x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടം വാ​ങ്ങി​യ രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വ​തി​യെ തീ​ക്കൊ​ളു​ത്തി കൊ​ന്ന അ​യ​ൽ​ക്കാ​ര​നും പൊ​ള്ള​ലേ​റ്റു

വെബ് ഡെസ്ക്
Published: July 15, 2026 10:17 AM IST | Updated: July 15, 2026 10:17 AM IST

പ്രതീകാത്മക ചിത്രം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ പ​ഠാ​ൻ ജി​ല്ല​യി​ൽ ക​ടം വാ​ങ്ങി​യ രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ അ​യ​ൽ​വാ​സി പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. പി​ങ്കി​ബെ​ൻ പ​ട്‌​നി (35) യെ​യാ​ണ് അ​യ​ൽ​ക്കാ​ര​ൻ ബാ​ബു​ഭാ​യ് രാ​വ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച് ഏ​ഴു വ​ർ​ഷ​മാ​യി ര​ണ്ട് മ​ക്ക​ളു​മാ​യി ത​നി​ച്ചാ​യി​രു​ന്നു പി​ങ്കി​ബെ​ൻ താ​മ​സം. വീ​ട്ടു​ചെ​ല​വു​ക​ൾ​ക്കാ​യി ഒ​രു മാ​സം മു​മ്പാ​ണ് പി​ങ്കി​ബെ​ൻ ബാ​ബു​ഭാ​യി​ൽ നി​ന്ന് 5,000 രൂ​പ ക​ടം വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ പ​ലി​ശ പി​രി​ച്ചെ​ടു​ക്കാ​ൻ പ്ര​തി സ്ഥി​ര​മാ​യി വീ​ട്ടി​ലെ​ത്തി ശ​ല്യം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ബു​ഭാ​യ് പി​ങ്കി​ബെ​ന്നി​നെ ജി​തു​ഭാ​യ് പാ​ഞ്ചാ​ൽ എ​ന്ന യു​വാ​വി​ന്‍റെ വീ​ടി​ന​ടു​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. പ​ണം സം​ഘ​ടി​പ്പി​ക്കാ​ൻ ര​ണ്ടു​ദി​വ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് പി​ങ്കി​ബെ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് ഒ​രു​മി​ച്ച് ചാ​യ കു​ടി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പോ​യ പ്ര​തി തി​രി​കെ​യെ​ത്തി​യ​ത് പെ​ട്രോ​ൾ കു​പ്പി​യു​മാ​യാ​യി​രു​ന്നു. ജി​തു​ഭാ​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന പി​ങ്കി​ബെ​ന്നി​ന്‍റെ മേ​ൽ പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ധാ​ർ​പൂ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ജൂ​ലൈ 12- നാ​ണ് പോ​ലീ​സ് അ​റി​ഞ്ഞ​ത്. യു​വ​തി​യു​ടെ നി​ല വ​ഷ​ളാ​കു​ന്ന​തി​ന് മു​ൻ​പ് പോ​ലീ​സ് ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ടെ ബാ​ബു​ഭാ​യ്ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജി​തു​ഭാ​യി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Crime Deepika Police

Recent News

Corehub Up