x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ വി​ര​ലി​ന് ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യി; കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം

വെബ് ഡെസ്‌ക്
Published: July 15, 2026 07:56 AM IST | Updated: July 15, 2026 07:56 AM IST

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം. ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ കൈ​വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ആ​രോ​പ​ണം. കു​ന്ന​ത്ത​റ സ്വ​ദേ​ശി സ​ന​ല്‍ രാ​ജി​ന്‍റെ മ​ക​ന്‍റെ ഇ​ട​തു​കൈ​യി​ലെ വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 15ന് ​ആ​യി​രു​ന്നു കു​പ്പി​ചി​ല്ലു​കൊ​ണ്ട് കൈ ​മു​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് മു​റി​വി​ൽ തു​ന്ന​ലി​ട്ടി​രു​ന്നു. തു​ന്ന​ല്‍ എ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്.

പി​ന്നാ​ലെ കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ കാ​ണി​ച്ച​പ്പോ​ള്‍ ഞ​ര​മ്പി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി കു​ടും​ബം പ​റ​യു​ന്നു. ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ര്‍​ന്നാ​ണ് മ​ക​ന് ദു​ര​നു​ഭ​വം നേ​രി​ട്ട​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up