x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്ചു​ക്കി​ന് പി​ന്തു​ണ​യു​മാ​യി ത്രീ ​ഇ​ഡി​യ​റ്റ്സി​ലെ ച​തു​ർ, അ​ഭ്യ​ർ​ഥ​ന​യു​മാ‍​യി ബോ​ളി​വു​ഡ് താ​രം ഓ​മി വൈ​ദ്യ.

ഓൺലൈൻ ഡെസ്ക്
Published: July 15, 2026 12:42 PM IST | Updated: July 15, 2026 12:42 PM IST

ബോളിവുഡ് താരം ഓമി വൈദ്യ, ജന്തർ മന്തറിൽ നിരാഹാര സമരമിരിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക്

ന്യൂ​ഡ​ൽ​ഹി: 'ത്രീ ​ഇ​ഡി​യ​റ്റ്സ്' എ​ന്ന സി​നി​മ​യി​ലെ 'ഫു​ൻ​സു​ഖ് വാം​ഗ്ഡു' എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഓ​മി വൈ​ദ്യ. 2009-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ 'ച​തു​ർ' (സൈ​ല​ൻ​സ​ർ) എ​ന്ന ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്ത ഓ​മി വൈ​ദ്യ, വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സോ​നം വാം​ഗ്ചു​ക്ക് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. ജൂ​ൺ 28-ന് ​തു​ട​ങ്ങി​യ സ​മ​രം മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ശ​രീ​ര​ഭാ​രം എ​ട്ടു കി​ലോ​യോ​ളം കു​റ​യു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി താ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

"ഫു​ൻ​സു​ഖ് വാം​ഗ്ഡു' മ​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല," എ​ന്നാ​ണ് ഓ​മി വൈ​ദ്യ ത​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞ​ത്. രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വ​ച്ച്, അ​ദ്ദേ​ഹം ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഓ​മി വൈ​ദ്യ അ​ഭ്യ​ർ​ത്ഥി​ച്ചു.

 

Tags : '3 Idiots' Omi Vaidya Sonam Wangchuk Hunger Strike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up