x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹം അ​ള​ക്കേ​ണ്ട​ത് ക​ണ്ണു​നീ​ർ കൊ​ണ്ട​ല്ല, ചേ​ച്ചി​യ്ക്കും അ​ച്ഛ​നു​മൊ​പ്പ​മാ​യി​രി​ക്കും മു​ത്ത​ശി ഇ​പ്പോ​ൾ: വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ജാ​ന​കി​യ​മ്മ​യു​ടെ കൊ​ച്ചു​മ​ക​ൾ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 15, 2026 09:44 AM IST | Updated: July 15, 2026 09:44 AM IST

എസ്. ജാനകി കൊച്ചുമക്കളായ വർഷയ്ക്കും അപ്സരയ്ക്കുമൊപ്പം, സംസ്കാരചടങ്ങിൽ അപ്സര

ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ താ​ൻ ക​ര​ഞ്ഞി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി കൊ​ച്ചു​മ​ക​ൾ അ​പ്സ​ര വൈ​ദ്യു​ല.

ഒ​രാ​ളോ​ടു​ള്ള സ്നേ​ഹ​ത്തെ അ​ള​ക്കേ​ണ്ട​ത് ക​ണ്ണു​നീ​രി​ന്‍റെ അ​ള​വു കൊ​ണ്ട​ല്ലെ​ന്നും മ​ര​ണ​ത്തെ ആ​ത്മീ​യ​ത​ല​ത്തി​ൽ കാ​ണാ​നാ​ണ് മു​ത്ത​ശ്ശി പ​ഠി​പ്പി​ച്ച​തെ​ന്നും അ​പ്സ​ര വ്യ​ക്ത​മാ​ക്കി.

മു​ത്ത​ശി​യു​ടെ മ​ര​ണ​ശേ​ഷം പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ന്തു​കൊ​ണ്ട് കൂ​ടു​ത​ൽ ദുഃ​ഖി​ത​യാ​യി കാ​ണ​പ്പെ​ട്ടി​ല്ലെ​ന്ന ചോ​ദ്യ​ങ്ങ​ൾ ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി അ​വ​ർ കു​റി​ച്ചു. 

സം​സ്കാ​ര ച​ട​ങ്ങി​ൽ ശാ​ന്ത​മാ​യ മു​ഖ​ഭാ​വ​ത്തോ​ടെ​യാ​ണ് അ​പ്സ​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം പോ​ലും അ​തി​വൈ​കാ​രി​ക​മാ​കാ​തെ ശാ​ന്ത​വും കൃ​ത്യ​വു​മാ​യി​രു​ന്നു. പാ​ട്ടു​ക​ളി​ലൂ​ടെ ജാ​ന​കി​യ​മ്മ​യെ അ​റി​യു​ന്ന ആ​രാ​ധ​ക​ർ പോ​ലും നി​റ​ക​ണ്ണു​ക​ളോ​ടെ പ്രി​യ​ഗാ​യി​ക​യു​ടെ വേ​ർ​പാ​ടി​നെ സ​മീ​പി​ക്കു​മ്പോ​ൾ കൊ​ച്ചു​മ​ക​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ശാ​ന്ത​മാ​യി ഈ ​വ​ലി​യ ദുഃ​ഖ​ത്തെ നേ​രി​ടാ​ൻ ക​ഴി​യു​ന്ന​തെ​ന്ന സം​ശ​യം പ​ല​രും ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് അ​പ്സ​ര​യു​ടെ ദീ​ർ​ഘ​മാ​യ കു​റി​പ്പ്.

"എ​ന്‍റെ മു​ത്ത​ശ്ശി​യ്ക്ക് ഈ ​ലോ​ക​ത്ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​യാ​ൾ എ​ന്‍റെ ചേ​ച്ചി വ​ർ​ഷ​യാ​യി​രു​ന്നു. അ​വ​ർ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​വും ബ​ന്ധ​വും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്. എ​ല്ലാ അ​ർ​ഥ​ത്തി​ലും മേ​യ്ഡ് ഫോ​ർ ഈ​ച്ച് അ​ദ​ർ!

മു​ത്ത​ശി​യ്ക്കൊ​പ്പം ഞാ​ൻ ഇ​ന്നു നി​ൽ​ക്കു​ന്ന സ്ഥാ​ന​ത്ത്, എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് വ​ർ​ഷ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ 2023 ഓ​ഗ​സ്റ്റി​ൽ അ​വ​ൾ ഈ ​ലോ​ക​ത്ത് നി​ന്ന് യാ​ത്ര​യാ​യി. ആ ​ന​ഷ്ട​ത്തി​ന്‍റെ വേ​ദ​ന​യി​ൽ  നി​ന്ന് പൂ​ർ​ണ​മാ​യി ക​ര​ക​യ​റാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​തു​വ​രെ ആ​യി​ട്ടി​ല്ല. സ​ങ്ക​ടം മാ​ഞ്ഞു പോ​കി​ല്ല​ല്ലോ! ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ കൊ​ണ്ടു​ന​ട​ക്കേ​ണ്ട വേ​ദ​ന​യാ​യി അ​ത് ഇ​തി​നോ​ട​കം മാ​റി. ഈ ​പ്ര​യാ​സ​ത്തി​നി​ട​യി​ലും മു​ത്ത​ശി​യും വ​ർ​ഷ​യും വീ​ണ്ടും ഒ​ന്നി​ച്ചി​രി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ് ഏ​ക ആ​ശ്വാ​സം.

