ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ഐ പ്ലേ റോക്കി സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. പ്രശസ്ത നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ജീവിതത്തെയും 1976–ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിന്റെ കഥാപരിസരത്തെയും ആസ്പദമാക്കി പീറ്റര്‍ ഫാരെല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നടനായ ആന്റണി ഇപ്പൊലിറ്റോയാണ് സിൽവസ്റ്റർ സ്റ്റാലനായി സിനിമയിലെത്തുന്നത്. മെട്രോ ഗോൾഡ്വിൻ മേയറാണ് ചിത്രം നിർമിക്കുന്നത്.
സിനിമാ മേഖലയെ കൈപ്പിടിയിലൊതുക്കി നിയന്ത്രിക്കുന്നവർ സ്റ്റാലനെ ഒഴിവാക്കിയതും ഞാൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ അതിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും ട്രെയിലറിൽ ആന്റണി ഇപ്പൊലിറ്റോ എന്ന നായക നടൻ പറഞ്ഞുവെക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് ഹോളിവുഡിൽ നിലനിൽക്കുന്ന വേർതിരിവുകളിലേക്ക് കൂടിയാണ്.
റോക്കി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനും തിരക്കഥയ്ക്കും ഓസ്കാറിലേക്ക് നോമിനേഷൻ ലഭിച്ചിരുന്നു. പത്തിലധികം അക്കാദമി പുരസ്കാരങ്ങളിലേക്ക് പരിഗണിക്കപ്പെടുകയും മൂന്ന് പുരസ്കാരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു.
മാറ്റ് ഡിലൻ, അന്നസോഫിയോ റോബ്, പി.ജെ.ബൈൺ, ടോബി കെബെൽ, ട്രേസി ലെറ്റ്സ്, ജയ് ഡ്യൂപ്ലാസ്, സ്റ്റീഫൻ ജെയിംസ്, കിക്കി സെറ്റോ, റോബർട്ട് മോർഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Tags : I Play Rocky trailer Entertainment Movies Cinema