പ്രതീകാത്മക ചിത്രം
കൊല്ലം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരണപ്പെട്ടു. കൊല്ലം ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് മരിച്ചത്. പനിയെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറച്ചുദിവസങ്ങളായി പനി ബാധിച്ചതിനെ തുടർന്ന് എലിസബത്ത് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാൽ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Tags : Fever Death Thiruvananthapuram Medical College Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash