പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവര്‍ഗ പോഷക തോട്ട പദ്ധതിയുമായി സംസ്ഥാന കൃഷി വകുപ്പ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ചേര്‍ന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന (രഫ്താര്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനിപന്തല്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ആശയം വ്യാപകമാക്കുന്നത്.
കതിര് കാര്‍ഷിക ക്ലബ്, ഗ്രീന്‍ കാഡറ്റ് കോർ എന്നിവയിലൂടെ പദ്ധതിക്ക് വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് രാവിലെ 10.30ന് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. ഐ.സി. ബാലകൃഷണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഉഷ വിജയന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തൊട്ടാകെ പഴവര്‍ഗ തോട്ടങ്ങളുടെ 4,500 യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. പത്ത് സെന്റ് ഭൂമിയിലായിരിക്കും ഒരോ യൂണിറ്റും. സ്ഥലം ലഭ്യമായതും ജലസേചന സൗകര്യമുള്ളതുമായ സ്ഥാപനങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുക്കും. പദ്ധതിക്ക് അധ്യാപകരുടെയും പിടിഎയുടെയും പങ്കാളിത്തവും പിന്തുണവും ഉറപ്പാക്കും.
Tags : Fruit vegetable garden Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash