x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​ന്‍ സി​എം ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ള്‍ സാ​രി​യു​ടു​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണം'; ധ്യാ​ന്‍റെ പ്ര​സം​ഗം കേ​ട്ട് ചി​രി​ട​യ​ക്കാ​നാ​കാ​തെ ന​ടി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 15, 2026 02:59 PM IST | Updated: July 15, 2026 03:00 PM IST

ധ്യാന്‍റെ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്ന നവ്യ, ധ്യാൻ ശ്രീനിവാസൻ

ത​ന്‍റെ സം​സാ​രം കൊ​ണ്ട് ആ​രെ​യും കൈ​യി​ലെ​ടു​ക്കു​ന്ന ശൈ​ലി​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റേ​ത്. ഇ​പ്പോ​ഴി​താ ധ്യാ​നും ഉ​ർ​വ​ശി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​ൽ ധ്യാ​ൻ പ​റ​ഞ്ഞ പ്ര​സം​ഗം മു​ഴു​വ​ൻ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

അ​തി​ലൊ​രു ഭാ​ഗ​മാ​യി​രു​ന്നു ന​വ്യ നാ​യ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്യു​മ്പോ​ൾ സാ​രി​യു​ട​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ധ്യാ​ൻ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​ത്. ഇ​ത് കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ന​വ്യ​യെ​യും കാ​ണാം.

ദൈ​വം ചി​ല ആ​ഗ്ര​ഹ​ങ്ങ​ള്‍ അ​വ​സാ​ന​ത്തേ​ക്ക് മാ​റ്റി വെ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്‍റെ ഇ​ന്‍റ​ര്‍​വ്യു ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് ന​വ്യ​യോ​ടു​ള്ള ഇ​ഷ്ടം പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്. അ​തി​ന് ശേ​ഷം ന​വ്യ ക​ല്യാ​ണം ക​ഴി​ച്ചു.

ന​വ്യ​യ്ക്കി​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​നാ​യ മ​ക​നു​ണ്ട്. എ​ന്നി​ട്ടാ​ണ് ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ന്ന​ത്. എ​ങ്കി​ല്‍ പോ​ലും ഞാ​ന്‍ പ​റ​യു​ന്നു, ഞാ​ന്‍ സി​എം ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ള്‍ സാ​രി​യു​ടു​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണം'' എ​ന്നാ​ണ് ധ്യാ​ന്‍ പ​റ​ഞ്ഞ​ത്.

 

Tags : Navya Nair Dhyan sreenivasan speech

Recent News

Corehub Up