് മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തിനിടയില്‍ ഈ വിവാദങ്ങള്‍ വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്‍, തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.
Movies
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമരഗ്ര സംഭാവനയ്ക്കുള്ള 2024ലെ ജെസി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.
പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. 2017ലെ ജെസി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന് ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു.
ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി.
ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ഇരുമിത്രലു എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി.
തുടര്‍ന്ന് എംടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ്, എംടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്കരന് സംവിധാനം ചെയ്ത ഇരുട്ടിന്റെ ആത്മാവ് എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി.
ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐഎഫ്എഫ്കെയില് റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
Movies
മോഹൻലാലിന്റെ കരിയറിലെ മികച്ച വർഷമായിരുന്നു. ബോക്സ്ഓഫീസുകളെ ഇളക്കിമറിച്ച മൂന്നു മെഗാ ഹിറ്റുകളാണ് പോയവർഷം മോഹൻലാലിനു സമ്മാനിച്ചത്. അതേസമയം, ജീവിതത്തിലെ വലിയ നഷ്ടവും മോഹൻലാലിനുണ്ടായി. മോഹന്‍ലാല്‍ ജീവനുതുല്യം സ്നേഹിച്ച അമ്മയുടെ വിയോഗവും പോയവര്‍ഷം സംഭവിച്ചു. എല്‍ 2 എമ്പുരാന്, തുടരും, ഹൃദയപൂര്‍വം 2025ലെ മോഹന്‍ലാലിന്റെ ആഘോഷചിത്രങ്ങളായി.
എല്‍ 2: എമ്പുരാന്
Movies
നവാഗതർ കളംപിടിച്ച വർഷമായിരുന്നു കോളിവുഡിൽ കഴിഞ്ഞുപോകുന്നത്. 2025 സൂപ്പർ താര ചിത്രങ്ങൾക്കൊപ്പം ഇടത്തരം, ചെറുകിട ബജറ്റ് സിനിമകള്‍ കാണാനും തിയറ്ററുകളില്‍ പ്രേക്ഷകരെത്തി. മദ്രാസ് മാറ്റിനി, ടൂറിസ്റ്റ് ഫാമിലി, ബൈസണ്‍, കുടുംബസ്ഥന് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ തമിഴകം ആഘോഷിച്ചു.
1. ബൈസണ്‍
Movies
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മാർക്കോയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി.
ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർceണ സംരംഭമായ മാർക്കോ ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രം.
മാർക്കോയ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാം സ്ഥാനത്തും ആണ്. വാര് 2, സോനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്ഫുള് 5, ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
അടുത്തിടെ കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിഫെസ്റ്റിവലിൽ(ബിഫാൻ) മാർക്കോയുടെ ഇന്റർനാഷണൽ പ്രീമിയർ നടന്നിരുന്നു. സൈമ അവാർഡ്സിൽ മികച്ച നവാഗത നിർമാതാവിനുള്ള പുരസ്കാരം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഷരീഫ് മുഹമ്മദിന് ലഭിച്ചിരുന്നു.
തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ഒടിടിയിൽ എത്തിയിരുന്നത്.
സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റർ റിലീസിന് ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ മാർക്കോയ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ച് ശ്രദ്ധ നേടുകയുമുണ്ടായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
ചെന്നൈ: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പുതിയ തെന്നിന്ത്യൻ സിനിമകളുടെ സ്ട്രീമിംഗ് തുടങ്ങി.
1. എല്‍ (മലയാളം)
ഹൊറര്‍-ആക്ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, സ്ത്രീകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു കാണുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയായ രേണുകയെ ചുറ്റിപ്പറ്റിയാണ് ഈ അന്വേഷണാത്മക ഹൊറര്‍ ത്രില്ലര്‍ ചിത്രം നീങ്ങുന്നത്. 1980-കളില്‍ ഹംഗറിയിലും മറ്റു രാജ്യങ്ങളിലും നടന്ന ചില കേസുകളുമായി അന്വേഷണ ഉദ്യോഗസ്ഥ സമാനതകള്‍ കണ്ടെത്തുന്നു. വിഷ്ണു, അമൃത മേനോന്, ബിഗ് ബോസ് ഫെയിം സന്ധ്യ മനോജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
2. ആര്യന് (തമിഴ്)
തമിഴിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആര്യന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എഴുത്തുകാരനായ നമ്പി എന്നയാള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ആര്യന് പറയുന്നത്. കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് എഴുത്തുകാരന് ഓരോ ഇരയുടെയും പേര് വെളിപ്പെടുത്തുന്നത്. ഭീഷണി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുമ്പോള്‍, ഇരകളെ രക്ഷിക്കാന്‍ ഓഫീസര്‍ നടത്തുന്ന സാഹസികമായ ശ്രമങ്ങളും ചിത്രം പറയുന്നു. വിഷ്ണു വിശാല്‍, സെല്വരാഘവന്, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, താരക് പൊന്നപ്പ, രാജ റാണി പാണ്ഡ്യന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
3. ആണ് പാവം പൊള്ളാത്തത് (തമിഴ്)
ഐടി പ്രഫഷണലായ ശിവന്റെയും പുരോഗമനവാദിയായ ഭാര്യയുടെയും കഥയാണ് ആണ് പാവം പൊള്ളാത്തത് പറയുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ഘട്ടംവരെ സിനിമയെത്തുന്നു. കോടതിമുറിയിലെ രംഗങ്ങളിലൂടെയും ഗാര്‍ഹിക സംഘര്‍ഷങ്ങളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. റിയോ രാജ്, മാളവിക മനോജ്, ആര്‍ജെ വിഘ്നേശ്കാന്ത്, ഷീല രാജ്കുമാര്, ജെന്സണ് ദിവാകര്‍, എ. വെങ്കിടേഷ്, രാജാ റാണി പാണ്ഡ്യന്, ഉമാ രാമചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
4. മാസ് ജതാര (തെലുങ്ക്)
തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ മാസ് ജതാര ആരാധകര്‍ ആഘോഷിച്ച ചിത്രമാണ്. നീതിബോധമുള്ള ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ലഹരിമാഫിയയുമായുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടയിലെ നായകന്റെ പ്രണയവും കുടുംബസംഘര്‍ഷങ്ങളും മാസ് ജതാരയുടെ ഭാഗമാകുന്നു.
രവി തേജയ്ക്കൊപ്പം ശ്രീലീല, രാജേന്ദ്ര പ്രസാദ്, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
5. റോണി (കന്നഡ)
കന്നഡിയിലെ പ്രേക്ഷകപ്രീതി നേടിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് റോണി. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകമാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ്, സമീക്ഷ, അപൂര്‍വ, പി രവിശങ്കര്‍, ഉഗ്രം മഞ്ജു, യാഷ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സീ5-ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Kerala
കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എആർഎമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്‍പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.
അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.
ഹരീഷിന്റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.
കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്റെ വെളിപ്പെടുത്തൽ.