x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​ജി​പി​ക്കെ​തി​രാ​യ ന​ട​പ​ടി; മാ​ധ്യ​മ​ങ്ങ​ളെ പ​ഴി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 15, 2026 12:13 PM IST | Updated: July 15, 2026 12:13 PM IST

വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ ന​വ​കേ​ര​ള സ​ദ​സി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ എ​ഡി​ജി​പി ശ്ര​മി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ സാ​ങ്കേ​തി​ക വാ​ദ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. കേ​സി​ൽ എ​സ്ഐ​ടി​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് നി​ല​വി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കോ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല. കൈ​യി​ൽ കി​ട്ടാ​ത്ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു.

കേ​സി​ൽ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ​ല​ർ​ക്കും പ​ല​ത​ര​ത്തി​ലു​ള്ള ധൃ​തി​യും താ​ൽ​പ്പ​ര്യ​ങ്ങ​ളും ഉ​ണ്ടാ​കാ​മെ​ന്നും, എ​ന്നാ​ൽ കൃ​ത്യ​മാ​യ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചേ സ​ർ​ക്കാ​രി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യൂ എ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് മാ​ധ്യ​മ​ങ്ങ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : ADGP VD Satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash

Recent News

Corehub Up