x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി; ത​മി​ഴ്‌​നാ​ട്ടി​ൽ യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം, ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു

വെബ് ഡെസ്ക്
Published: July 15, 2026 02:23 PM IST | Updated: July 15, 2026 02:23 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വ​തി​ക്ക് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മ്മ വെ​ട്ടേ​റ്റ് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​തു​ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി​നി വി​നാ​യ​ക ജ്യോ​തി (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ വ​ർ​ഷ (21) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ബ​ന്ധു​വാ​യ യു​വ​രാ​ജ് (32) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ർ​ഷ​യും ബ​ന്ധു​വാ​യ യു​വ​രാ​ജും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ 11 വ​യ​സി​ന്‍റെ പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ ഈ ​വി​വാ​ഹ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് വ​ർ​ഷ പി​ന്നീ​ട് അ​റി​യി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വ​രാ​ജ്, വ​ർ​ഷ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് മ​ക​ളെ ര​ക്ഷി​ക്കാ​ൻ വി​നാ​യ​ക ഇ​ട​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് യു​വ​രാ​ജ് ഇ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ർ​ഷ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Deepika Crime Police Marriage

Recent News

Corehub Up