x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാര്‍ അടിച്ചുതകര്‍ത്ത് യുവാക്കള്‍, മദ്യക്കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ചു

സ്വന്തം ലേഖകൻ
Published: July 15, 2026 07:08 PM IST | Updated: July 15, 2026 07:08 PM IST

ബാറിലെ അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ

കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍ മദ്യപിക്കാന്‍ എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സമയം കഴിഞ്ഞിട്ടും മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.

 ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു. 

തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Tags : Bar Bottles Deepika DeepikaNewspaper BreakingNews Liquor

Recent News

Corehub Up