x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന് 

വെബ് ഡെസ്ക്
Published: July 15, 2026 07:50 AM IST | Updated: July 15, 2026 07:50 AM IST

വി​യ​റ്റ്‌​നാ​മി​ൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ എ.​സി. തോ​മ​സ്, ഭാ​ര്യ ലൗ​നി.

കൊ​ല്ലം: വി​യ​റ്റ്‌​നാ​മി​ൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ എ.​സി. തോ​മ​സ്, ഭാ​ര്യ ലൗ​നി എ​ന്നി​വ​രു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ നാ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ 10 മു​ത​ൽ ജൂ​ബി​ലി മ​ന്ദി​ര ചാ​പ്പ​ലി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. 3.30 ഓ​ടെ കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം. വി​ക്ട​റി വ്യ​വ​സാ​യ ഗ്രൂ​പ്പ് ഉ​ട​മ​യാ​യ എ.​സി.​തോ​മ​സും ഭാ​ര്യ ലൗ​നി​യും ഏ​ഴി​നാ​ണ് വി​നോ​ദ​യാ​ത്ര​ക്കാ​യി വി​യ​റ്റ്നാ​മി​ലേ​ക്ക് പോ​യ​ത്. വി​യ​റ്റ്നാ​മി​ലെ ഫു​ക്വോ​ക്കി​ന് സ​മീ​പം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​രാ​ണ് മ​രി​ച്ച​ത്.

Tags : Vietnam BoatAccident Funeral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up