പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ടടിച്ച യുവാവ് അറസ്റ്റിൽ. സുഖ്ലാൽ ഓംകാർ ലാമോഡെയാണ് മകൻ ജീതു ലാമോഡെയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സുഖ്ലാലും ജീതുവും തമ്മിൽ വീട്ടിലെ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സുഖ്ലാൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുഖ്ലാലിന്റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ജീതുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Crime Police Arrest