വി.ഡി.സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെ് വിദഗ്ധ സമിതി അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി നിർദേശിച്ചതായും പദ്ധതിയെക്കുറിച്ച് സർക്കാർ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. മുമ്പ് കെ-റെയിൽ പദ്ധതിയിൽ സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന നിലപാടിലാണ് സർക്കാർ.
അതിവേഗ റെയിൽ പദ്ധതിയിൽ സർക്കാർ വീണ്ടും വിശദമായ പഠനം നടത്തും. ഇതിനായി ഭൂമി ലഭ്യത അടക്കമുള്ള പ്രായോഗിക വശങ്ങൾ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി പ്രത്യേക പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ മാപ്പിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇനിമുതൽ പദ്ധതികളിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : V D Satheesan Press Meet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash