x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ പ​മ്പി​ൽ ത​ർ​ക്കം; യു​വാ​വി​ന്‍റെ കൈ​ക​ൾ വെ​ട്ടി​മാ​റ്റി

വെബ് ഡെസ്ക്
Published: July 15, 2026 12:23 PM IST | Updated: July 15, 2026 12:23 PM IST

ജൈ​വേ​ന്ദ്ര സിം​ഗ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹോ​ബ​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കൈ​ക​ൾ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​മാ​റ്റി. ജൈ​വേ​ന്ദ്ര സിം​ഗ് (28) എ​ന്ന യു​വാ​വി​ന്‍റെ കൈ​ക​ളാ​ണ് അ​റു​ത്ത​ത് മാ​റ്റി​യ​ത്. കാ​ൺ​പൂ​ർ- സാ​ഗ​ർ ഹൈ​വേ​യി​ലു​ള്ള ച​ന്ദേ​ൽ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ജൈ​വേ​ന്ദ്ര പെ​ട്രോ​ൾ അ​ടി​ക്കാ​നാ​ണ് പ​മ്പി​ൽ പോ​യ​ത്. അ​ക്ര​മി​ക​ളു​മാ​യി ഇ​യാ​ൾ​ക്ക് മു​ൻ​വൈ​രാ​ഗ്യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ൾ ജൈ​വേ​ന്ദ്ര​യെ കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ജൈ​വേ​ന്ദ്ര​യു​ടെ കൈ​ത്ത​ണ്ട അ​റ്റു​പോ​യി. കൂ​ടാ​തെ കാ​ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള വെ​ട്ടേ​റ്റ് ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള നി​ര​വ​ധി മു​റി​വു​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി. മ​നം​നൊ​ന്ത് ജൈ​വേ​ന്ദ്ര​യു​ടെ അ​മ്മ അ​റ്റു​പോ​യ കൈ​ക​ൾ ഒ​രു തു​ണി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി.

റോ​ഡി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന യു​വാ​വി​നെ ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജൈ​വേ​ന്ദ്ര​യെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജൈ​വേ​ന്ദ്ര​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

കേ​സി​ൽ ഒ​രു പ്ര​തി​യെ ഇ​തി​ന​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഒ​രു പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ക്കാ​ര​ന് പ​ങ്കു​ണ്ടെ​ന്ന് യു​വാ​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

Tags : Deepika Hand PetrolPump

Recent News

Corehub Up