x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആ​ദ്യം സ്വ​ന്തം സം​ഘ​ട​ന​യെ ശു​ദ്ധീ​ക​രി​ക്ക​ട്ടെ'; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

വെബ് ഡെസ്ക്
Published: July 15, 2026 03:00 PM IST | Updated: July 15, 2026 03:00 PM IST

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

കോ​ട്ട​യം: എ​ൻ​എ​സ്എ​സ് ആ​സ്ഥാ​നം ശു​ദ്ധീ​ക​രി​ക്കും എ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ രം​ഗ​ത്ത്. പെ​രു​ന്ന​യി​ൽ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച സു​കു​മാ​ര​ൻ നാ​യ​ർ, അ​തി​നേ​ക്കാ​ൾ എ​ളു​പ്പം അ​ദ്ദേ​ഹം അം​ഗ​മാ​യ 'അ​മ്മ എ​ന്ന സം​ഘ​ട​ന​യി​ൽ പോ​യി ശു​ദ്ധീ​ക​ര​ണം ന​ട​ത്തു​ന്ന​താ​ണെ​ന്ന് തു​റ​ന്ന​ടി​ച്ചു.

സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും, പാ​വം പി​ടി​ച്ച എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ലെ ക​ര​യോ​ഗ​ത്തി​ന് എ​ൻ​എ​സ്എ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം, അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ലൂ​ടെ അ​ദ്ദേ​ഹം എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ കു​റ്റ​പ്പെ​ടു​ത്തി.

 

Tags : NSS General Secretary G. Sukumaran Nair Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up