Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhu C. Narayanan

മ​ധു സി. ​നാ​രാ​യ​ണ​ൻ-​ന​സ്‌​ലി​ൻ ചി​ത്രത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ മ​ധു സി. ​നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ന​സ്‌​ലി​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്രം ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു​വും സൈ​ല​ന്‍റ് കാ​റ്റ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

ഈ ​ക​ഴി​ഞ്ഞ ജൂ​ലൈ അ​വ​സാ​ന വാ​ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​തും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തും.

ന​സ്‌​ല​നൊ​പ്പം സൗ​ബി​ൻ ഷാ​ഹി​ർ, ബേ​ബി ജീ​ൻ, ച​ന്തു സ​ലിം​കു​മാ​ർ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്, ഹാ​നി​യ, ഫ്രാ​ങ്കോ, അ​നൂ​പ് മോ​ഹ​ൻ​ദാ​സ്, അ​ലി​സ്റ്റ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളി​ൽ​പ്പെ​ട്ട ശ്ര​ദ്ധേ​യ​രാ​യ അ​ഭി​നേ​താ​ക്ക​ൾ ഒ​ന്നി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ചി​ത്ര​ത്തി​ൻ്റെ ജോ​ലി​ക​ൾ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്

‘കു​മ്പ​ള​ങ്ങി നൈ​റ്റ്സ്’ എ​ന്ന ഒ​രൊ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് മ​ധു സി. ​നാ​രാ​യ​ണ​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​യ ചി​ത്ര​ത്തി​ന് ശേ​ഷം ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം ര​ണ്ടാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​വു​മാ​യി എ​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ന​സ്‌​ല​ൻ മ​ധു സി. ​നാ​രാ​യ​ണ​ന്റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​തും ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യൊ​രു വേ​ഷ​ത്തി​ലും പു​തു​മ​യു​ള്ളൊ​രു ക​ഥാ​പ​രി​സ​ര​ത്തി​ലു​മാ​കും താ​രം എ​ത്തു​ക​യെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ന​സ്‌​ല​നും മ​ധു സി. ​നാ​രാ​യ​ണ​നും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ടൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കും എ​ന്നാ​ണ് സൂ​ച​ന.

ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് നി​ർ​മ്മി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘അ​തി​ര​ടി’​ക്ക് ശേ​ഷം നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ പ്രോ​ജ​ക്ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സ്.

ക​രി​ക്ക് ടീം ​ഒ​രു​ക്കു​ന്ന ഗു​ഡ് ല​ക്ക് ചി​ക്കോ, ഷി​ഫ്ന ബ​ബി​ൻ പാ​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘40 ഡേ​യ്സ് ഓ​ഫ് ഹൗ​സ് പാ​ർ​ട്ടി’ എ​ന്നി​വ​യും ഈ ​നി​ർ​മ്മാ​ണ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ്. പി​ആ​ർ​ഒ & മാ​ർ​ക്ക​റ്റി​ങ്: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Corehub Up