x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടം വാങ്ങിയ പണം തിരികെ ചോദിച്ചു, വീട്ടമ്മയെ അവഹേളിച്ച് ദമ്പതികള്‍; കേസ്

കൊച്ചി ബ്യൂറോ
Published: July 15, 2026 12:57 PM IST | Updated: July 15, 2026 12:57 PM IST

Image for representation

കൊച്ചി: കടം വാങ്ങിയ 4.3 ലക്ഷം രൂപ തിരികെ ചോദിച്ച വീട്ടമ്മയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ദമ്പതികള്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തു. നായരമ്പലം വെളിയത്തു പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എളങ്കുന്നപ്പുഴ സ്വദേശികളായ അജീഷ്, സീന എന്നിവര്‍ക്കെതിരെയാണ് കേസ്.

2022 മേയ് ഒന്നിനും 2023 ഒക്ടോബര്‍ 31നും ഇടയില്‍ ആദ്യം രണ്ടു ലക്ഷം രൂപയും പിന്നീട് സ്വര്‍ണം പണയം വെച്ച് 2.30 ലക്ഷം രൂപയുമാണ് വീട്ടമ്മ ദമ്പതികള്‍ക്ക് നല്‍കിയത്. വീട്ടമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

ഉടന്‍ തിരികെ നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം നല്‍കാതെ വന്നപ്പോള്‍ തിരികെ ചോദിച്ചതോടെ പ്രതികള്‍ ഇവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

Tags : Couple Insult Housewife Loan Money Case

Recent News

Corehub Up