x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് കോ​ടി ന​ൽ​കി​യാ​ൽ മ​ന്ത്രി​പ​ദം; എം​എ​ൽ​എ​യ്ക്ക് വ്യാ​ജ ഫോ​ൺ സ​ന്ദേ​ശം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: July 15, 2026 10:41 AM IST | Updated: July 15, 2026 10:55 AM IST

വി​ദ്യാ ബാ​ല​കൃ​ഷ്ണൻ

കോ​ഴി​ക്കോ​ട്: പ​ണം ന​ൽ​കി​യാ​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി എ​ല​ത്തൂ​ർ എം​എ​ൽ​എ വി​ദ്യ ബാ​ല​കൃ​ഷ്ണ​ന് വ്യാ​ജ ഫോ​ൺ സ​ന്ദേ​ശം. സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മൂ​ന്ന് കോ​ടി രൂ​പ ന​ൽ​കി​യാ​ൽ മ​ന്ത്രി​യാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ട്‌​സാ​പ്പ് കോ​ൾ വി​ളി​ച്ച ആ​ൾ പ​റ​ഞ്ഞ​ത്.

വ​യ​നാ​ട് എം​പി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ സം​സാ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി. ഈ ​മാ​സം ആ​റി​നാ​ണ് വി​ദ്യ ബാ​ല​കൃ​ഷ്ണ​ന് ദു​രൂ​ഹ​മാ​യ വാ​ട്‌​സാ​പ്പ് കോ​ൾ ല​ഭി​ച്ച​ത്. വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും രാ​ജ്കു​മാ​ർ എ​ന്നാ​ണ് പേ​രെ​ന്നു​മാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ ഒ​രു എം​പി​യാ​ണ് വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍റെ ഫോ​ൺ ന​മ്പ​ർ ന​ൽ​കി​യ​തെ​ന്നും അ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ത​ട്ടി​പ്പ് മ​ണ​ത്ത​റി​ഞ്ഞ എം​എ​ൽ​എ, പ​ണം ന​ൽ​കാ​മെ​ന്ന് ത​ട്ടി​പ്പു​കാ​ര​നോ​ട് സ​മ്മ​തി​ച്ചു.

തു​ട​ർ​ന്ന്, ത​ട്ടി​പ്പു​കാ​ര​ൻ പ​റ​ഞ്ഞ എം​പി​യെ വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ നേ​രി​ട്ട് വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ജി​ല്ല​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ ന​മ്പ​ർ കൈ​മാ​റി​യി​രു​ന്നു​വെ​ന്നും ഈ ​എം​പി സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട ഇ​രു​വ​രും വ​യ​നാ​ട് എം​പി​യു​ടെ ഓ​ഫീ​സു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു. ഓ​ഫീ​സി​ൽ നി​ന്ന് അ​ത്ത​രം കോ​ളു​ക​ളൊ​ന്നും പോ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഈ ​മാ​സം 11-ന് ​എം​എ​ൽ​എ സൈ​ബ​ർ സെ​ല്ലി​നെ സ​മീ​പി​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് വ്യാ​ജ കോ​ൾ വ​ന്ന​തെ​ന്ന് സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജ്ജി​ത​മാ​ക്കിയിട്ടുണ്ട്.

 

Tags : Vidya Balakrishnan MLA  Fake Phone Call Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs   NewsFlash

Recent News

Corehub Up