 

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​ന്‍റെ ക​ണ്ണു​ക​ളി​ൽ ക​ണ്ണു​നീ​ർ കാ​ണാ​ത്ത​തു കൊ​ണ്ട് പ​ല​രും എ​ന്‍റെ സ​ങ്ക​ട​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​വ​രോ​ടെ​നി​ക്ക് പ​റ​യാ​നു​ള്ള​ത്, എ​നി​ക്ക് മു​ത്ത​ശി​യോ​ടു​ള്ള സ്നേ​ഹ​ത്തെ ക​ണ്ണു​നീ​ർ വെ​ച്ച് അ​ള​ക്ക​രു​തെ​ന്നാ​ണ്.

മ​ര​ണ​ത്തെ ആ​ത്മീ​യ​ത​ല​ത്തി​ൽ കാ​ണാ​നാ​ണ് മു​ത്ത​ശ്ശി ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത്. ജീ​വി​തം അ​വ​സാ​നി​ച്ചാ​ലും സ്നേ​ഹം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് പ​ഠി​പ്പി​ച്ച​ത് മു​ത്ത​ശി​യാ​ണ്. ഇ​തി​നെ​ല്ലാം എ​ന്നെ ഒ​രു​ക്കി​യ​ത് എ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​ണ്. പ​ല​പ്പോ​ഴും സ​ങ്ക​ടം എ​ന്ന​ത് ശ​ബ്ദ​മു​ണ്ടാ​ക്കി ത​ന്നെ ആ​ക​ണ​മെ​ന്നി​ല്ല. നി​ശ​ബ്ദ​മാ​യി, വ​ള​രെ വ്യ​ക്തി​പ​ര​മാ​യും അ​ത് മാ​റും. 

ന​മ്മു​ടെ ജീ​വി​തം സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​ക​ഥ​ക​ളും വ്യാ​ജ​വാ​ർ​ത്ത​ക​ളും പേ​റി ജീ​വി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​ക​ര​മാ​ണ്. ഇ​തെ​ല്ലാം പ​ട​ച്ചു വി​ടു​ന്ന​വ​ർ​ക്ക് ആ ​കു​ടും​ബ​ത്തെ കു​റി​ച്ച് പോ​ലും അ​റി​യി​ല്ലെ​ന്നു​ള്ള​താ​ണ് വേ​ദ​നാ​ജ​ന​കം.

ശ​രി​ക്കും ആ​രാ​യി​രു​ന്നു എ​ന്‍റെ മു​ത്ത​ശി എ​ന്നു​ള്ള​ത് ഈ ​സ​മൂ​ഹം അ​റി​യ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. വ​ള​രെ ദ​യാ​ലു​വും വി​ന​യ​വും മ​റ്റു​ള്ള​വ​രു​ടെ ന​ന്മ മാ​ത്രം ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്ന ആ​ളാ​യി​രു​ന്നു അ​വ​ര്‍. വ​ർ​ഷ​യും ഇ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു

മ​റ്റെ​ന്തി​നെ​ക്കാ​ളും ഉ​പ​രി ഇ​രു​വ​രെ​യും സ്വീ​കാ​ര്യ​രാ​ക്കി​യ​ത് അ​വ​രു​ടെ കു​ട്ടി​ത്തം നി​റ​ഞ്ഞ സ്വ​ഭാ​വ​മാ​യി​രു​ന്നു. അ​വ​ർ ചെ​ന്നെ​ത്തി​യ ഇ​ട​ങ്ങ​ളി​ല്ലെ​ല്ലാം അ​ദ്ഭു​തം നി​റ​ച്ചു. ക​ണ്ടു​മു​ട്ടി​യ എ​ല്ലാ ആ​ളു​ക​ളെ​യും നി​ര്‍​ലോ​ഭം സ്നേ​ഹി​ച്ചു. ഇ​പ്പോ​ൾ അ​വ​ർ ര​ണ്ടു​പേ​രും ഒ​ന്നി​ച്ചാ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. അ​താ​ണ് ഇ​പ്പോ​ൾ സ​മാ​ധാ​നം ത​രു​ന്ന​ത്"

ജ​നു​വ​രി 22നാ​ണ് ജാ​ന​കി​യ​മ്മ​യു​ടെ മ​ക​ൻ മു​ര​ളി കൃ​ഷ്ണ അ​ന്ത​രി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ കാ​ര​ണം. മൂ​ന്നു വ​ർ​ഷം മു​ൻ​പ് മു​ര​ളി കൃ​ഷ്ണ​യു​ടെ മൂ​ത്ത​മ​ക​ൾ വ​ർ​ഷ​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 2023 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു വ​ർ​ഷ​യു​ടെ അ​കാ​ല വേ​ർ​പാ​ട്. ജാ​ന​കി​യ​മ്മ​യു​മാ​യി ഏ​റെ ഹൃ​ദ​യ​ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന പേ​ര​ക്കു​ട്ടി​യാ​യി​രു​ന്നു വ​ർ​ഷ. ഈ ​മ​ര​ണ​ങ്ങ​ൾ ജാ​ന​കി​യ​മ്മ​യു​ടെ കു​ടും​ബ​ത്തെ മാ​ന​സി​ക​മാ​യി ഉ​ല​ച്ചി​രു​ന്നു.

Tags : Entertainment Movies Cinema TVShows Streaming SocialMedia Community Art S.Janaki Music

Recent News

Corehub Up