ചിത്രത്തിന്റെ പോസ്റ്റർ
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നസ്ലെൻ നായകനാകുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് മധു പുതിയ ചിത്രവുമായെത്തുന്നത്.
ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലൻ്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോ. അനന്തു പ്രൊഡക്ഷൻസ്.
കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോ. അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. വാർത്താപ്രചരണം- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Tags : Madhu C. Narayanan Naslen Kumbalangi Nights dr. ananthu malayalam cinema entertainment