x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​നി പീ​ഡ​ന​ക്കേ​സ്: എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച, രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊച്ചി ബ്യൂറോ
Published: July 15, 2026 02:44 PM IST | Updated: July 15, 2026 02:52 PM IST

ഹൈക്കോടതി ഫയൽചിത്രം

കൊ​ച്ചി: ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യാ​യ പൊ​ന്നാ​നി പീ​ഡ​ന​ക്കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സെ​ടു​ക്കാ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് സ​മൂ​ഹ​ത്തി​ല്‍ അ​രാ​ജ​ക​ത്വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ മ​ല​പ്പു​റം മു​ന്‍ എ​സ്പി സു​ജി​ത് ദാ​സ്, ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി, സി​ഐ വി​നോ​ദ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​മ​ര്‍​ശ​നം.

2022 ജ​നു​വ​രി​യി​ലാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വ​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. നീ​തി തേ​ടി ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഈ ​മാ​സം ഒ​മ്പ​തി​ന് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ പ​തി​ന​ഞ്ചാം തീ​യ​തി​യാ​യി​ട്ടും എ​ന്തു​കൊ​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സാ​ണെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പോ​ലീ​സ് ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കൃ​ത്യ​സ​മ​യ​ത്ത് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന്‍റെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഇ​ത് നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റി​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ആ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി നാ​ളെ ഉ​ച്ച​യ്ക്ക് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : Ponnani Abuse High Court Police FIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash

Recent News

Corehub Up