x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കും; ലോ​കാ​യു​ക്ത ക്യാ​മ്പ് 21 മു​ത​ല്‍

വെബ് ഡെസ്ക്
Published: July 15, 2026 06:15 AM IST | Updated: July 15, 2026 06:15 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കേ​ര​ള ലോ​കാ​യു​ക്ത​യു​ടെ വി​വി​ധ ക്യാ​മ്പ് സി​റ്റിം​ഗു​ക​ള്‍ 21 മു​ത​ല്‍ 24 വ​രെ തൃ​ശൂ​ര്‍, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. 21നും 22​നും രാ​വി​ലെ 10.30ന് ​തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് സി​റ്റിം​ഗ്. ഇ​തി​ല്‍ 21ന് ​ഉ​പ ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് അ​ശോ​ക് മേ​നോ​ന്‍റെ സിം​ഗി​ള്‍ ബെ​ഞ്ചും 22ന് ​ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് അ​ശോ​ക് മേ​നോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചും കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കും.

23ന് ​രാ​വി​ലെ 10.30ന് ​മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് സി​റ്റിം​ഗും, 24ന് ​രാ​വി​ലെ 10.30ന് ​കോ​ട്ട​യം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​പ​ലോ​കാ​യു​ക്ത​യു​ടെ സിം​ഗി​ള്‍ ബെ​ഞ്ച് സി​റ്റിം​ഗും ന​ട​ക്കും. ക്യാ​മ്പ് സി​റ്റിം​ഗ് ദി​വ​സ​ങ്ങ​ളി​ല്‍ നി​ശ്ചി​ത ഫോ​മി​ലു​ള്ള പു​തി​യ പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ലോ​കാ​യു​ക്ത ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.

Tags : Lokayuktha court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up